ഫസ്റ്റ് ഗോസ്റ്റ് ഹണ്ട് !! ആദ്യമായി ഗോസ്റ്റ് ഹണ്ടിനു പോയ ഒരു കൂട്ടം ചെറുപ്പക്കാർക്ക് സംഭവിച്ചത്… ഞെട്ടിക്കുന്ന വീഡിയോ…
പ്രേതാനുഭവങ്ങള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഗോസ്റ്റ് ഹണ്ടിനെ കുറിച്ച് സായി ബ്രോ ഇട്ട ഒരു പോസ്റ്റിലാണ് ഗോസ്റ്റ് ഹണ്ടേഴ്സ് കേരള എന്ന ഗ്രൂപ്പിലുള്ള ഞങ്ങള്‍ എല്ലാരും കണ്ടുമുട്ടുന്നത്.
ചര്‍ച്ചകള്‍ക്കോടുവില്‍ ഫേസ്ബുക്കില്‍ തന്നെ പരിചയപ്പെട്ട ഒരു സുഹൃത്തിന്‍റെ പ്രേതശലൃമുള്ള വീട് തിരഞ്ഞെടുത്തു.
ഫസ്റ്റ് ഹണ്ട് ഒരു സംഭവം ആക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തന്നെ 17.03.2018 അമാവാസി ദിവസം തന്നെ ഹണ്ടിന് പോവാൻ പ്ലാനും ഇട്ടു .
17.03.2018
ശനിയാഴ്ച്ച
നേരത്തേ പ്ലാന്‍ ചെയ്തതുപോലെ കറക്റ്റ് 1 മണിക്ക് തന്നെ എല്ലാവരും തൊടുപുഴയില്‍ കണ്ടുമുട്ടി .ഞാൻ Tijo Mathew Kalapurackal,Jerin Jerald, Jinu Ks , Appu Røcks,Arul Sai ഞങ്ങൾ അവിടെ നിന്ന് പ്രേതശലൃം ഉള്ള വീട്ടിലേക്ക് 1 മണിക്കൂറിന് മുകളില്‍ യാത്ര ചെയ്ത് ഏകദേശം രണ്ടരയോടെ എത്തി. സുഹൃത്ത് പറഞ്ഞത് പോലെ ആയിരുന്നില്ല ആ സ്ഥലം അപ്പോള്‍ ഉണ്ടായിരുന്നത് . അവന്‍ പറഞ്ഞത് കുറച്ച് ഇടിഞ്ഞ് വീണിട്ടുണ്ട് ചെറുതായി കുറ്റിചെടികളും കളകളും കയറിയിട്ടുണ്ട് എന്നായിരുന്നു . പക്ഷേ കാടിന് നടുക്ക് 80 % ശതമാനത്തോളം ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടാണ് അവിടെ കണ്ടത് . പാമ്പ് ഉണ്ടാവും സൂക്ഷിക്കണം എന്ന് അവന്‍ പറഞ്ഞെങ്കിലും പാമ്പിന്‍റെ കൂടായിരുന്നു അവിടെ .
ആദൃം കയ്യില്‍ സൂക്ഷിച്ചിരുന്ന ചതച്ച വെളുത്തുള്ളിയും ഡീസലും അവിടെ എല്ലായിടത്തും വിതറി . പിന്നീട് ജെറിന്‍ അപ്പു എന്നിവര്‍ വഴി സഞ്ചാരയോഗൃമാക്കി . ഞാനും സായിയും ജിനുവും തോടിലേക്ക് പോകുന്ന വഴിയും വൃത്തിയാക്കി . വീടിനകം വഴിയൊക്കെ വൃത്തിയാക്കിയതിന് ശേഷം വൃത്തിയാക്കാം എന്നോര്‍ത്തു .കുറച്ച് കഴിഞ്ഞപ്പോള്‍ അപ്പു പറഞ്ഞാണ് ഞങ്ങള്‍ അത് ശ്രദ്ദിക്കുന്നത് . ആരോ നനഞ്ഞ റബ്ബര്‍ ചെരിപ്പിട്ട് കരിയിലയുടെ മുകളിലൂടെ നടക്കുന്ന ശബ്ദം . പകല്‍ സമയത്ത് നല്ല വെയിലുള്ള സമയത്ത് ശബ്ദം മാത്രം ആളെ കാണുന്നില്ല . ആ ശബ്ദത്തിന്‍റെ പിറകേ പോയപ്പോള്‍ പെട്ടെന്ന് അത് കേള്‍ക്കാനും ഇല്ല . പിന്നീട് തോടിന്‍റെ സൈഡില്‍ കൂടി വെള്ളം ഉള്ള സ്ഥലത്തേക്ക് ഞങ്ങള്‍ ഇറങ്ങി നോക്കി വെള്ളം തീരെ കുറവായിരുന്നു. തോട്ടിൽ രണ്ട് സ്ഥലങ്ങളിലായാണ് അലക്കുന്ന ശബ്ദം അമാവാസി ദിവസം രാത്രി കേൾക്കുന്നത്.
ഈ സ്ഥലത്ത് പണ്ട് നാല് ദുർമരണങ്ങൾ ആണ് നടന്നിട്ടുള്ളത്.
ഒന്ന് . അവന്റെ ചേച്ചി (ഒരു ദിവസം വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തി . എന്തോ കണ്ട് പേടിച്ചാണ് മരണം നടന്നത് )
രണ്ട് . അവന്റെ അച്ഛൻ ഒരു ദിവസം വീടിന്റെ അടുത്തുതന്നെ വീണ് മരിച്ചു (നട്ടുച്ചക്കാണ് മരിച്ചത്)
മൂന്ന് . ഒരു 27 വയസ്സുള്ള ഒരു സ്ത്രീ അവിടെ ഉച്ചയ്ക്ക് തോട്ടിൽ തുണി അലക്കാൻ പോയതാണ് വൈകിട്ട് ആരോ അലക്കാൻ വന്നപ്പോൾ അവിടെ മരിച്ചു കിടക്കുന്നതായാണ് കണ്ടത് . (വയറ്റിൽ ഒരു കൈ പത്തിയുടെ പാട് ഉണ്ടായിരുന്നു, മാടൻ അടിച്ചു കൊന്നു എന്നൊക്കെ നാട്ടുകാർ പറയുന്നു)
നാല് . രണ്ട് കുട്ടികൾ അവിടെ തോട്ടിൽ കുളിക്കുംബോൾ മുങ്ങി മരിച്ചു.(അത് ഒരു ഒരു അമാവാസി ആയിരുന്നു
അവിടെ ആ വീട് ഇരിക്കുന്നത് ഒരു മലയിൽ ആണ്. അതിനു മുകളിൽ ഒരു കാവ് ഉണ്ട് അതുപോലെ അവന്റെ വീട് കഴിഞ്ഞു കുറച്ചു താഴെ വേറെ ഒരു കാവും ഉണ്ട് ഈ രണ്ട് കാവുകളും തമ്മിൽ വരവ്പോക്ക് ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് നട്ടുച്ച, രാത്രി സമയങ്ങൾ ആ തോട്ടിലും ആ പരിസരത്തിലും നിൽക്കാൻ കൊള്ളില്ല. അവന്റെ ചേച്ചി മരിക്കുന്നതിന് മുമ്പ് ഒരു വാസ്തു നോക്കുന്ന ആൾ വന്നപ്പോൾ പറഞ്ഞതാണ് ആ വീടിന്റെ സ്ഥാനം ശരിയല്ല വരവ്പോക്ക് പോകുന്ന വഴിയാണ് മരണങ്ങൾ സംഭവിക്കാം എന്നൊക്കെ പക്ഷെ അവന്റെ അച്ഛന് അതിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു. അവന്റെ ചേച്ചിയും അച്ഛനും മരിച്ചു കഴിഞ്ഞപ്പോൾ അവനും അമ്മയും കൂടെ അവിടെ ഉള്ളതെല്ലാം ഉപേക്ഷിച്ചു തറവാട് വീടിനടുത്ത് വാടക വീട് എടുത്ത് അവിടെ താമസിക്കുന്നു.
ഞങ്ങൾ തോടും പരിസരവും എല്ലാം വിശദമായിനോക്കി എന്നിട്ട് ഭക്ഷണം മേടിക്കാൻ ജിനുവിനേയും അപ്പുവിനെയും വിട്ടു. എന്നിട്ട് ഞാനും സായിയും ജെറിനുംകൂടി കൃാമറ എവിടെ വെക്കണം എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നൊക്കെ ചര്‍ച്ച ചെയ്തു .കുറച്ച് കഴിഞ്ഞപ്പോള്‍ ഫുഡുമായി അവര്‍ വന്നു . ഞങ്ങൾ പെട്ടന്ന് ഫുഡ് കഴിച്ചു. എന്നിട്ട് രണ്ട് അലക്കുന്ന ശബ്ദം കേൾക്കുന്നതിന് നടുക്കായി ക്യാമറ വയ്ക്കാനുള്ള സ്ഥലം നോക്കി തീരുമാനിച്ചു. അതിനിടയിൽ ജിനു പ്രേതം ഒക്കെ ഉണ്ടോ ചുമ്മാ മനുഷ്യനെ പറ്റിക്കുന്നതല്ലേ. നമ്മൾ വെറുതെ സമയം മെനക്കെടുത്തണോ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു.
പെട്ടന്ന് തന്നെ കാലാവസ്ഥ മാറി ആകാശം എല്ലാം ഇരുണ്ടു നല്ല കാറ്റടിക്കാൻ തുടങ്ങി, തൊട്ടുപുറകേ ചെറിയ ചാറ്റൽ മഴയും ഇടിയും ജിനു ശരിക്കും പേടിച്ചുപോയി. മഴക്കാരണം അവിടെ നിൽക്കാൻ പറ്റാതെ ഞങ്ങൾ വേഗം ബാഗ് ഒക്കെ എടുത്ത് അടുത്തുള്ള ടൗണിലോട്ടു തിരിച്ചു.
അവിടെ ഒരു ചായകടയിൽ കയറി ഞങ്ങൾ ചായകുടിച്ചിരിക്കുമ്പോൾ ആ കടക്കാരനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു ഇവിടെ ഒരു പ്രേതശല്യം ഉള്ള സ്ഥലം ഉണ്ട് ആ കാണുന്ന മല മുകളിലെ ഒരു റബ്ബർ തോട്ടത്തിലാണ് രാത്രിയിൽ അതിനകത്ത് കയറിയാൽ കണ്ണ് കെട്ടും അതുപോലെ ചിലപ്പോൾ നിലവിളി ഒക്കെ കേൾക്കും എന്നൊക്കെ. ഞങ്ങൾ പോയ സ്ഥലത്തിന്റെ കുറച്ച് മുകളിലുള്ള ഒരു പറമ്പാണ് ആ ചേട്ടൻ പറഞ്ഞത്.
ഞങ്ങൾ ഓരോരുത്തരുടെയും സ്വന്തം അനുഭവങ്ങൾ പങ്കുവച്ച് അവിടെ വെയിറ്റ് ചെയ്തു. രാത്രി ഒരു 10 ആയപ്പോൾ ഞങ്ങൾ നേരെ അടുത്തുള്ള പള്ളിയിൽ പോയി തിരി ഒക്കെ കത്തിച്ചു ഇറങ്ങിയപ്പോൾ ജിനുവിനു ഭയങ്കര പേടി അവൻ പറഞ്ഞു ടാ എനിക്ക് പേടിയാകുന്നു ഞാൻ പോകുവാണ് എന്നുപറഞ്ഞോണ്ട് ജിനു തൊടുപുഴയിലെ അവന്റെ വീട്ടിലെയ്ക്ക് പോയി. അങ്ങനെ ഞങ്ങള്‍ സ്പോട്ടിലേക്ക് പോവാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സായിയുടെ ബൈക്ക് മിസ്സിംഗ് കാണിച്ചു തുടങ്ങി . ടാങ്ക് തുറന്ന് ഫ്ലാഷ് അടിച്ച് നോക്കിയപ്പോള്‍ എകദേശം ഫുള്‍ ടാങ്കിനടുത്ത് പെട്രോള്‍ ഉണ്ട് . പിന്നെ മിസ്സിംഗ് കാരൃമാക്കാതെ അവന്‍ ബൈക്കും സ്റ്റാര്‍ട്ട് ചെയ്ത് സ്പോട്ടിലേക്ക് പോയി . പുറകെ ഞങ്ങളും .
ഞങ്ങൾ മുകളിൽ ചെന്ന് ബൈക്ക് ഒക്കെ ഒതുക്കി വച്ചു എന്നിട്ട് അവന്റെ വീട്ടിലോട്ടു പോകുന്ന പാറയിൽ കുറച്ചു നേരം ഇരുന്നു അപ്പോൾ റബർ ചെരുപ്പിന്റെ ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങി ഞങ്ങൾ ടോർച്ചടിച്ചു നോക്കി ആരുമില്ല പെട്ടന്ന് പുറകിൽ ഭയങ്കര ശബ്ദം കേട്ടു എന്നിട്ട് ആരോ മറിച്ചിടും പോലെ വാഴ ഒടിഞ്ഞു വീണു. ശരിക്കും ഓർക്കാപ്പുറത്ത് നടന്നതായത് കൊണ്ട് ഞങ്ങൾ എല്ലാം ഞെട്ടി.
പിന്നെ ഉള്ളിലുള്ള ധൈര്യവും സംഭരിച്ചു ഞങ്ങൾ പ്രേതാനുഭവങ്ങളിലെ live vedio ഓൺ ആക്കി ആ വീട്ടിലോട്ടു നടന്നു. വീടിന്റെ പരിസരവും താഴെ തോടും എല്ലാം ലൈവ് ഇട്ടിട്ട് ഞങ്ങൾ വീട്ടിൽ കയറിയപ്പോൾ ഫോണിന്റെ നെറ്റ്‌വർക്ക് പോയി അതുകൊണ്ട് ഞങ്ങളുടെ ലൈവ് അവിടെ കട്ട് ആയി. സായി മൊബൈല്‍ ഓഫ് ആക്കി ഓണാക്കി ഒക്കെ നോക്കി റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല .
വീട്ടിനടുത്ത് എത്തിയപ്പോള്‍ ആണ് ഓര്‍ത്തത് വീടിനകം ക്ലീന്‍ ചെയ്തിട്ടില്ലല്ലോ എന്ന് .വൈകിട്ട് വീട് വൃത്തിയാക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് മഴയും കാറ്റും വന്നത് .
ഞങ്ങൾ രണ്ടും കല്പിച്ചു വീട്ടിലെയ്ക്ക് കയറി കുറച്ച് കുറ്റിച്ചെടികളും പുറത്ത് നിന്നും അകത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന കാട്ട്ചെടികളും ഒടിച്ച് കളഞ്ഞപ്പോള്‍ തന്നെ പത്തുമിനിറ്റ് കൊണ്ട് റൂം ഏറെക്കുറേ വൃത്തിയായി . മഴ വെള്ളം റൂമിൽ ഉണ്ടായിരുന്നു ഞങ്ങൾ കയ്യിൽ ഉണ്ടായിരുന്ന ന്യൂസ് പേപ്പർ മുറിയിൽ നിരത്തിയിട്ട് ആദ്യം ബാഗ് വച്ചു എന്നിട്ട് ഞങ്ങൾ തോടിനരുകില്‍ ക്യാമറ സെറ്റ് ചെയ്യാൻ പോയി. അലക്കു കേൾക്കുന്ന രണ്ട് ഭാഗത്തിന്റെയും നടുക്ക് വീഡിയോ ക്യാമറ സെറ്റ് ആക്കി പിന്നേയും ഞങ്ങളുടെ ചുറ്റും ഒരു റബ്ബർ ചെരുപ്പിട്ട ഒരാൾ നടക്കുന്നതുപോലെ സൗണ്ട് കേൾക്കാൻ തുടങ്ങി. ഞാൻ വേഗം പാറയിൽ പിടിച്ചു കയറാൻ നോക്കി പറ്റുന്നില്ല പതിയെ ആ ചെരുപ്പിന്റെ ശബ്ദം എന്റെ അടുത്തുകൂടെ നടക്കാൻ തുടങ്ങി. ഞാൻ ഭയന്ന് ജെറിനെ വിളിച്ചു അവൻ എന്റെ അടുത്തോട്ടു വന്നപ്പോൾ അവനെ ആരോ അടിച്ചിട്ടു ( കാല് തെന്നിയതാണ് എന്ന് അവന്‍ പറഞ്ഞെങ്കിലും പുറം തടവിക്കൊണ്ടാണ് പറഞ്ഞത് . ഞങ്ങളെ പേടിപ്പിക്കണ്ടാന്ന് ഓര്‍ത്ത് ആവും . പിന്നീട് ആരോ അടിച്ചിട്ടതാണെന്ന് സമ്മതിച്ചു ) അവൻ പാറയിലൂടെ ഉരുണ്ട് പോയി പെട്ടന്ന് അപ്പു ഓടി വന്ന് അവനെ പിടിച്ചു,ഭാഗ്യത്തിന് അവൻ താഴെ പോയില്ല പിന്നെ എല്ലാവരും കൂടിവന്നു എന്നെ പിടിച്ചു കയറ്റി. ഞങ്ങൾ വേഗം തന്നെ വീടിനുള്ളിൽ കയറി എന്നിട്ട് ഞങ്ങൾ നാലും നാലുമൂലയിൽ ഇരുന്നു കണ്ണുകൾ അടച്ചു മനസ്സ് ശാന്തമാക്കാൻ നോക്കി.
ഞങ്ങളുടെ എല്ലാവരുടെയും കയ്യിൽ കൂടെ കുളിർ കോരുവാൻ തുടങ്ങി അതുപോലെ മനസ്സിൽ കൂടെ എന്തൊക്കെയോ അവ്യക്തമായി വന്നുകൊണ്ടിരുന്നു.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ താഴെ നിന്ന് നന്നായി വെള്ളം അനങ്ങുന്ന ശബ്ദം കേട്ട് തുടങ്ങി കൂടെ അലക്കുന്ന ശബ്ദവും നന്നായി കേൾക്കാൻ തുടങ്ങി. സായി ജെറിനോട് ഫോണിൽ വീഡിയോ എടുക്കാൻ പറഞ്ഞു. അവൻ ഫോൺ എടുത്തപ്പോൾ അത് ഓഫ് ആയിപ്പോയി, ഒരു 70% മുകളിൽ ചാർജ് ഉണ്ടായിരുന്നു അവന്റെ ഫോണിൽ താഴെ മഴയത്ത് കയറി നിന്നപ്പോള്‍ അടുത്തുള്ള ഷോപ്പില്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടതാണ് . സായി ഫോൺ എടുത്തു നോക്കി സായിയുടേ ഫോണും ഓഫ് അതുപോലെതന്നെ അപ്പുവിന്റെയും എന്റെ ഫോണിന്റെയും അവസ്ഥ രണ്ടും ഓഫ് ഞാൻ പവർ ബാങ്ക് എടുത്തു നോക്കി ഫുൾ ചാർജ് ഉണ്ടായിരുന്ന അതും ഓഫ്. പുതിയ ടോർച്ചാണ് കൊണ്ടുപോയത് ഫുള്‍ ചാര്‍ജ്ജ് ആക്കി കൊണ്ടു വന്നതാണ് ലൈവിന്‍റെ ടൈമിലും വഴിയിലും കൂടി 10 മിനിറ്റ് ഓണ്‍ ചെയ്തിട്ടുള്ളൂ അത് പോലും അടിച്ചിട്ട് വെട്ടം വന്നില്ല. എങ്ങനത്തെ അവസ്ഥകൾ പലയിടത്തും കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞങ്ങൾ ഇത് കാണുന്നത്
കുറെ കഴിഞ്ഞപ്പോൾ എഴുന്നേറ്റ് നിന്ന അപ്പു പെട്ടന്ന് ഭിത്തിയിൽ ചാരി ഇരുന്ന് പിച്ചും പേയും പറയാൻ തുടങ്ങി. സായി അവന്റെ നേരത്തത്തെ എക്സ്പീരിയൻസ് വച്ച് അവന്റെ കുറ്റി നോക്കി അടിച്ചാന്‍ എന്നോട് പറഞ്ഞു ഞാന്‍ അടിക്കാതെ തട്ടിവിളിക്കാന്‍ നോക്കുമ്പോള്‍ അവന്‍ മൈന്‍ഡ് പോലും ചെയ്യണില്ല . അത് കണ്ട് സായി തന്നെ അവന്‍റെ കുറ്റി നോക്കി ഒന്ന് കൊടുത്തു അപ്പോൾ അപ്പു നോർമലായി. അത് കഴിഞ്ഞെന്ന് സമാധാനിക്കുമ്പോ ജെറിൻ പിച്ചും പേയും പറഞ്ഞു കൊണ്ട് വെളിയിലോട്ട് ഇറങ്ങി പോകാൻ നോക്കി സായി എന്റെ വണ്ടിയുടെ കുരിശുള്ള ലോക്കറ്റ് എടുത്ത് അവനു കൊടുത്തു എന്നിട്ട് സായി നേരെ നിലത്തൊട്ടിരുന്നു. എന്നിട്ട് അവൻ ഔത ലക്ഷ്മി എന്നൊക്കെ പറയാൻ തുടങ്ങി. പണ്ട് ലക്ഷ്മി എന്നൊരു പെണ്ണിനെ ഔത എന്നൊരാൾ എവിടെ കൊന്നിട്ടുണ്ട് എന്നൊക്കെ. ഞങ്ങൾ എല്ലാം പറഞ്ഞു അതൊക്കെ നിന്റെ തോന്നലാണ്. നീ നിന്റെ മനസ്സ് സ്ട്രോങ്ങ് ആക്ക് എന്നൊക്കെ . പക്ഷേ ഞങ്ങളുടെ ഉള്ളിലും ചെറിയ ഭീതി വളര്‍ന്നു തുടങ്ങിയിരുന്നു . മനസ്സിന് നല്ല കട്ടിയുള്ള അവന്‍ പെട്ടെന്ന് അങ്ങനെ പെരുമാറിയപ്പോള്‍ .
ആ നേരത്ത് മുകളിൽ നിന്ന് ഒരു ഓട് ഇളകി സായിയുടെ തോളിൽ വീണു. കളി കൈവിട്ടു പോയെന്നു മനസ്സിലാക്കിയ ഞാൻ ബാഗിൽ നിന്ന് കൊന്ത എടുക്കാൻ സൈഡിലേക്ക് തിരിഞ്ഞതും എന്റെ പുറത്താരോ ശക്തിയായി അടിച്ചു താഴെ ഇട്ടു ഞാൻ ഏന്തി വലിഞ്ഞു ബാഗ് എടുത്ത് അതിൽ നിന്ന് വേഗം കൊന്ത എടുത്തു സായിയുടെ കയ്യിൽ കൊടുത്തു എന്നിട്ട് ഞങ്ങൾ എല്ലാം കൊന്തയിൽ മുറുക്കെ പിടിച്ചു കൊണ്ട് നടുക്കിരുന്നു. നേരം വെളുത്ത് നാലര കഴിഞ്ഞാണ് ഞങ്ങൽ വെളിയിൽ വന്നത് ജെറിൻ ഓടി പ്പോയി ക്യാമറ എടുത്തു അത് ഓഫ് ആയിരുന്നു.
ഞങ്ങൾ അവിടുന്ന് നേരെ പോയി വണ്ടി എടുത്തു പക്ഷേ അപ്പോള്‍ മുതൽ സായിയുടെ ബൈക്ക് കുഴപ്പമില്ലാതെ ഓടി തുടങ്ങി . അങ്ങനെ ഞങ്ങള്‍ ഞങ്ങൾ രാമപുരത്ത് ഒരു ലോഡ്ജിൽ മുറിയെടുത്തു.
ക്യാമറയും എല്ലാവരുടെയും ഫോണും ചാർജ് കുത്തിയിട്ടു എല്ലാം 0% തൊട്ടാണ് ചാർജ് കയറിയത്. ഒരു 30 മിനിറ്റ് കഴിഞ്ഞു ഞങ്ങൾ ക്യാമറ ഓൺ ചെയ്തപ്പോൾ അതിൽ ഒരു 2 മണിക്കൂർ വീഡിയോ കൂരാകൂരിരുട്ടിൽ അലക്കുന്ന ശബ്ദവും ചെരുപ്പിട്ടു നടക്കുന്ന ശബ്ദവും വളരെ ക്ലിയർ ആയി. എങ്ങനെ ഞങ്ങളുടെ ഫോണിലെ ചാർജ് ഇറങ്ങിപ്പോയി എന്തുകൊണ്ട് ക്യാമറ മാത്രം വർക്ക് ആയി എന്നത് ഇപ്പോളും മനസിലാകുന്നില്ല.
സായി ജിനുനെ വിളിച്ചു റൂമിലോട്ടു വരാൻ പറഞ്ഞു സ്ഥലം പറഞ്ഞു കൊടുത്തു . എന്റെ ഫോൺ ഓൺ ആയപ്പോൾ കൂട്ടുകാരന്റെ കുറേ മിസ്സ് കാൾ ഉണ്ടായിരുന്നു ഞാൻ അപ്പോൾ തന്നെ അവനെ തിരിച്ചുവിളിച്ചു അവന്‍ നല്ല ടെന്‍ഷനില്‍ ആയിരുന്നു എല്ലാരും ഓകെ അല്ലേന്ന് ചോദിച്ചു . ഞാന്‍ ഇന്നലത്തെ സംഭവം എല്ലാം പറഞ്ഞിട്ടു അവനോടു ലക്ഷ്മി ഔത എന്ന് രണ്ടുപേരെ അറിയാമൊന്നു ചോദിച്ചു.
അവനു അറിയില്ല അവൻ അമ്മയെ വിളിച്ച് ചോദിക്കാമെന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ അമ്മയ്ക്കും അറിയില്ല എന്ന് പറഞ്ഞു വിളിച്ചു.അവന്റെ തറവാട് അടുത്താണ് അവൻ ഏതായാലും ഒന്ന് പോയി ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു. ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ച് ഒരു ഉച്ചകഴിഞ്ഞപ്പോൾ മൂന്നാറിലെ അടുത്ത ഹണ്ട് തിരിച്ചു.
ഞങ്ങൾ ഒരു അടിമാലി കഴിഞ്ഞപ്പോൾ അവൻ വിളിച്ചു എന്നിട്ട് വല്യമ്മ(അമ്മയുടെ അമ്മ)യുടെ ചെറുപ്പത്തിൽ അവിടെ ഔത എന്നൊരാൾ ലക്ഷ്മി എന്നൊരു പെണ്ണിനെ കൊന്നിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ലക്ഷ്മി മരിച്ചു കിടന്നിടത്തു ഔതയും മരിച്ചു കിടന്നെന്നു പറഞ്ഞു. ഞങ്ങൾ എല്ലാം ഇത് കേട്ട് വിറച്ചിരുന്നുപോയി.
ഞങ്ങൾ മൂന്നാർ എത്തുന്നതിനു മുൻപ് തന്നെ മഴ തുടങ്ങി. ഞങ്ങൾ മൂന്നാർ ഒരു റൂം എടുത്തു എന്നിട്ട് മഴ മാറുമോ എന്ന് വെയിറ്റ് ചെയ്തു.പക്ഷെ മഴ ചാറി നിൽക്കുന്നുണ്ടായിരുന്നു.ഒപ്പം നല്ല ഇടിയും അതിനാൽ മൂന്നാറിലെ ഹണ്ട് ഞങ്ങൾ മനസില്ലമനസ്സോടെ വേണ്ടെന്നു വച്ചു. എന്നിട്ട് തലേദിവസത്തെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് റെസ്റ് എടുത്തു രാവിലെ എഴുന്നേറ്റു ചെറുതായി ഒന്ന് കറങ്ങിയിട്ട് ഞങ്ങൾ വൈകുന്നേരത്തോടെ വീട്ടിലേയ്ക്കു തിരിച്ചു.
ഈ ഹണ്ട് ഇത്രേം വിജയകരമായി നടത്താൻ കഴിഞ്ഞത് ഞങ്ങളുടെ മനോബലവും ഞങ്ങളുടെ ഫ്രണ്ട് ഷിപ്പിന്റെ ആൽമാർത്ഥതയും കൊണ്ടാണ്.ഇത്രേം പ്രേശ്നങ്ങൾ ഉണ്ടായിട്ടും അവസാനം വരെ കൂടെ നിന്ന് പരസ്പരം സഹായിച്ചും ധൈര്യം കൊടുത്തും നിന്നത് അത് കൊണ്ടാണ്.
ഒരു പെർഫെക്ട് ടീം എന്നത് എന്താണെന്ന് എല്ലാവരും കാണിച്ചു തന്നു.ഏതൊരു സാഹചര്യത്തിലും ഒറ്റകെട്ടായി നിന്ന് നേരിടുവാനുള്ള ആ മനസ്സാണ് ഈ ഹണ്ടിനെ വിജയിപ്പിച്ചത്..
Video