Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കൊച്ചിയില്‍ ക്രിക്കറ്റിന് പുതിയ സ്റ്റേഡിയം;ഏകദിനം തിരുവനന്തപുരത്ത്

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കൊച്ചിയില്‍ മത്സരം നടത്തുന്നത് വിവാദമായതിനെ തുടര്‍ന്ന് കായിക മന്ത്രി എ.സി മൊയ്തീനുമായി കെ.സി.എ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 24ാം തീയതി നടക്കുന്ന കെ.സി.എ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ഉപദേശിക്കുകയും ചെയ്യുകയായിരുന്നു. കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാലങ്ങളായി കെ.എസി.എ ഉയര്‍ത്തുന്ന വാദത്തിനാണ് സര്‍ക്കാര്‍ ഇതോടെ പച്ചക്കൊടി കാട്ടിയത്. വിഷയത്തില്‍ സചിന്‍ ടെണ്ടുല്‍ക്കറും ശശി തരൂരും സ്വീകരിച്ച നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് നടത്തരുതെന്ന് വാദിക്കുന്ന സചിന്‍ ടെണ്ടുല്‍ക്കര്‍ ഈ വാദം ഉയര്‍ത്തുന്നത് കേരളാ ബ്ലാസ്റ്റേഴ്സ് ഉടമയായതു കൊണ്ടാണെന്നും അദ്ദേഹത്തിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിക്കറ്റ് പൊളിക്കുക എന്ന് പറഞാല്‍ ഒരു കെട്ടിടം പൊളിക്കുന്നത് പോലെയല്ല. ഇവിടെ മൊത്തം പൊളിച്ച്‌ മാറ്റുന്നില്ല. മുംബൈയിലെ ഡി.വെ പാട്ടില്‍ സ്റ്റേഡിയം സചിനറിയും. അവിടെ ക്രിക്കറ്റും ഫുട്ബാളും നടക്കുന്നുണ്ട്.

കൊച്ചിയിലെ വേദി നഷ്ടപ്പെടുമെന്ന് പരിഭവം ഞങ്ങള്‍ക്ക് ഉണ്ട്. ഞങ്ങള്‍ 1996 മുതല്‍ ഉണ്ടാക്കിയ വിക്കറ്റ് ഇത്തരത്തിലാക്കി. ഐ.എസ്.എല്‍ നടത്തുന്ന റിലയന്‍സ് വിചാരിച്ചാല്‍ സ്വന്തമായി എത്രയോ സ്റ്റേഡിയങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ ക്രിക്കറ്റിന് പുതിയ സ്റ്റേഡിയം

Leave a Reply

Your email address will not be published. Required fields are marked *