Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കോഴിക്കോട് മൊഞ്ചൻറെ തിരൂർ പൊന്നു….അലച്ചിലായിരുന്നു.., നല്ല നാടൻ മൊഞ്ചത്തിക്ക് വേണ്ടി, ഒടുവിൽ ചെന്നെത്തിയതോ ഒരു പുലിമടയിൽ മുൻപിൽ

അലച്ചിലായിരുന്നു.., നല്ല നാടൻ മൊഞ്ചത്തിക്ക് വേണ്ടി, ഒടുവിൽ ചെന്നെത്തിയതോ ഒരു പുലിമടയിൽ മുൻപിൽ – അവസാനമായി ഒരൊറ്റ ചോദ്യം ഇഷ്ടം ആണോ എന്ന്, പഠിക്കാൻ കുറച്ചു സമയം താരാണെങ്കിൽ നൂറുവട്ടം സമ്മതം എന്ന്.., പിന്നൊന്നും ചിന്തിച്ചില്ല ഏതോ അറ്റത്തു ആർക്കോ വേണ്ടി കരുതി വെച്ച ഹൃദയത്തിന്റെ കെട്ടുകൾ എടുത്തങ്ങലക്കി കൊടുത്തു.., ആവശ്യമുള്ള ഹൃദയം കൊണ്ട് ഞാൻ വീട്ടിലേക്കും പോയി..,

അതായിരുന്നു എന്റെ അവസാനത്തെയും ഒലക്കമ്മത്തെയും പെണ്ണ് കാണൽ ചടങ്ങ്., അതോടു കൂടി ഞാൻ പണ്ടാരമടങ്ങി..,

ഈ ഗ്രൂപ്പിലെ കഥകൾ വായിച്ചു വായിച്ചു കൊതി മൂത്തപ്പോൾ ഒരു കഥ എഴുതി നോക്കാം എന്ന ഒരു പരിശ്രമം മാത്രം ആണ്.., കൊല്ലരുത്.., ആദ്യത്തെ എഴുത്തായതിനാൽ ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി..,

ഇനി ആണ് കഥ തുടങ്ങുന്നത്.. ഒരു 2008 അവസാനം കാലം
****************{}*******************

ഒരു ദിവസം ഉപ്പാന്റെ ഫോൺ കാൾ വന്നു.., രണ്ടു കൊല്ലത്തെ പ്രവാസ ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇങ്ങോട്ടു വിളിക്കുന്നത് അത് കൊണ്ട് ഫോൺ വേഗം എടുത്തു..,

സലാം പറഞ്ഞു കൊണ്ട് തുടങ്ങി..,

”ഡാ.., മോനെ സുഖമാണോ?”

ആ സുഖിപ്പിക്കുന്ന വിളി കേട്ടാൽ തന്നെ അറിയാം കാര്യം എന്താണ് എന്ന്..,

ആ കുഴപ്പമില്ലാതെ പോകുന്നു ഉപ്പാ.., അപ്പോൾ ഉപ്പാക്ക് ഇങ്ങോട്ടു ഒക്കെ വിളിക്കാം അറിയാം അല്ലെ..,

ഡാ.. അത്.., നീ കഴിഞ്ഞ മാസം ചിലവിനു പൈസ അയച്ചില്ലല്ലോ?..

”ഹോ., അപ്പോൾ അതാണ് കാര്യം അല്ലെ.., അങ്ങനെ വരട്ടെ!.,
പൈസ അടുത്ത മാസം ഒരുമിച്ചു അയക്കാം അതിനു മുൻപ് ഒരു കാര്യം ഉപ്പാ..,
പൈസ അയക്കണം എന്നുടെങ്കിൽ എനിക്ക് പെട്ടന് പെണ്ണ് കണ്ടു വെക്കണം എന്നാലേ ഞാൻ അയക്കൂ.., ഇക്കാക്കമാരൊക്കെ എന്റെ ഈ പ്രായത്തിൽ കല്യാണം കഴിച്ചില്ലേ ഉപ്പാ..?”

”ഡാ മോനെ അത് ഒക്കെ ഞാനും ഉമ്മയും കണ്ടു വെച്ചിടുണ്ട് നീ അടുത്ത ലീവിന് വന്നാൽ കാണാം പോകാം”

”ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ ഉപ്പാ..”

അങ്ങനെ ഉപ്പാനോടും ഉമ്മനോടും ഒരുപാടു സംസാരിച്ചു ഫോൺ വെച്ച്.., അപ്പോളാണ് റൂമിൽ എല്ലാവരും കൂടി കളിയാക്കി ചിരിക്കുന്നത്..,

”എന്നാലും എന്റെ പൊന്നു അളിയാ.., പലതരം വേർഷൻ കേട്ടിട്ടുണ്ട് ഇങ്ങനെ ഒരെണം ആദ്യമായിട്ടാ കേൾക്കുന്നത്..” എന്റെ നാട്ടുകാരനാണ് ആദ്യം പൊട്ടിച്ചത്

ഡാ.. അതിനു നിനക്കു 25 വയസ്സ് അല്ലെ ആയിട്ടുള്ളു, എന്തിനാടാ ഇപ്പോയെ തല ട്രെയിനിൽ വെക്കുന്നത്..” സൈഫുന്റെ വക ആയിരിന്നു രണ്ടാമത്തെ കമെന്റ്..,

”അളിയാ.., ഇപ്പോൾ കണ്ടു വെച്ചാലെ ഒന്നു രണ്ടു കൊല്ലം കഴിഞ്ഞാൽ കെട്ടാൻ പറ്റൂ അത് കൂടാതെ അത് വരെ പ്രണയിക്കാനും പറ്റും..,പിന്നെ ഞങ്ങള് മലബാറുകാര് നിങ്ങളെ പോലെ ലേറ്റ് ആകാറില്ല കേട്ടോ ഫാര്യ..” ചുമ്മാ ഒരു കൊട്ട് കൊടുത്തതാ അത് പണി പാളി എന്ന് പറഞ്ഞാൽ മതിയല്ലോ.., അവനു ഇളി വന്നു..

”പിന്നെ, നിങ്ങളുടെ ഒക്കെ സംസാരം ഭയങ്കര അല്ലെ.., ഓന്, ഓൾക്, അന്റെ, ഇജ്ജ്, ഇൻക് മാണ്ട, പയം., ഇതെക്കോ എന്ത് ഭാഷ ആണെടാ ആദ്യം അതെല്ലാം നന്നായി പറയാൻ പടിക്ക് എന്നിട്ടു മതി നമ്മുടെ മേലെ കൊട്ടാൻ..”

ഇത് കേട്ട ഉണ്ണി വടകര വാളും ഷാഹുൽ മലപ്പുറം കത്തിയും എടുത്തു അവനോടു യുദ്ധം തുടങ്ങി..,

”അതെക്കോ ഞങ്ങളുടെ സംസാരത്തിന്റെ ഒരു ഭംഗി ആണെടാ.. അല്ലാതെ നിങ്ങളെ പോലെ എപ്പോളും തെറി പറയാറില്ല, സ്നേഹത്തിന്റെ ഒരു കലവറ ആണ് ഞങ്ങൾ..”

”എന്റെ ഓഫീസിലെ ഫിലിപ്പീൻസ് പോലും പച്ച മലയാള തെറി ആണ് എന്നോട് പറയുന്നത് അവർ മുൻപ് ജോലി ചെയ്ത ഓഫീസിൽ ഫുൾ തെക്കൻ മലയാളികൾ ആയിരുന്നു..”
അവന്റെ കട്ട കലിപ്പ് കാണാൻ വേണ്ടി ഒന്നുകൂടി ഒരു കൊട്ട് കൊടുത്തു..,

”’ഹോ പിന്നെ ഭയങ്കര സ്നേഹം.., നിങ്ങളെ നാട്ടിൽ കോയിൻസ് കണ്ടാൽ എടുക്കാൻ പാടുണ്ടോ..??!

”അതെന്താപ്പോ കോയിൻസ് എടുത്താല്..” ഷാഹുൽ അവനോടു ചോദിച്ചു..,

ഉത്തരം അറിയണമെങ്കിൽ അവനോടു ചോദിക്കു.., കോഴിക്കോട്ടുകാരനോട്..,

ഞാനും വിട്ടില്ല.., ” നിന്റെ നാട്ടുകാരനെയും പാമ്പിനെയും കണ്ടാൽ ആദ്യം ആരെ അടിച്ചു കൊല്ലണം”.. എന്ന ഒരു പഴഞ്ചോല് എവിടെയോ കേട്ടമാതിരി..”

അവനു കലിപ്പ് കൂടി എന്ന് കണ്ടപ്പോൾ.. എല്ലാവര്ക്കും നല്ല ചൂടുള്ള പാൽ ചായ ഉണ്ടാക്കി വരാം എന്നും പറഞ്ഞു പതുകെ മുങ്ങി അടുക്കളയിലേക്കു..,

**************
അങ്ങനെ കാത്തിരുന്ന ആ ഒരു മാസത്തെ ലീവും കിട്ടി പെണ്ണ് കാണാൻ വേണ്ടി നാട്ടിലേക്കു പറന്നു..,

ഒരുപാട് പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു… ഒന്നും ശെരിയായില്ല.., ഉപ്പക്കും ഉമ്മക്കും ഇഷ്ട്ടം പെട്ട കുട്ടികളെ എനിക്ക് ഒട്ടും ഇഷ്ട്ടം ആയില്ല.., പെണ്ണ് കാണാൻ ചടങ്ങ് അങ്ങോട്ട് നിർത്തി.., പെണ്ണ് കാണാൻ പോകുമ്പോൾ അവർക്കും ഉണ്ടാകുമല്ലോ എന്നെ പോലെ മനസ് വെറുതെ എന്തിനാ അവരെ കൂടി വേദനിപ്പിക്കുന്നത്..,

ഉമ്മാ നിങ്ങൾ ഇതുവരെ നല്ലൊരു പെണ്ണിനെ കണ്ടു വെച്ചില്ലല്ലോ എന്നൊരു സങ്കടം ഉമ്മാനോട് തുറന്നു പറഞ്ഞു..,

അപ്പോളാണ് ഉമ്മ മനസ് തുറന്നത്.., ”എത്ര പെണ്ണിനെയാണ് നീ കണ്ടത്.., നിനക്കു ഇഷ്ട്ടം ആകാത്തത് ഞങ്ങളുടെ കുഴപ്പമാണോ..” കലിപ്പാവാത്ത ഉമ്മ വരെ കലിപ്പിലായി..,

”ഇനി ഇപ്പോൾ ഒരു കുട്ടി ഉണ്ട് അത് നമ്മുടെ ആയിഷന്റെ ഭർത്താവിന്റെ കുടുംബത്തിൽ ഉള്ളതാണ്.., ആയിഷ കുറച്ചു കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നത്രെ നിന്നെ ഒന്ന് കാണിക്കാൻ വേണ്ടി.. നീ വരുന്നതിനു മുൻപ് ആ കുട്ടിനെ ഞങ്ങൾ കണ്ടിരുന്നു കുടുംബത്തിൽ ആയതു കൊണ്ട് വേണ്ട എന്ന് വെച്ചതാണ്..”

”ആയിഷ” അവൾ എന്റെ മൂത്തമ്മയുടെ മകളും എന്റെ കളി കൂട്ടുകാരിയും ആണ്..,

അപ്പോൾ തന്നെ ഉമ്മ ആയിഷനെ വിളിച്ചു കുട്ടിനെ കാണാൻ ഉള്ള സമയം ചോദിച്ചു പറയാൻ പറഞ്ഞു..,

അങ്ങനെ ആയിഷ പറഞ്ഞത് അനുസരിച്ചു അവസാനമായി ഒരു പ്രതീക്ഷയും ഇല്ലാതെ ഒരു പെണ്ണിനെ കൂടി കാണാൻ പോയി.., നമ്മുടെ സ്വന്തം നടൻ മാമുകോയക്കന്റെ തറവാടായ അങ്ങാടിക്ക് അടുത്ത് ആണ് അവളുടെ വീട്..

ലീവ് കഴിയാൻ ഇനി കുറച്ചു ദിവസങ്ങളെ ഉള്ളൂ എന്തെക്കോ ഓർത്തു കൊണ്ട് അവളുടെ വീട്ടിലെ സോഫയിൽ ഇരിക്കുന്ന സമയത്താണ് കൂട്ടുകാരൻ എന്നെ തട്ടി കൊണ്ട് ചോദിച്ചു.. ”എന്തുപറ്റി ഡാ നിനക്ക്..?

”’സമയം കഴിഞ്ഞടാ അടുത്ത ആഴ്ച പുറപ്പെടണം പിന്നെ ഒരു കൊല്ലം കഴിഞ്ഞാലേ വരാൻ സാധിക്കുകയുള്ളു അന്നും ഇതുപോലെ വന്നു പോകേണ്ടി വരുമോ..”’ ഞാൻ അവനോടു ചോദിച്ചു..,

അത് കേട്ട് ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു നീയെന്തിനാടാ മുത്തേ പേടിക്കുന്നത് നീ ഒടുക്കത്തെ ഗ്ലാമർ അല്ലേടാ.., നിന്റെ ഈ മൊഞ്ചു എനിക്ക് ഉണ്ടായിരുന്നെങ്കിൽ നാലഞ്ചു പെണ്ണുങ്ങളെ പ്രേമിച്ചു അടിച്ചു പൊളിച്ചു ജീവിക്കാമായിരുന്നു..”

”ഒന്ന് പോടാ” എന്ന് പറഞ്ഞു അവൻ്റെ തോളിൽ കൈയിട്ട് ഇരിക്കുന്ന സമയത്താണ് പുള്ളിമാൻ തുള്ളിചാടിപ്പോയതു പോലെ വെള്ളിത്തിളങ്ങുന്ന രണ്ടു പാദസരങ്ങൾ ചാടി മറഞ്ഞത്..,

പെട്ടന്നാണ് എല്ലാം സംഭവിച്ചത് ഞാൻ അവന്റെ മുഖത്ത് ആകാംക്ഷയോടു നോക്കി അവൻ മിഴിച്ചിരിക്കുകയായിരുന്നു അവനോടു എന്തെങ്കിലും ചോദിക്കാൻ തുടങ്ങിപ്പോയ്ക്കും വീണ്ടും അതാ ആ രണ്ടു കാലുകൾ എന്റെ നേരെ വരുന്നു..

ഇരുന്നു നോക്കുന്നതുകൊണ്ടാകാം ആ കാലിനു നല്ല നീളം ഉള്ളത് പോലെ തോന്നി., എനിക്ക് നേരെ ജ്യൂസ് കാണിച്ചു ഞാൻ പതുകെ അവളുടെ മുഖത്തു നോക്കി മുഖം കണ്ടതും പിന്നെ ഒന്നും ഓർമ്മ വന്നില്ല..,

ഞാൻ ജ്യൂസ് കുടിച്ചു എന്താ എന്നറിയില്ല അന്നത്തെ ആ ജ്യൂസ് ഇന്നും മറക്കാൻ പറ്റുന്നില്ല അത്രയ്ക്കും രുചിയുണ്ടായിരുന്നു അതിനു..,

ഞാൻ ചങ്കിനെ തോണ്ടി ”ഡാ ഞാൻ നല്ലപോലെ കണ്ടില്ല നീ കണ്ടോ?..” കുട്ടി എങ്ങനെ ഉണ്ട് ? ”മച്ചാ.. അടിപൊളി ഒരു മോളാണ്..!! നിനക്കു നന്നായി ചേരും..”

അവളുടെ ഉമ്മ വന്നപ്പോളാണ് എനിക്ക് ബോധം തെളിഞ്ഞത്..,

”സംസാരിക്കാൻ ഉണ്ടെങ്കിൽ മോള് ആ റൂമിൽ ഉണ്ട്.., ഞാൻ ആ ഉമ്മാനെ ഒന്ന് നോക്കി ഒരു ചെറിയ ചിരി കൊടുത്തു അവരും ചിരിച്ചും പതുക്കെ ആ റൂമിലേക്ക് നടന്നു അവൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു..,

എന്താ പേര്..? ഞാൻ കുറച്ചു ജാടയോടെ ചോദിച്ചു..,

അവൾ ഒരു നാണവും ഇല്ലാതെ മറുപടി പറഞ്ഞു “മനാൽ”

പേര് കേട്ടതും ഞാൻ ഞെട്ടിയതും ഒരുമിച്ചായിരുന്നു.., എന്ത് ”മണലോ”?!! ഞാൻ ആകാഷയോടു ചോദിച്ചു..

”അതെ” എന്ന് പറഞ്ഞു അവൾ ചിരിക്കുന്നു..,

ഇത് എന്ത് കുന്തം പേരാണ്?.. ഇങ്ങനെയും ഉണ്ടോ അലാക്കിലെ പേരുകൾ.. എന്ന് പറയണം ഉണ്ടായിരിന്നു എന്നാലും ചോദിച്ചില്ല.., വെറുതെ തുടക്കം കുളമാക്കണ്ടാ എന്ന് ചിന്തിക്കുന്ന നേരത്താണ് അവളുടെ ചോദ്യം

”ദുബായിൽ എന്താ ജോലി?..”

”പി ർ ഓ” ഞാൻ മറുപടി കൊടുത്തു..,

അവൾ ആശ്ചരിതോടെ ചോദിച്ചു.. ”അതെന്താ അങ്ങനെ പറഞ്ഞാൽ!? നിങ്ങൾ എഞ്ചിനീയർ അല്ലെ?..”

പടച്ചോനെ ഇവൾക് എന്നെ കുറിച്ച് എല്ലാം അറിയാം എന്ന് തോന്നുന്നു..

ഞാൻ ആലോചിച്ചു ഇത് എന്താ ഇങ്ങനെ.. ഞാൻ പെണ്ണ് കാണാൻ വന്നതാണോ അതോ ഇവൾ എന്നെ കാണാൻ വന്നതാണോ.., ഇവൾക്ക് ഒരു നാണവും ഇല്ലേ..?

എന്തായാലും മറുപടി കൊടുത്തേപറ്റൂ..

”എന്റെ മണലെ ഞാൻ എഞ്ചിനീയർ ഒന്നും അല്ലാ.. ട്രാഫ്റ്സ്മാൻ സിവിൽ ആണ്.., ഇവിടെ കാലിക്കറ്റിൽ ഹൈ ലൈറ്റ് ബിൽഡിംഗ് സൂപ്പർവൈസർ ജോലി ചെയ്തു എന്നെ ഉള്ളൂ.. പിന്നെ ദുബായിൽ കുറച്ചു മാസം ഇന്റീരിയൽ ഡിസൈനറായി വർക്ക് ചെയ്തു.. പക്ഷെ പിന്നീട് ജോലി കിട്ടിയത് ഒരു ബ്രിട്ടീഷ് കമ്പനിയിൽ ആണ് അവിടെ ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് പി ർ ഓ ആയി ജോലി ചെയ്യുന്നു.. പി ർ ഓ എന്ന് പറഞ്ഞാൽ ഓഫിസിലെ സ്റ്റാഫിന്റെ വിസയുടെ കാര്യം അങ്ങനെ പലതും നോക്കലാണ് എന്ന് പറഞ്ഞു ഒരു നെടുവീർപ്പിട്ടു..

ആകെ ചളമായോ എന്നൊരു തോന്നൽ.., അവളുടെ മുഖത്തേക്കു ഒന്ന് നോക്കി എന്താ പറയുക ആ കണ്ണുകളും ചിരിയും എന്നെ വല്ലാതെ ആകർഷിക്കുന്നു എന്തോ ആ ഒരു മാനസികാവസ്ഥ അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് പോലെ ഈ ലോകം മുഴുവനും കീഴടക്കിയത് പോലെ തോണി എനിക്ക്..,

ഞാൻ ആഗ്രഹിച്ചത് പോലെയൊരു മൊഞ്ചത്തി പെണ്ണ്..

”ഡീ.., കോപ്പേ” എന്ന് വിളിക്കണം എന്ന് ഉണ്ടായിരിന്നു എന്നാലും ചുമ്മാ ഒരു ബഹുമാനം വെച്ച് ചോദിച്ചു ”നിങ്ങളോടു ആരാ അങ്ങനെ പറഞ്ഞത്?..”

”നിങ്ങളെ കുറിച്ച് അയിഷാത്ത എല്ലാം പറഞ്ഞിരുന്നു..”

പടച്ചോനെ അവള് എല്ലാം കാര്യവും പറഞ്ഞിട്ട് ഉണ്ടാവുമോ?.. മിക്കവാറും ഇത് മിസ് ആയതു തന്നെ.., അങ്ങനെ ചിന്തയിൽ മുങ്ങിയപ്പോൾ ആണ് കറന്റ് പോയതും ഒരു ഫോൺ കാൾ വന്നതും..,

ഫോൺ എടുത്തു ”ഹലോ ഖാദർ ഭായ്” എന്ന് പറഞ്ഞതും അവൾ വീണ്ടും ചിരിക്കുന്നു..
ഇടക്ക് ഇടക്ക് അവളുടെ മുഖത്തു നോക്കി കൊണ്ടാണ് ഞാൻ ഫോണിൽ സംസാരിക്കുന്നത്.., അവൾ എന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്നു ഉണ്ടായിരുന്നു..

ആ സമയത് ആണ് അവളുടെ കുഞ്ഞനിയൻ മൊട്ടു എമർജൻസി കൊണ്ട് വരുന്നത്..
മനാൽ ഇത് ഇവിടെ വെക്കട്ടെ.., എന്ന് പറഞ്ഞു അവൻ പെട്ടന്ന് ഓടി പോയി..,

എത്രയിലാണ് പഠിക്കുന്നത്..? അവളുടെ മുഖത്തു നിന്ന് കണ്ണ് എടുക്കാതെ ചോദിച്ചു..

അവൾ കുറച്ചു സങ്കടത്തോടെ പറഞ്ഞു ”പ്ലസ് 2 ”

അങ്ങനെ ആണ് കഥയിലെ തുടക്കത്തിൽ പറഞ്ഞത് പോലെ ചോദിച്ചതും അവൾ എനിക്ക് ഹ്ര്യദയം തന്നതും..,

എല്ലാവരോടും സലാം പറഞ്ഞു ബൈക്കിൽ കേറാൻ നേരത്തു ഒന്നും കൂടി പിറകിലേക്ക് അവളെ നോക്കി.. അവൾ എന്നെ നോക്കി ഒരു നിഷ്‌കളങ്കമായ ചിരി എനിക്ക് തന്നു..,

റെയ്ബാൻ കൂളിംഗ് ഗ്ലാസ് ഇട്ടു സ്റ്റൈലാക്കി വണ്ടിയിൽ കേറി ബൈക്ക് സ്റ്റാർട്ടാക്കാൻ നോക്കി പക്ഷെ വണ്ടി സ്റ്റാർട്ട് ആകുന്നില്ല.., കുറെ അടിച്ചു നോക്കി ആകുന്നില്ല.. ഇത് കണ്ട ചങ്ക് എന്റെ അടുത്ത് വന്നു വണ്ടിന്റെ കീ എനിക്ക് നേരെ നീട്ടി.., അപ്പോളാണ് എനിക്ക് അബന്ധം മനസിലായത്.., ഇങ്ങോട്ടു വരുമ്പോൾ വണ്ടി അവനാണ് ഓടിച്ചത്..,

ആകെ നാണക്കേടായി.., ഒരു ചമ്മിയ ചിരിയോടെ എല്ലാവരെയും നോക്കി യാത്ര പറഞ്ഞു പോയി..

അവിടുന്നു പുറപ്പെട്ടു വീട്ടിൽ പോകാൻ നേരത്തു കുറച്ചു ബേക്കറിയും പഴങ്ങളും വാങ്ങി വീട്ടിലേക് വണ്ടി വിട്ടു..

അങ്ങനെ അവിടുന്ന് കുറച്ചു ആളുകൾ വന്നു കാര്യങ്ങൾ എല്ലാം ഉറപ്പിച്ചു..,

പിന്നെ അവളെ കണ്ടത് കരിപ്പൂർ എയർപോർട്ടിൽ വെച്ചാണ്..
അവൾ എനിക്ക് ഒരു ഗിഫ്റ് തന്നു..! പക്ഷെ എനിക്ക് കൊടുക്കാൻ പറ്റിയില്ല, അവൾ വരും എന്ന് അറിയില്ലായിരുന്നു.,

അന്ന് ഞങ്ങൾ ഒരേ കളർ തൂ വെള്ള ഡ്രസ്സ് ആയിരിന്നു ഇട്ടത്.. അവൾ ആ ഡ്രെസ്സിൽ അതി സുന്ദരിയായിരിന്നു.., കുറച്ചു നേരം സംസാരിക്കാൻ വേണ്ടി ഒരു ഒഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്ന്..,

”നിങ്ങളുടെ ഉപ്പ എന്നോട് ചോദിക്കാന് നമ്മൾ എന്തോ പ്ലാൻ ചെയ്തു വന്നതാണോ എന്ന് ഒരേ കളർ ഡ്രസ്സ് എന്നൊക്കെ.., ഉപ്പാക് മാത്രം അല്ല എല്ലാവര്ക്കും ഉണ്ട് സംശയം..”

അതിനു മറുപടിയായി ഒരു ചിരി പാസ്സാക്കി കൊടുത്തു..,

അവൾ കുറച്ചു കൂടെ അടുത്ത് വന്നു വളരെ സ്വകാര്യം പറയുന്നത് പോലെ പറഞ്ഞു..

അവൾ അടുത്ത് വന്നപ്പോൾ എന്തോ ഒരു കുളിർ മനസ്സിൽ തലോടി.. **(അത് മതി ഇനി വർണ്ണിച്ചാൽ എന്റെ കെട്ട്യോൾ ഭദ്രകാളിയാകും.., എന്നോട് ഉള്ള സ്നേഹവും വിശ്വാസവും ഉള്ളത് കൊണ്ടാണ് ഇത് എഴുതാൻ സമ്മതം തന്നത്)**

”പിന്നെ അയിഷാത്ത നിങ്ങളോടു കാര്യം പറഞ്ഞില്ലേ..? അവര് കല്ല്യാണം തീയതി തീരുമാനിക്കുമ്പോൾ മൂന്ന് നാലു കൊല്ലം കഴിഞ്ഞു മതി എന്ന് പറയണം.., ഞാൻ ഇപ്പോൾ പ്ലസ്‌ടു ആയിട്ടേ ഉള്ളൂ.., എനിക്ക് പഠിക്കണം അത് എന്റെ വലിയ ആഗ്രഹമാണ്..,

”അവൾ എല്ലാം പറഞ്ഞിട്ടുണ്ട്.., എന്നാലും, രണ്ടു കൊല്ലം ഞാൻ കാത്തു നിൽക്കാം ബാക്കി കല്ല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ.., ഇയാളെ കണ്ടത് മുതൽ ഇനി അങ്ങോട്ട് കല്ല്യാണം കഴിച്ചാൽ മതി എന്ന ചിന്തയുള്ളൂ..”

അത് കേട്ടതോടു കൂടി അവളുടെ മുഖം വാടിത്തുടങ്ങി.., അവൾ വളരെ ദയനീയമായി പറഞ്ഞു..,

”നോക്കി., ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ? നിങ്ങളുടെ പെണ്ണായി.., കല്ല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നും പഠിക്കാൻ പറ്റൂലാ..”

അത് കേട്ടപ്പോൾ എന്റെ മനസ് അലിഞ്ഞു.., ഞാൻ പറഞ്ഞു ”ഓക്കേ ഞാൻ മാക്സിമം ശ്രമിക്കാം.., എന്താ ഹാപ്പി ആയില്ലേ പെണ്ണെ..? എന്നാൽ ഒന്ന് ചിരിച്ചേ..?”

പിന്നെ നിങ്ങൾക് വൈറ്റ് കളർ ഷർട്ട് നല്ലവണ്ണം ചേരുന്നുണ്ട്.., അത് കേട്ടപ്പോൾ വല്ലാത്ത സുഖം തോന്നി എങ്കിലും അത് മുഖത്തു പ്രകടിപ്പിക്കാതെ ചോദിച്ചു ”സുഖിപ്പിക്കാൻ നോക്കിയതാണ് അല്ലെ..?” അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല..,

പോകാൻ സമയം ആയി എന്ന് പറഞ്ഞപ്പോൾ.., അവൾ മുഖം താഴ്ത്തി നിന്നു.. അവളോട് ഫോൺ നമ്പറും വാങ്ങി എല്ലാവരോടും സലാം പറഞ്ഞു ഫ്ലൈറ്റ് കേറി..,

********************[]********************

പിന്നെ ഉള്ള കാലങ്ങൾ ഫോണിലായിരിന്നു ഞങ്ങളുടെ പ്രണയം ലോകം..,

പിന്നീട് ഞാനില്ലാതെ നിശ്ചയം, എൻഗേജ്മെന്റ് എല്ലാം കഴിഞ്ഞു..,
കല്ല്യാണം 10-10-10 ഉറപ്പിച്ചു.. പക്ഷെ അവൾക്കു പഠിക്കാൻ വേണ്ടി കുറച്ചു കൂടി കഴിഞ്ഞു പോരെ എന്ന് അവൾ മാക്സിമം എല്ലാവരോടും പറഞ്ഞു നോക്കി.., ഞാനും ഉൾപ്പെടെ ആരും സമ്മതിച്ചില്ല.., കല്യാണം കഴിഞ്ഞും തുടർന്ന് പഠിച്ചോള്ളൂ എന്ന് അവളെ പറഞ്ഞു മനസിലാക്കി കൊടുത്തു..,

അതിനടയിൽ 12 ദിവസം ലീവ് എടുത്തു അവളെ കാണാൻ നാട്ടിലേക്കു തിരിച്ചു..

അങ്ങനെ തിരിച്ചു ദുബായിൽ വന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ്.. ഒരു അപൂർവ്വം രോഗം പിടിപെട്ടത്..,

ആദ്യം നടക്കാൻ ബുദ്ധിമുട്ടായി, പിന്നെ കണ്ണിനു ഡബിൾ വിഷൻ പ്രോബ്ലം വന്നു.., ദുബായിൽ ഡോക്ടർമാരെ കാണിച്ചിട്ട് ആർക്കും ഒരു കാര്യം പിടികിട്ടിയില്ല..

അങ്ങനെ ഓഫീസിൽ നിന്ന് മെഡിക്കൽ ലീവ് എടുത്ത് വീണ്ടും നാട്ടിലേക്കു വന്നു.., പ്രമുഖനായ സലാം ഡോക്ടറെ പോയി കണ്ടു.. അദ്ദഹം ആണ് എന്റെ അസുഖത്തിന്റെ പേര് പറഞ്ഞു തന്നത് ”Myasthenia Gravis ” അഥവാ ”മസിൽ വീക്‌നെസ്സ്” ചെസ്റ്റിൽ നിന്ന് തൈമസ് ഗ്ലാൻഡ് എടുത്തു കളയണം എന്നെത്രെ.. എന്നാലും ഇത് കുറച്ചു കാലം കഴിഞ്ഞാൽ മാറാം അല്ലെങ്കിൽ ലൈഫ് ലോങ്ങ് ആയിരിക്കും എന്ന് പറഞ്ഞപ്പോൾ തകർന്നു പോയി ഞാൻ..,

ദിവസം കൂടുന്തോറും അസുഖം വശളായി വന്നു.. അങ്ങനെ സർജറിക്ക്‌ വേണ്ടി ഹോസ്പിറ്റലിൽ അഡിമിച്ചു ചെയ്തു..,

****************

”ഹലോ അജൂ.. എന്ത് പറ്റി! രണ്ടു ദിവസം കഴിഞ്ഞല്ലോ നീ കാണാൻ വന്നിട്ട്..?

”നീ കൂടെ ഉണ്ടാകുമ്പോൾ എനിക്ക് അസുഖം ഉള്ളതായി ഫീൽ ചെയ്യാറില്ല.., നിന്റെ കളിയും ചിരിയും അത് എന്നിക്ക് വല്ലാത്ത അനുഭൂതി ആണ് നൽകുന്നത്..”

”എന്താ അറിയില്ല ഇന്ന് തീരെ വയ്യ!., ഉറക്കവും കിട്ടുന്നില്ല.,”’

”ഈ ഹോസ്പിറ്റലിൽ എത്ര ദിവസമായി കിടക്കന്നു മതിയായി..,
മനസ് എന്തോ മരവികുന്നത് പോലെ.. പിന്നെ മറ്റെന്നാൾ ആണ് സർജറി നീ വരില്ലേ..? എന്താ ഒന്നും മിണ്ടാത്തേ.., പിന്നെ നിന്റെ ചിത്രം ഞാൻ പൂർത്തിയാക്കിട്ടോ നിനക്കു കാണണ്ടേ അജൂ..?

അവൾ ഒന്നും മിണ്ടുന്നില്ല.. അവളുടെ അടക്കി പിടിച്ച കരയുന്ന ശബ്ദം മാത്രം ആണ് കേൾക്കുന്നത്..

”അയ്യേ! എന്റെ സുന്ദരിക്കുട്ടി കരയുകയാണോ?.” എന്റെ മോള് എന്തിനാ കരയുന്നത്.., ഈ അസുഖം സാക്ഷാൽ അമിതാഭ് ബച്ചന് വരെ ഉള്ളതല്ലേ..? അദ്ദേഹം ഇപ്പോഴും ചുള്ളനായി ജീവിക്കുന്നില്ലേ..?

“ഏയ് ഒന്നും ഇല്ലാ.. എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല!..” അവളുടെ അടഞ്ഞ ശബ്ദം എന്നെ വീണ്ടും സങ്കടം പെടുത്തി..,

”എന്ത് പറ്റി നിനക്കു അന്നുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ..? എന്നെ സങ്കടം പെടുത്തല്ലേ എന്റെ ഖൽബെ..”

””പിന്നെ എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നീ നല്ല ഒരുത്തനെ കല്ല്യാണം കഴിക്കണം കേട്ടോ..””

”എന്തിനാ വേണ്ടാത്ത കാര്യങ്ങൾ ചിന്തിക്കുന്നത്..? നിങ്ങൾക് ഒന്നും സംഭവിക്കില്ല!.. എപ്പോഴും ദുആ ചെയ്യുകയാണ് സർജറി നല്ലതുപോലെ ആകാനും അസുഖം മാറാനും വേണ്ടി.. നിങ്ങൾ പാവമല്ലേ.., പടച്ച തമ്പുരാൻ എല്ലാം പെട്ടന്നു മാറ്റി തരും..,

പടച്ചോനെ നിങ്ങൾ കരയുകയാണെല്ലോ?..”

”ആര് പറഞ്ഞു ഞാൻ കരയുകയാണ് എന്ന്..”

”എനിക്ക് അറിഞ്ഞൂടെ നിങ്ങളെ.. ഒന്നുമില്ലെങ്കിലും കാണാൻ തുടങ്ങിട്ടു ഒരു കൊല്ലം കഴിഞ്ഞില്ലേ..”

”എന്തിനാ ആവൊ പടച്ചോൻ ഈ അസുഖം എനിക്ക് തന്നത്..” അറിയാതെ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകി..,

”പിന്നെ അജൂ… എന്തോ എന്റെ മനസ് പറയുന്നു നമ്മുടെ കല്യാണം നടക്കും എന്ന് തോന്നുന്നില്ല!.., കുറച്ചു ദിവസമായി എന്റെ ഭാവി അമ്മായിമ്മയുടെ മുഖത്തു അത്ര വല്യ സന്തോഷം ഒന്നും കാണുന്നില്ല..,

പിന്നെ നിന്നെ അന്ന് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടമായി കേട്ടോ.., നിന്റെ മുഖം എല്ലാം കരുവാളിച്ചിരിക്കുന്നു ഉമ്മനെയും നിന്നെയും കണ്ടപ്പോൾ നീയാണോ ഉമ്മ എന്ന് തോന്നിപോയി അത്രയ്ക്കും കോലം കേട്ടിരിക്കുന്നല്ലോ നീ.. എന്ത് പറ്റി നിനക്കു ഇത്ര ദിവസം കൊണ്ട്..?

”അത് നിങ്ങൾക് പിന്നെ മനസിലാകും.. എന്നാൽ ഞാൻ വെക്കട്ടെ.. നാളെ ഞങ്ങൾ വരുന്നുണ്ട്..”

എന്നാൽ ഒക്കെ പെണ്ണെ.. നാളെ വരുമ്പോൾ സുന്ദരിയായി വരണം..,

”ഹ്മ്മ്” എന്ന് മൂളൽ മൂളി അവൾ ഫോൺ വെച്ചു.,

മനസ്സിൽ എന്തോ നീറുന്നത് പോലെ.., അവൾ എന്നിൽ നിന്ന് അകലം പാലിക്കാനോ പടച്ചോനെ..? ഹേ ഒരിക്കലും ഉണ്ടാവില്ല എന്റെ തോന്നലാകാം.., പക്ഷെ അവളുടെ ഉമ്മാന്റെ മുഖം കാണുമ്പോൾ എന്തോ പന്തികേട് ഉള്ളത് പോലെ..,

സങ്കടം മാറ്റാൻ വേണ്ടി ജനലിലൂടെ പുറത്തെ കാഴ്ചകൾ നോക്കി നിന്നു..

വാഹനങ്ങളുടെ തിരക്കും, കച്ചവടക്കാരുടെ ബഹളവും, ഒരു ചെറിയ ചാറ്റൽ മഴ കണ്ടത് കൊണ്ടായിരിക്കാം ഹോസ്പിറ്റലിന്റെ കറുത്ത വെള്ളം ഒരു പെരുംപാമ്പായി മാവൂർ റോഡിന്റെ കനാൽ വിഴുങ്ങാൻ വെമ്പം കൊള്ളുന്ന ശബ്ദവും എല്ലാം കൊണ്ടും നഗരം ഉണർന്നു വരുന്നു..,

പക്ഷെ ഓർമ്മ പിന്നെയും അവളിലേക്ക്‌ ആണ് പോകുന്നത്..,
അവൾക് എന്ത് പറ്റി ആവൊ..? എപ്പോളും തല്ലു കൂടുന്ന പെണ്ണാ.., അവൾക്കു ഒരിക്കലും എന്നെ പിരിയാൻ പറ്റില്ല അത്രയ്ക്കും ജീവനാണ് എന്നെ എനിക്ക് അതിനേക്കാളും എത്രയോ?

“മനാൽ അജ്‌വ” നീ എവിടെയാണ് മോളെ.., നിന്നെ ഒന്ന് കാണാൻ കൊതിയാകുന്നു മുത്തേ..”

എന്റെ ലോകത്തു നിങ്ങളെക്കാൾ പ്രിയപ്പെട്ടതായി മറ്റൊന്നും ഇല്ലാ എന്ന് പറഞ്ഞ നീയാണോ ഇത്..? നമ്മൾ നെയ്തു കൂട്ടിയ സ്വപ്ന താഴ്‌വരയിലെ ചില്ലുകൊട്ടാരം തകർക്കുകയാണോ നീ..??!!

എത്ര തവണ ആയി നിന്നെ ഞാൻ വിളിക്കുന്നു.. ഒന്ന് ഫോൺ എടുക്കൂ പ്ലീസ്.., ഞാൻ ഓപ്പറേഷൻ തീയേറ്ററിലേക്കു പോയി കൊണ്ടിരിക്കയാണ് അജൂ…, അല്പം നൊമ്പരത്തോടെ പറയട്ടെ ഖൽബെ.. ഒരുപാട് ആഗ്രഹിക്കുന്നു നീയെൻ അരികിൽ വേണമായിരുന്നു ഈ സമയത്തു.. നിന്റെ ഒരു വിളിക്കായി ഞാൻ കാതോർത്തിരിക്കുകയാണ്…….

കുറച്ചു ദിവസങ്ങൾ കഴിഞ്ഞില്ലേ നീ കാണാൻ വന്നിട്ടും ഫോൺ വിളിച്ചിട്ടും..? സർജറി നേരിടാൻ എനിക്ക് ഒരുപേടിയും ഇല്ലാ പക്ഷെ നിനക്ക് ഒന്ന് വന്നു കണ്ടൂടെ എന്നെ..?? ഇനി എങ്ങാനും നിനക്ക് എന്നെ കാണാൻ പറ്റിയില്ലെങ്കിലോ എന്ന ചിന്തപോലും നിനക്ക് ഇല്ലേ അജൂ..? ഇന്നലെ വരും എന്ന് പറഞ്ഞതല്ലേ നീ..? എന്നിട്ട് എന്തേയ് നീ വരാതിരുന്നത്..?

എന്റെ ഖൽബ് പിടയുന്നു അജൂ.., നീ എന്നെ സ്നേഹിച്ചതെല്ലാം കളവായിരുന്നോ..??

നിന്നെ എത്രമാത്രം ഞാൻ സ്നേഹിച്ചു.. എന്റെ ജീവനേക്കാളേറെ എന്നിട്ടും നീ എന്നെ കൈ വിടുകയാണോ..??!!

ഇത് വരെയും എന്റെ രോഗത്തെ കുറിച്ച് ഞാൻ സങ്കടപെട്ടിട്ടു പോലും ഇല്ലാ നീയെൻ അരികിൽ ഉണ്ടായിരുന്ന കാലത്തോളം.. ഇന്ന് നീ എന്നോട് കാട്ടുന്ന ഈ അകൽച്ച എന്റെ മനസിനെ ഒരുപ്പാട്‌ വേദനിപ്പിക്കുന്നു എന്റെ അജൂ..? നീ അറിയുന്നില്ലേ എന്റെ ഈ വേദന..?!!

കാലങ്ങളോളം കാത്തു വെച്ചത് കൈ വിട്ടു പോകുമോ എന്ന ഒരു തോന്നലിൽ മനസിലെ സങ്കടവും, ദേഷ്യവും, വെറുപ്പും എല്ലാം കൂടി എന്നെ കൂടുതൽ തളർത്തികൊണ്ടിരുന്നു..

★★★★★★★★

അല്ലാഹ്.., എന്റെ പൊന്നുമ്മന്റെ കണ്ണുങ്ങൾ നിറഞ്ഞിരിക്കുന്നു.., എന്റെ ഉപ്പാന്റെ മുഖം കണ്ടാൽ അറിയാം ഉള്ളിൽ കരയുകാണ് എന്ന്.., അവരുടെ മുഖത്തു നോക്കാനുള്ള ശക്തി പോലും എനിക്ക് ഇല്ലാ ഒരുപക്ഷെ നോക്കിയാൽ പൊട്ടി കരഞ്ഞു പോകും ഞാൻ.., മനസ് വിത്തമ്പുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹം തന്നെയാണ്.., എല്ലാവരോടും ചിരിച്ചു കൊണ്ട് സലാം പറഞ്ഞു ഓപ്പറേഷൻ തീയേറ്ററിലേക്കു നീങ്ങി..

★★★★★★★★

“ഇതിൽ മൂത്രം ഒഴിക്കൂ..?” ഒരു സുന്ദരി മാലാഖ എന്റെ നേരെ പ്ലാസ്റ്റിക് പാത്രം കാണിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ ചമ്മലോടെ അവിടെ ഉണ്ടായിരുന്ന ആൺ മാലാഖമാരോട് പറഞ്ഞു എനിക്ക് ഇപ്പോൾ ഇല്ലാ എന്ന്..

”അത് പറ്റില്ല… ഉള്ളത് ഒഴിച്ചേക്കു പിന്നീട് അത് ബുദ്ധിമുട്ട് ആകും എന്നും പറഞ്ഞു അവർ അവിടുന്ന് മാറി നിന്നു…”

ഞാൻ വീണ്ടും ആൺ മാലാഖനെ വിളിച്ചു പറഞ്ഞു “അവരോടു അവിടുന്ന് മാറി നിൽക്കാൻ പറയൂ..”

അത് കേട്ട മാലാഖമാർ ചിരിച്ചു കൊണ്ട് വേറെ റൂമിലേക്ക്‌ പോയി..

അങ്ങനെ ആരും കാണാതെ കുറെ ശ്രമിച്ചു നോക്കി.., പടച്ചോനെ ഇതു എന്താ വരാത്തത്.. ? ഞാൻ വീണ്ടും ദയനീയമായി അവരെ വിളിച്ചു “ഹേയ്, എനിക്ക് കിടന്നു ഒഴിച്ച് പരിചയം ഇല്ലാ.. ഒന്ന് ബാത്‌റൂമിൽ പോകട്ടെ..? വേഗം വരാം..”

അയാൾ കുറച്ചു നീരസത്തോടെ പറഞ്ഞു.. “ഡോക്ടർ വെയിറ്റ് ചെയ്യാന്.. നിങ്ങൾ അവിടെ താഴെ ഇരുന്നു ഒഴിച്ചോളൂ ആരും കാണൂല്ല..”

എങ്ങനയോ അത് ഒരു വിധം ഒപ്പിച്ചു കൊടുത്തു..

പിന്നെ കണ്ടത് ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടർമാരെ കൊണ്ട് നിറഞ്ഞു കവിഞ്ഞത് ആണ്.. എല്ലാവരും എന്റെ അടുത്ത് വന്നു ഓരോന്നും ചോദിച്ചു പോകുന്നുണ്ട്.., പടച്ചോനെ എന്തിനാ ഇത്രയും പേര്.. എനിക്ക് എന്തെങ്കിലും സംഭവിക്കുമോ..? ആകെ പേടിച്ചു പണ്ടാരമടങ്ങി ബേജ്‌ജാറായി കിടക്കുമ്പോൾ ആണ് ഒരു ഡോക്ടർ അടുത്ത് വന്നു പേടി ഉണ്ടോ..? എന്ന് ചോദിച്ചു കൊണ്ട് വല്ല്യ സൂചിയിൽ നിറച്ച അനസ്തേഷ്യ എന്റെ കൈയിൽ സ്നേഹത്തോടെ കുത്തി നിറച്ചത്.., പതുക്കെ പതുക്കെ ഞാൻ മയക്കത്തിലേക് വീണു..

പിന്നീട് എപ്പോയോ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് ഡോക്ടർമാർ അങ്ങോട്ട്‌ ഇങ്ങോട്ടും ഓടുന്നു മാലാഖമാർ എന്തൊക്കൊയോ പിറു പിറുത്തു നടക്കുന്നു.. പടച്ചോനെ എനിക്ക് എന്താ സംഭവിച്ചത് ഒന്നും മനസിലാകാതെ ഞാൻ അവിടെ എല്ലാടത്തും നോക്കി..

ഒരു മാലാഖ എന്റെ അടുത്ത് ഓടിവന്നു പറഞ്ഞു.. ”ചെരിഞ്ഞു കിടക്കല്ലേ.. സ്റ്റിറ്റു പൊട്ടി പോകും..”

”ഞാൻ എവിടെയാണ്.., എപ്പോളാണ് എന്റെ സർജറി കഴിഞ്ഞത്..? ഇവിടെ എന്താ ഒരു ബഹളം..?”

”ഇത് ICU ആണ്.., 5 മണിക്കൂർ ആയി നിങ്ങളുടെ സർജറി കഴിഞ്ഞിട്ടു..
അത് ഇവിടെ വെച്ച് ഒരു ആക്സിഡന്റ് രോഗി മരിച്ചതാണ്.., അവരുടെ കുടുംബക്കാർ ആണ്
ഇവിടെ ബഹളം വെക്കുന്നത്.. എന്റെ പുതപ്പു നേരെ ആക്കികൊണ്ടു അവർ പറഞ്ഞു..

അപ്പോൾ ആണ് അവർ സമയം നോക്കി കൊണ്ട് മരുന്ന് എടുത്തു പൊടിച്ചു വെള്ളത്തിൽ ചേർത്ത്.. എന്റെ മൂക്കിൽ ഉണ്ടായിരുന്ന ട്യൂബിലേക് ഇടുന്നത്.., ”അല്ലാഹ് ഇതെന്താ
നിങ്ങൾ ചെയ്യുന്നത്..? ഇതൊന്നു ഊരി മാറ്റൂ പ്ളീസ്.. ഞാൻ കുടിച്ചാൽ പോരെ..?” വളരെ ദയനീയമായി അവരോടു പറഞ്ഞു..

”രണ്ടു ദിവസം ഈ ട്യൂബ് നിങ്ങളുടെ മൂക്കിൽ ഉണ്ടാകും അതിലൂടെ ആണ് നിങ്ങൾക്കു ഭക്ഷണവും മരുന്നും ഇടുക അവർ ചിരിച്ചു കൊണ്ട് പറഞ്ഞു..”

അപ്പോളാണ് ഞാൻ ശ്രദ്ധിക്കുന്നത്.. പടച്ചോനെ മൂക്കിൽ മാത്രം അല്ല ട്യൂബ് ഉള്ളത്.. വേറെ എവിടേക്കോ ഉണ്ട്..

വാരിയെല്ലിൽ ഉണ്ട് ഒരു ട്യൂബ് അത് സർജറി കഴിഞ്ഞ ഭാഗത്തെ വേസ്റ്റ് ബ്ലഡ് പോകാനും മറ്റൊന്ന് ഉള്ളത് പീ പോകാനും ആണ്.. അവർ വിവരിച്ചു തന്നു..

”അപ്പോൾ രണ്ടിനും പോകാനുള്ള ട്യൂബ് ഇല്ലേ..? അത് എന്ത് ചെയ്യും..?” ഞാൻ തല പുകഞ്ഞു കൊണ്ട് ചോദിച്ചു..

”അത് കൊണ്ടാണ് നിങ്ങൾക്കു കട്ടിയുള്ള ആഹാരം ഒന്നും തരാത്തത്..” എന്റെ ചോദ്യം കേട്ട് നേഴ്സ് മാലാഖക്കു കലിപ്പ് വന്നു തോന്നുന്നു..

”ഇത് പുതിയ ഒരു അറിവാണല്ലോ..? ഈ രണ്ടിൽ പോകുന്ന കാരണം കൊണ്ടാണ് ഞാൻ പലപ്പോഴും ഓഫീസിൽ ലേറ്റായി എത്തുന്നത്.. ഇനി അത് ഒഴിവാക്കാമല്ലേ..? അല്ലെങ്കിൽ വേണ്ട അകെ ചിന്തിക്കാൻ കുറച്ചു സമയം കിട്ടുന്നത് അവിടെ വെച്ചാണ്.. അതും ഇല്ലാതെ ആയാൽ..?!!

അത് കേട്ട ഭാവം നടിക്കാതെ കൊണ്ട് കലിപ്പ് മാലാഖ പറഞ്ഞു ”ഹലോ മിസ്റ്റർ അധികം സംസാരിക്കാൻ പാടില്ല.. അവിടെ അടങ്ങി കിടക്കൂ..”

ആകെയുള്ള ഒരു സമാദാനം ആയിരുന്നു ഈ മാലാഖമാർ.. ഇത് ഇപ്പോൾ എനിക്ക് കിട്ടിയത് കട്ട കലിപ്പുള്ളതും..,

നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടാകാറുള്ള ഒരു ചേട്ടനായിരുന്നു എന്നെ വളരെ നന്നായി നോക്കിയിരുന്നത്.. ചൂട് വെള്ളത്തിൽ ശരീരം മുഴുവനും തുടച്ചു വൃത്തിയാക്കലും എപ്പോഴും ആശ്വപ്പിക്കുകയും കുശലം പറയുകയും ചെയ്യാറുള്ളത്..

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു ഡോക്ടർ എന്റെ മൂക്കിലെ ട്യൂബ് ഊരാൻ വേണ്ടി വന്നു.. ഞാൻ തീരെ പേടിയില്ലാത്ത പറഞ്ഞു… ” ഡോക്ടറെ ഒന്ന് പതുകെ എടുക്കണേ പ്ളീസ്..”
അദ്ദേഹം വളരെ നന്നായി ചിരിച്ചു കൊണ്ട് ” അതിനെന്താ” എന്നും പറഞ്ഞു ഒരച്ച വലി..

എന്റെ കുടലിൽ നിന്നും തലച്ചോറിൽ നിന്നും പൊന്നീച്ച പാറി..!! അതിന്റെ കൂടെ കണ്ണിൽ നിന്ന് വെള്ളവും പുറത്തേക്കു ചാടി.. ഞാൻ അദ്ദേഹത്തെ ദയനീയമായി നോക്കി..

അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു പീ ന്റെ ട്യൂബ് എടുക്കാൻ നാളെ വരാം എന്ന്.. ഞാൻ അദ്ദേഹത്തോട് തായ്മയോട് പറഞ്ഞു ”എന്റെ പൊന്നു സാറെ എന്നാൽ പിന്നെ ഇപ്പോൾ തന്നെ എടുത്താൽ പോരെ.., ഇനി നാളെയും വേറെ വേദന സഹിക്കനൊ..?

അതിനു നിങ്ങളുടെ ഡോക്ടർ പറയണം എന്നും പറഞ്ഞു അദ്ദേഹം പോയി..,

അങ്ങനെ പിറ്റേന്ന് പീ ന്റെ ട്യൂബ് എടുക്കാൻ ഡോക്ടർ വന്നു.. അദ്ദേഹവും നേഴ്‌സും ചിരിച്ചു കൊണ്ടാണ് വരുന്നത്.. ഞാൻ ഒന്നുംമിണ്ടിയില്ല.. അതും പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു ഒരച്ച വലി പക്ഷെ അത് ആദ്യം ഇക്കിളി ആണ് ഉണ്ടായത് പിന്നെ ഒടുക്കത്തെ വേദനയും..,

പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവിടെ നല്ല വേദന വന്നു.. പീ മുട്ടി നിൽക്കുന്നു പക്ഷെ എങ്ങനെ നോക്കിയിട്ടും അത് പോകുന്നില്ല കുറെ മുക്കി ശ്രമിച്ചു നോക്കി വേദന മാത്രം ഫലം ഒരു രക്ഷയും ഇല്ല.. വേദന കൂടി ഞാൻ കരയാനായി എന്ന് കണ്ടപ്പോൾ ഡോക്ടർ വന്നിട്ട് ചൂട് വെള്ളം നിറച്ച ഒരു ബാഗ് തന്നു പറഞ്ഞു ”ഇത് അതിന്റെ മുകളിൽ വെക്കൂ.. കുറച്ചു കഴിഞ്ഞാൽ വരും..”

അതും വെച്ച് കാത്തു നിന്ന് അവസാനം വരുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം നിങ്ങൾ കാണേണ്ടതായിരുന്നു എന്റെ ചങ്ങായിമാരെ.. ഞാൻ നഴ്സിനെ ഉറക്കെ വിളിച്ചു ”എനിക്ക് വന്നു എനിക്ക് ഇപ്പോൾ തന്നെ ബാത്‌റൂമിൽ പോകണം”

നേഴ്സ് പിറു പിറുത്തു കൊണ്ട് വേഗം പോയി എന്റെ അനിയനെ കൂട്ടി കൊണ്ട് വന്നു.. അത് കണ്ട ഞാൻ ചെറിയ നിരാശയോടെ അവന്റെ തോളിൽ കയ്യിട്ടു ബാത്‌റൂമിൽ പോയി..

പീ ഒഴിക്കുമ്പോൾ എന്താണ് ആ ഒരു ഫീലിംഗ് എന്റെ സാറെ ഒന്നും പറയണ്ട.. ഒരു സ്വർഗം കിട്ടിയത് പോലെ.. ബാത്റൂമിലെ കണ്ണാടിയിൽ നോക്കിയപ്പോൾ ആണ് ചെസ്സിന്റെ നടുക്ക് വലിയ ഒരു കെട്ട് കണ്ടത്.., ചെസ്സ് കീറി എല്ലുകൾ പൊട്ടിച്ചു അതിനടയിൽ ഉണ്ടായിരുന്ന തൈമസ് ഗ്രന്ഥി എടുത്തു മാറ്റിയിരിക്കുന്നു..

പെട്ടന്നു അപ്രതീക്ഷമായി എന്റെ വാരിയെല്ലിലൂടെ പോകുന്ന ട്യൂബും ബ്ലഡ് ബാഗും പിടിച്ചു പിറകിലേക്ക് നോക്കി നില്കുന്നുണ്ടായിരുന്ന എന്റെ ജിമ്മ് അനിയൻ അതാ വീണു കിടക്കുന്നു താഴെ..

അവന്റെ വീഴ്ചയിൽ ട്യൂബ് വലിഞ്ഞതിനാൽ എന്റെ വാരിയെല്ലിന്റെ ഉള്ളിലൂടെ ഒരു വേദന പുറത്തേക്കു വന്നതും എന്റെ ഉമ്മാ എന്ന് വിളിച്ചതും ഒരുമിച്ചായിരുന്നു.. അത് കേട്ട് എല്ലാവരും ഓടി വന്നു ബോധംകെട്ടു കിടക്കുന്ന അവനെ എടുത്തു കൊണ്ട് പോയി.. ജിമ്മാണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല ലോല മനസ്സാണ് അവനു..

അതുകൊണ്ടു ഒരുപാടു ഉപകാരം ഉണ്ടായി അവൻ പിന്നീട് എല്ലാം അലമ്പ് എല്ലാം നിർത്തി ദീനിപരമായി നടക്കാൻ തുടങ്ങി ഇന്നും..

അങ്ങനെ ICU നിന്നു റൂമിലേക്ക് മാറിയ ഉടനെ അവളെ ഫോൺ വിളിച്ചു.. വീണ്ടും അവൾ എന്നെ സങ്കടകടലിൽ ആക്കി കൊണ്ട് ഫോൺ എടുക്കുന്നില്ല.., അപ്പോഴാണ് ഉപ്പാ പറഞ്ഞത് അവർ നാളെ വരും എന്ന് പറഞ്ഞിട്ടുണ്ട് എന്ന്.., മറുപടി ഒന്നും കൊടുക്കാതെ ഞാൻ കിടന്നു അങ്ങനെ ഉറങ്ങി പോയി.. ഫോണിന്റെ ശബ്ദം കേട്ടിട്ടാണ് ഞാൻ ഉണർന്നത്..

അല്ലാഹ് അക്ബർ ഞാൻ സ്വപ്നം കാണുകയാണോ.. അവളാണ് വിളിക്കുന്നത്..
വേഗം ഫോൺ എടുത്തു.. ”ഹലോ അജൂ..”
നിങ്ങൾ എന്നെ കുറെ വിളിച്ചു അല്ലെ..? ഫോണിന്റെ ഡിസ്‌പ്ലേ കേടു വന്നു അത് കൊണ്ടാണ് ഒന്നും അറിയാൻ പറ്റാതിരുന്നത്.. പിന്നെ എങ്ങനെ ഉണ്ട് ഇപ്പോൾ..? വേദന ഉണ്ടോ..?

”സാരമില്ല മോളെ നീ ഇപ്പോയെങ്കിലും വിളിച്ചാലോ.. അതുമതി.., പടച്ചോന്റെ അനുഗ്രഹത്താൽ എല്ലാം നല്ലതു പോലെ കഴിഞ്ഞു..”

”പിന്നെ, നോക്കി.. അധികം സംസാരിക്കണ്ടാട്ടൊ.. നെഞ്ചിൽ അല്ലെ ഓപ്പറേഷൻ കഴിഞ്ഞത് മുറി നല്ലവണ്ണം ഉണങ്ങിക്കോട്ടെ.. നിങ്ങളുടെ ഉപ്പാ പറഞ്ഞു അധികം സംസാരിക്കണ്ട എന്ന്..

”നാളെ വരുന്നുണ്ടോ അജൂ..?”

”ഞങ്ങൾ വരുന്നുണ്ട്..” എന്നാൽ ഞാൻ ഫോൺ വെക്കാന്..

അങ്ങനെ അവർ വന്നു.. ഉമ്മാന്റെ മുഖത്തു ഒരു മാറ്റവും ഇല്ലാ അതേപടി.. മുൻപ് എന്റെ മോന് കണ്ണേറ് കിട്ടിയതാ എന്നും പറഞ്ഞു എന്റെ ഉപ്പാ കാണാതെ പലവട്ടം ഉസ്താദ്‌മാര് ഓതിയ വെള്ളവും തേങ്ങയും കൊണ്ട് എന്നെ തടവിയ ആളാണ് ഇപ്പോൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത്..

എന്റെ പെണ്ണും അധികം സംസാരിക്കുന്നില്ല.., അവൾ വളരെ മാറിയിരിക്കുന്നു.. മുൻപ് ഹോസ്പിറ്റലിൽ അഡ്‌മിച്ചു ആയിരുന്ന സമയത്തെല്ലാം അവൾ എന്റെ അടുത്ത് ഓടി നടന്ന പെണ്ണാണ്.., എന്നെ കൈ പിടിച്ചു നടത്തിച്ചും പടികൾ കയറിയും സൊറ പറഞ്ഞും തല്ലും കൂടിയും എനിക്ക് കൊണ്ട് വരുന്ന ഫ്രൂട്ട് എല്ലാം ഒറ്റയടിക്ക് തിന്നിരുന്ന ആ കാന്താരി പെണ്ണാണ് ഈ വാടിയിരിക്കുന്നത്.. അവളുടെ കണ്ണിലേക്കു ഒന്ന് നോക്കി.., ആ ക്ഷീണിച്ച കണ്ണുകൾ കണ്ടാൽ അറിയാം അവൾ എന്തോ മനപ്രയാസം അനുഭവിക്കുന്നുണ്ട് എന്ന്..

പിന്നീട് അവൾ ഇടയ്ക്കു ഫോൺ വിളിക്കും കുറച്ചു സംസാരിക്കും.., അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു..

”ഹലോ മോനൂ.., ഇത് ചിറ്റമ്മ ആണ് മനാലിന്റെ ഉമ്മാന്റെ ഉമ്മാ..”

”ആ ചിറ്റമ്മ..! നല്ല ആളാണ് കേട്ടോ നിങ്ങൾ.. ഞങ്ങളെ ഒക്കെ മറന്നു പോയില്ലേ..?”

”അത് മോനെ.., എന്താ പറയുക മോനോട്.. കുറച്ചു ദിവസമായി വീട്ടിൽ ചെറിയ പ്രശ്നങ്ങൾ നടക്കുന്നു.., അതുകൊണ്ടാണ് ഞാൻ ആരും കാണാതെ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ നിന്ന് മോനെ വിളിക്കുന്നത്..”

”എന്താണ് ചിറ്റമ്മ പറഞ്ഞോളൂ.. എന്തായാലും കുഴപ്പമില്ല..”

”’അത് മോനെ.., എന്റെ മോളു അസ്മക്ക് എന്തോ ഒരു മനംമാറ്റം.. അസ്മ ഏതോ ഡോക്ടറെ പോയി കണ്ടു മോന്റെ അസുഖത്തെ കുറിച്ച് ചോദിച്ചു.., ആ ഡോക്ടർ അവളോട് പറഞ്ഞതാണത്രേ… നിങ്ങളുടെ മകൾക്കു എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്.. ഇല്ലാ എങ്കിൽ ഈ അസുഖം ഉള്ള ആളെകൊണ്ട് മകളെ കല്യാണം കഴിപ്പിക്കണ്ട എന്ന്.. അന്ന് തുടങ്ങിയത് ആണ് മോനെ എന്റെ മോളുടെ സ്വഭാവത്തിന് മാറ്റം..

അവൾ അജൂനോട് ഈ കാര്യം തുറന്നു പറഞ്ഞു.. അത് കേട്ട അജൂ.. ഉമ്മാനോട് പൊട്ടിത്തെറിച്ചു സംസാരിച്ചു.. അത് എനിക്ക് ഒരു പ്രശ്നമേ അല്ലെന്നും, അസുഖം മാറുന്നത് വരെ കാത്തിരിക്കും എന്നും, ഇനി കല്യാണം കഴിഞ്ഞിട്ടാണ് ഈ അസുഖം വന്നതെങ്കിൽ നിങ്ങൾ അത് വേർപെടുത്താൻ പറയുമോ..? എന്ന് ഒക്കെ പറഞ്ഞു..

പക്ഷെ അജൂന്റെ ഉമ്മ അസ്മ എന്ന എന്റെ മോള് ഒരു കാര്യം അജൂനോട് പറഞ്ഞു.. ഇതിൽ നിന്നും നീ പിന്മാറിലെങ്കിൽ ഞാൻ ഇവിടെ കെട്ടിത്തൂങ്ങി മരിക്കും.., നീ നോക്കിക്കോ..!!

അതിനു ശേഷം അജൂ റൂമിൽ നിന്നും പുറത്തു ഇറങ്ങാറില്ല എന്നും മൂടി പുതച്ചു കിടക്കും..,

അങ്ങനെ ഒരു ദിവസം അജൂന് പനിയും വിറയലും പിടിച്ചു കിടപ്പിലായി കുറച്ച് കഴിഞ്ഞിട്ടും മാറാത്തത് കണ്ടപ്പോൾ മിംസ് ഹോപിറ്റലിൽ അഡ്‌മിച്ചു ചെയ്തു.., പാവം എന്റെ മോളു പത്തു ദിവസം അവിടെ കിടക്കേണ്ടി വന്നു..

അവളുടെ ഫോൺ അസ്‌മാന്റെ കയ്യിൽ ആയിരുന്നു.., അതാണ് അന്ന് മോൻ ഒരുപാട് വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നത്.. അവൾക്കു ഇപ്പോഴും അസുഖം പൂർണമായി മാറിയിട്ടില്ല മോനേ.. അവൾ നല്ലപോലെ ഭക്ഷണംപോലും കഴിക്കുന്നില്ല.. അകെ ക്ഷീണിച്ചു പോയി മോനെ അവൾ..”

”ഞാനും കുറെ ചീത്ത പറഞ്ഞു എന്റെ മോളോട്.. അത് പറഞ്ഞതിന് എന്നെ വീട്ടിനു പുറത്താക്കും എന്ന് വരെ പറഞ്ഞു മോനെ അവൾ..”

മോനെ.. അസ്മ നിന്നെ വിളിക്കും.. അവൾ എന്തെങ്കിലും ഒക്കെ പറഞ്ഞു സെന്റി അടിക്കും.. മോൻ അതിൽ വീണു പോകരുത്.. അവൾക്കു നന്നായി അറിയാം മോനു പാവം ആണ് എന്ന്..

””ഇത് ഒന്നും കേട്ട് മോനു സങ്കടം ആകേണ്ട.. അവളെ നീ വിളിച്ചു കൊണ്ട് പോകണം.. എല്ലാവരും മോന്റെ കൂടെ ഉണ്ടാകും”‘

ഞാൻ എല്ലാം കേൾക്കുക എന്നെല്ലാത്ത ഒന്നും പറഞ്ഞില്ല.. അതെ ഞാൻ മനസ്സിൽ കണ്ട കാര്യങ്ങൾ…,

സലാം പറഞ്ഞു കൊണ്ട് അവർ ഫോൺ വെച്ച്..

മനസില്ലെ സങ്കടം ആരെയും അറിയിക്കാതെ കുറച്ചു ദിവസങ്ങൾ കടന്നു പോയി..

അതിനടിയിൽ പ്രതീക്ഷിച്ചത് പോലെ അവളുടെ ഉമ്മാന്റെ ഫോൺ വന്നു..

 

 

“ഹലോ മോനെ..? സുഖമാണോ..?”

”ആ ഉമ്മാ.., ഒരുപാട് മാറ്റം വരുന്നുണ്ട്.., ഇപ്പോൾ ഭക്ഷണം കഴിക്കാനും പല്ലു തേക്കാനും തല തോർത്താനും ആരുടെ സപ്പോർട്ട് ഇല്ലാതെ തന്നെ ചെയ്യാൻ പറ്റുന്നുണ്ട്.., ഇനി കൂടുതൽ നടക്കാനും കഴിയും എന്ന പ്രതീക്ഷയുണ്ട്.. നാലു മണിക്കൂർ ഇട വിട്ടു മെഡിസിൻ കഴിക്കണം എന്നെ ഉള്ളൂ.. എല്ലാം പെട്ടന്ന് ശെരിയാകും ഉമ്മാ..” ഞാൻ ഉള്ള കാര്യങ്ങൾ അവരോടു സത്യമായി പറഞ്ഞു..

”മോനെ., എനിക്ക് ഒരു കാര്യം പറയാനുണ്ട്.. അത് എങ്ങനെയാ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല”

”എന്തായാലും പറയൂ ഉമ്മാ..” ഞാൻ അവരുടെ വാക്കുകൾക്ക് കാതോർത്തു നിന്നു..

””മോനെ.., നിന്നെ പോലെ നല്ല ഒരു മരുമകനെ ഞങ്ങൾക്ക് ഒരിക്കലും കിട്ടൂല്ല.., മരുമകനായിട്ടല്ല ഞങ്ങൾ മോനെ കണ്ടത് സ്വന്തം മകനായിട്ടാണ്..”’

ഹോ, കേട്ട് കേട്ട് തഴമ്പിച്ച ഡയലോഗ്.., ഒന്ന് മാറ്റിചവിട്ടിക്കൂടേ എന്ന് പറയണം എന്ന് ഉണ്ടായിരുന്നു.. ഒന്നും മിണ്ടിയില്ല അവർ പറയട്ടെ..

”മോനെ ഞാൻ അഞ്ചു ഡോക്ടർമാരെ പോയി കണ്ടു.. അവർ എല്ലാവരും പറയുന്നത് ഈ രോഗം ആണെങ്കിൽ കല്യാണം കഴിപ്പിക്കണ്ട എന്നാണ്.. ഇത് ഇപ്പോൾ അല്പം മെച്ചം പെട്ടാലും വീണ്ടും വന്നേക്കാം എന്ന് പറഞ്ഞു.. ഒരു ഡോക്ടർ എങ്കിലും നല്ലതു പറഞ്ഞിരുന്നെങ്കിൽ.. എനിക്ക് ഒരു കുഴപ്പം ഇല്ലായിരുന്നു മോനെ.. മോന് ഇതിൽ നിന്നു പിന്മാറണം.., മോന് ഉപ്പാനോടും ഉമ്മനോടും പറഞ്ഞു മനസിലാക്കണം.., മോൻ ഇനി അവളെ വിളിക്കരുത്..”

”കഴിഞ്ഞോ ഉമ്മാ..?!! എത്ര പെട്ടന്നാണ് നിങ്ങൾ ഇതെല്ലാം പറഞ്ഞു അവസാനിപ്പിച്ചത്..”
ഞാൻ ഗൾഫിൽ ആകുമ്പോൾ നിങ്ങൾ അല്ലെ എന്നോട് പറഞ്ഞത്.. മനാലിന് കുറച്ചു വാശിയും ദേഷ്യവും കൂടുതൽ ആണ്.., അത് മോൻ ഒരിക്കലും കാര്യം ആകരുത് എന്നും.., ഒരിക്കലും അവളെ വേർ പിരിയരുത് എന്നൊക്കെ.., അതെ നിങ്ങൾ ഇപ്പോൾ പറയുന്നു വേർപിരിയണം എന്ന് അവളെ വിളിക്കരുത് എന്ന്..

””എന്നാൽ കേട്ടുകൊള്ളൂ ഉമ്മാ.. അവൾ വിളിച്ചാൽ വരുമെങ്കിൽ ഞാൻ വിളിക്കും അവളെ എന്റെ പെണ്ണായി.. നിങ്ങള്ക്ക് തടയാൻ പറ്റുമെങ്കിൽ തടഞ്ഞൊള്ളൂ..”” എന്ന് പറഞ്ഞു കട്ട കലിപ്പോടെ ഫോൺ വെച്ച് നേരെ ഉപ്പാന്റെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു..

”എടാ മോനേ.. അവൾ വരുമെങ്കിൽ പോയി വിളിച്ചു വാടാ..” ഉപ്പാന്റെ സമ്മതംകൂടി കിട്ടിയപ്പോൾ കൂട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞു.. അവർ എല്ലാവരും കാർ എടുത്തു പെട്ടന്ന് വരാം എന്ന് പറഞ്ഞു ഫോൺ വെച്ച്..

കുളിച്ചു ഡ്രസ്സ് എല്ലാം മാറി അപ്പോയെക്കും കാറിലും ബൈക്കിലും ആയി കൂട്ടുകാർ വീട്ടിന്റെ മുന്നിൽ എത്തി.. കൂട്ടുകാരന്റെ കൈ പിടിച്ചു കാറിൽ കേറി അജൂനെ ഫോൺ വിളിച്ചു..

”ഹലോ അജൂ.., വേഗം റെഡി ആയി നിൽക്കണം.. ഞാൻ അങ്ങോട്ട് വരുന്നുണ്ട്….”

എനിക്ക് നിങ്ങളോടു സംസാരിക്കാൻ ഒട്ടും താല്പര്യം ഇല്ലാ.. എന്റെ വേദന ഒരിക്കലും നിങ്ങൾക്ക് മനസിലാകുകയില്ല, എനിക്ക് വല്ലാത്ത ഒരു വെറുപ്പാണ് നിങ്ങളോട് ഇപ്പോൾ.. പുറമെ ചിരിക്കുന്നവരെ വിശ്വസിക്കരുത് എന്ന് പറയുന്നത് എത്ര സത്യമാണ്.. എനിക്ക് അജൂനോടാണ് സംസാരിക്കാനുള്ളത്..? നിങ്ങൾ അവൾക്കു ഫോൺ കൊടുക്കൂ.. ”

‘ മോനേ.. അവൾ സുഖമില്ലാതെ കിടന്നുറങ്ങാന്.. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞൊള്ളൂ പക്ഷെ, എനിക്ക് പറയാൻ ഉള്ളത് ഒന്ന് മോൻ കേൾക്കണം..” അവളുടെ ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു..

‘ നോക്കൂ നിങ്ങളുടെ കരഞ്ഞുകൊണ്ടുള്ള ഈ വാക്കുകൾ എന്നിൽ ഒരുതരത്തിലും സങ്കടം പെടുത്തുന്നില്ല, എന്നാലും പറഞ്ഞൊള്ളൂ, നിങ്ങൾക്ക് പറയാനുള്ളതെല്ലാം.. ഇത് നമ്മൾതമ്മിലുള്ള അവസാനത്തെ സംസാരം ആണ്.. നിങ്ങൾ എന്തുപറഞ്ഞാലും ഞാൻ അവിടെ വരും, അവളെ കൊണ്ട് പോകുകതന്നെചെയ്യും..,

എന്റെ കണ്ണുകൾ നിറയുന്നത് ആരും കാണാതിരിക്കാൻ കാറിൽ നിന്ന് ഇറങ്ങി പതുക്കെ പുറത്തേക്കു നടന്നു…

 

 

“” മോനെ.., അജൂന്റെ നാലാം വയസ്സിലാണ് അവളുടെ ഉപ്പ മരിക്കുന്നത്..,
അന്ന് തൊട്ടു ഞാൻ ജീവിക്കുന്നത് അവൾക്കു വേണ്ടിയാണ്.., ഞാൻ വേറെ കല്യാണം കഴിക്കാത്തതും അവൾക്കു വേണ്ടി മാത്രമാണ്..,

എനിക്കറിയാം നിങ്ങൾ തമ്മിൽ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്.., ഇത്ര പെട്ടന്നു പറയേണ്ടി വന്നതിനു മോന് എന്നോട് ക്ഷമിക്കണം..,

ഒരു ഡോക്ടർ എങ്കിലും നല്ലതു പറഞ്ഞിരുന്നെങ്കിൽ.. മോന് കുട്ടികൾ ഉണ്ടാവില്ല എന്ന് ഡോക്ടർമാർ പറയുന്നു.., മോൻ കഴിക്കുന്ന ‘അസോറൻ’ എന്ന ഗുളിക കാരണത്താൽ ആണെത്രേ.., പിന്നെ, മോന്റെ രോഗം കാരണത്താൽ മരണം വരെ സംഭവിച്ചേക്കാം എന്നും അവർ പറയുന്നു..

ഇത്രയും കാലം ഞാൻ അനുഭവിച്ച യാതനകൾ, ഭർത്താവ് ഇല്ലാത്തവരെ നോക്കുന്ന ഒരുതരം കാമനോട്ടങ്ങൾ, പരിഹാസങ്ങൾ, ഞാൻ അനുഭവിച്ചതൊന്നും എന്റെ മകൾ ഒരിക്കലും അനുഭവിക്കരുത് എന്നതുകൊണ്ടുമാത്രമാണ്..”

അവൾക്കു വേണ്ടി മാത്രം ജീവിതം മാറ്റി വെച്ച എന്റെ മനസ് മോൻ കാണണം, അവൾക്കു നല്ലൊരു ജീവിതം ആണ് ഞാൻ ആഗ്രഹിക്കുന്നത്, ഞാൻ മാത്രമല്ല ഏതൊരു അമ്മയും ആഗ്രഹിക്കുന്നത് അതാണ് മോനേ..

ദയവായി ഇവിടെ വരരുത്.., അവളെ ഇനി കാണരുത്..? എനിക്ക് വേറെ വഴിയില്ല മോനേ എന്റെ മുൻപിൽ..

അവരുടെ വാക്കുകൾ എന്നിൽ തട്ടി ഹ്ര്യദയത്തുടിപ്പുകൾ വേദന കൊണ്ടു പിടഞ്ഞു..
കണ്ണുകളിൽ ഇരുട്ട് കൂടി, ശരീരം തളരുന്നത് പോലെ, എന്താണ് ഞാൻ കേൾക്കുന്നത്.., ഞാൻ മരിക്കുകയോ..?

തല കറങ്ങുന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു കവിളിൽ തലോടി കൊണ്ട് അവ ഭൂമിയിൽ പതിച്ചു, ഭൂമി രണ്ടായി പിളരുന്നു.. അല്ല എന്റെ ഹ്ര്യദയം രണ്ടായി പിളർന്നു അതാണ് നഗ്നമായ സത്യം..,

മരിക്കാൻ എനിക്ക് ഒരു പേടിയുമില്ല പക്ഷെ, അവരുടെ വാക്കുകൾ അതാണ് എന്നെ വല്ലാതെ മുറിപ്പെടുത്തുന്നു..

‘ അവൾക്കു നല്ല ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും.. ഇല്ലാ ഉമ്മാ.. അവളെ കാണാൻ ഇനി ഒരിക്കലും ഞാൻ വരില്ല.. നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടച്ചു കൊണ്ട് വാക്കുകൾ അവരോടു പറഞ്ഞൊപ്പിച്ചു..

” എനിക്ക് അവളോട് ഒന്ന് സംസാരിക്കണം.., അവളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം..”

‘ അവൾ ഉണർന്നാൽ ഞാൻ വിളിക്കാം പറയാം.. ഒരിക്കലും ഞങ്ങളെ വെറുക്കരുത് എന്നും പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു..’

എന്റെ ഉപ്പയും ഉമ്മയും പിന്നെ ചങ്ങാതിമാരും എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. നിരാശയും എന്നോടുള്ള സഹതാപവും അവരുടെ മുഖങ്ങളിൽ കാണാം..,

മുഖത്തു ചിരി വരുത്തിക്കൊണ്ട് ഞാൻ എന്റെ പൊന്നുമ്മയോട് പറഞ്ഞു..

‘ വേണ്ടാ ഉമ്മാ, അവൾ സുഖമായി ജീവിക്കട്ടെ.. എനിക്ക് വേണ്ടാ അവളെ.. ‘

എന്നും പറഞ്ഞു കിടപ്പു മുറിയിലേക്കു നടന്നു.. ഉമ്മാ എന്റെ അടുത്ത് വന്നു എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. ‘ എന്താ എന്റെ മോന് പറ്റിയത്..? എല്ലാം നല്ലതിനായിരിക്കും, എന്റെ മോൻ സങ്കടം പെടരുത്.. ‘

‘എനിക്ക് ഉറങ്ങണം ഉമ്മാ..’ ഞാൻ ഉമ്മാന്റെ കണ്ണുകളിൽ നോക്കി.., അവർ കണ്ണുകൾ തുടച്ചുകൊണ്ട് കതക് അടച്ചു പോയി..

ഒരുപാടു നേരം കിടന്നു.. പക്ഷെ, ഉറക്കം കിട്ടുന്നില്ല.., കുറെ നേരം കാത്തിരുന്നിട്ടും അവളുടെ ഫോൺ കണ്ടില്ല.., ക്ഷമ നശിച്ച ഞാൻ അങ്ങോട്ട്‌ വിളിച്ചു..

“” ദീരേ ദീരേ സെ മേരി സിന്ദഗി മേം ആനാ.. ധീരേ ധീരേ സെ ദിൽ കോ ചുരാനാ..””

അവളുടെ റിങ്‌ടോൺ അടിഞ്ഞു കൊണ്ടിരുന്നു.. അതെ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ”ആഷിഖിലെ” എന്റെ പ്രിയഗാനം., ഇന്നും, എന്നും ആ പാട്ട് ഒന്ന് കേട്ടാൽ ഞാനറിയാതെ എന്റെ കണ്ണുനീരുകൾ എന്റെ കവിളിൽ തലോടും..,

ഞാൻ ലീവിന് വന്ന ഒരു ദിവസം ഞങ്ങൾ ഒരുമിച്ചു കാപ്പാട് ബീച്ചിലേക്ക് ബൈക്കിൽ യാത്രയായി, അന്ന് അവൾ എന്നോട് ചോദിച്ചു നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം ഏതാണ് എന്ന്..

ഞാൻ ഒട്ടും ആലോചിക്കാതെ എന്റെ ജീവനായ ആ പാട്ടു പാടി കൊടുത്തു..

” ദീരേ ദീരേ സെ മേരി സിന്ദഗി മേം ആനാ.. ”
(പതുക്കെ പതുക്കെ നീ എന്റെ ജീവിതത്തിലേക്ക് വന്നു..)

ഇത് കേട്ട് പിറകിൽ ഇരിക്കുകയിരുന്ന അവൾ എന്നെ കെട്ടിപിടിച്ചു അവളുടെ റോസാപ്പൂവ് ചുണ്ടുകൾ എന്റെ ചെവിയിൽ തൊട്ടുരുമ്മി അവൾ വളരെ മനോഹരമായി പാട്ടിന്റെ ബാക്കി പാടി,

”ധീരേ ധീരേ സെ മേരെ ദിൽ കോ ചുരാനാ..”
(പതുക്കെ പതുക്കെ നീ എന്റെ ഹൃദയം കവർന്നെടുക്കുന്നു)

അത് കേട്ട് തരിച്ചുപോയ ഞാൻ ബൈക്ക് സൈഡ് ആക്കി.. അവളെ ഒന്ന് നോക്കി.. നാണത്താൽ ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ മുഖം മറച്ചു അവൾ..,

(അവളുടെ ചിരി ഒരു മായാലോകമാണ്.., എന്നെ ഏറ്റവും അധികം അവളിൽ അടിപ്പിക്കുന്നതും അതുതന്നെയാണ്)

 

‘ അജൂ, നിനക്കും ഈ പാട്ടാണോ ഏറ്റവും ഇഷ്ട്ടം..?’ ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം എന്റെ നേരെയാക്കി ആ തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കി കൊണ്ട് ചോദിച്ചു..?

‘ അതെ., എനിക്കും ഒരുപാടു ഇഷ്ടപെട്ട പാട്ടാണ് ഇത്, പിന്നെ ഇതിലെ അവസാനത്തെ വരിയാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം എന്ന് പറഞ്ഞതും ഞാൻ അവളെ മാറോടു ചേർത്ത് കെട്ടിപ്പുണർന്നു കൊണ്ട് പാട്ടിന്റെ ആ വരികൾ വളരെ പതുകെ അവളുടെ ചെവിയിൽ പാടി..

” ആജ ആജ അബ് കൈസാ ഷർമാനാ.. ദീരേ ദീരേ സെ ദിൽ കോ ചുരാനാ ”

ദീരേ ദീരേ സെ മേരി സിന്ദഗി മേം ആനാ..
ദീരേ ദീരേ സെ മേരെ ദിൽ കോ ചുരാനാ..
തുംസെയ് പ്യാർ ഹ്യൂമെയിൻ കിതനാ ഹൈ ജാനേ ജാനാ..
തുംസെയ് മിൽകർ തുംകൊ ഹൈ ബാറ്റാനാ…

അവൾ എന്നിൽ ലയിച്ചുപോയിരിന്നു., ഞങ്ങൾ റോസാപ്പൂക്കൾ പരസ്പരം കൈമാറി..,

ഒരു ചെറിയ ഇടവേളക്ക് ശേഷം ഞങ്ങൾ വീണ്ടും ബൈക്കിൽ യാത്രയായി..,

‘ എനിക്ക് ഇങ്ങനെ ദൂരെ ഒരുപാടു യാത്ര ചെയ്യണം, നിങ്ങളുടെ പിറകിൽ കെട്ടിപിടിച്ചുകൊണ്ടു.. അവൾ എന്റെ മേലെ ചാരി കിടന്നു കൊണ്ട് പറഞ്ഞു,

‘ നിങ്ങൾ നാളെ തിരിച്ചു പോവുകയാണ് അല്ലെ..?’ .. അവളുടെ സങ്കടം കണ്ണാടിയിൽ പ്രതിഫലിച്ചു..,

‘ നിനക്ക് സങ്കടം ഉണ്ടോ എന്റെ ഖൽബെ..? നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോൾ നീ നിന്റെ കണ്ണുകൾ മെല്ലെ അടച്ചു ഈ പാട്ടു ഒന്ന് കേട്ടാൽ മതി.. അപ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാകും മുത്തേ.. ‘ അവളുടെ കൈകൾ പിടിച്ചു എന്റെ നെഞ്ചിൽമേൽ വെച്ച്.., അവൾ വീണ്ടും എന്നെ മുറുക്കിപിടിച്ചു..

അവൾ ഫോണെടുത്തു പക്ഷെ, ഒന്നും മിണ്ടുന്നില്ല, അവളുടെ മൗനം വീണ്ടും എന്റെ സിരകളിൽ ഭ്രാന്ത് പിടിച്ചു.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു..

‘നോക്കൂ അജൂ, എന്തോ ഒന്ന് നീ എന്നിൽ നിന്ന് മറച്ചു വെക്കുന്നു.. പലപ്പോഴും നിന്റെ മൗനം എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്.. ഞാൻ അവളോട് ദയനീയമായി ചോദിച്ചു..

”’ നോക്കൂ.. എനിക്കറിയില്ല ഞാൻ പറയേണ്ടത് എന്ന്, നിങ്ങൾ എന്നെ ഒരുപാട് സ്‌നേഹിക്കുമ്പോഴും ഞാൻ അറിയാതെ പലപ്പോഴും നിങ്ങളെ വല്ലാതെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്, അതൊന്നും ഇഷ്ടമില്ല എന്നൊന്നും ഒരിക്കലും നിങ്ങൾ കരുതരുത്, എനിക്ക് എന്റെ ജീവനെക്കാളും മറ്റാരേക്കാളും മറ്റെന്തിനേക്കാളും ഇഷ്ട്ടം നിങ്ങളെയാണ്.. പക്ഷെ, എനിക്കറിയില്ല ഞാൻ എന്താ ചെയ്യേണ്ടത് എന്ന്..?

ഞാൻ ഉമ്മാനോട് പലവട്ടം പറഞ്ഞു നോക്കിയതാണ് രോഗങ്ങൾ എല്ലാവര്ക്കും വരുന്നതാണ്, ആർക്കും എപ്പോൾ വേണമെങ്കിലും വരാം എന്നും, കുറച്ച് കാത്തിരുന്നാൽ എല്ലാം മാറിക്കൊള്ളും എന്നിട്ടു കല്യാണം കഴിക്കാം എന്നൊക്കെ, പക്ഷെ ഉമ്മ ഒട്ടും സമ്മതിക്കുന്നില്ല.. ഞാൻ വീണ്ടും ഉമ്മാനോട് ചോദിച്ചു കല്യാണം കഴിഞ്ഞിട്ടാണെങ്കിൽ ഈ അസുഖം വന്നതെങ്കിൽ..? അതെല്ലാം വിധിയാണ് എന്നും പറഞ്ഞു അവർ ഒഴിഞ്ഞുമാറി..

എനിക്കറിയില്ല ഞാൻ എന്താ ചെയ്യേണ്ടത്.. പറയേണ്ടത് എന്ന്.. ഞാൻ ഇവിടെ ജീവിക്കുന്നു എന്നെ ഉള്ളൂ, അവൾ വളരെ പ്രയാസപെട്ടിട്ടാണ് ഓരോ വാക്കുകളും പറഞ്ഞൊപ്പിക്കുന്നത്..

‘ ഇപ്പോൾ ഞാൻ മരണത്തെ ഭയക്കുന്നില്ല.. സ്നേഹിക്കുന്നവരെ ഭയക്കുന്നു അജൂ.. എന്തായാലും സാരമില്ല അജൂ.., നീ എന്തായാലും നിന്റെ ഉമ്മ പറഞ്ഞത് അനുസരിക്കൂ.. നിന്റെ ഉമ്മ ആഗ്രഹിച്ചതെല്ലാം നിനക്ക് കിട്ടട്ടെ..

നിന്റെ ആഗ്രഹങ്ങളും നടക്കട്ടെ.. നിനക്ക് നല്ളൊരു ജീവിതം ഉണ്ടാകട്ടെ., ഞാൻ പ്രാർത്ഥിക്കാം നിനക്ക് വേണ്ടി.., ഇനി ഞാൻ വിളിക്കില്ല, ഒരിക്കലും, ഞാൻ വിളിക്കാതിരിക്കാൻ ശ്രമിക്കും..,

നീ എവിടെ ആണെങ്കിലും ആരോടൊപ്പം ജീവിച്ചാലും എനിക്ക് മറക്കാൻ കഴിയില്ല.. എന്നാലും വെറുക്കില്ല.. ഒരിക്കലും… പിന്നെ എന്നെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടെങ്കിൽ നീ ഹ്ര്യദയത്തിൽ സൂക്ഷിക്കരുത്, അവയെ നീ നിന്റെ കണ്ണുകളിൽ സൂക്ഷിക്കുക, അവ അലിഞ്ഞുപോകട്ടെ കണ്ണീരിനൊപ്പം എന്നേക്കുമായി..,

ഫോൺ വെക്കുകയാണ്.. എല്ലാം നല്ലതിനാകട്ടെ.. ബൈ..’ എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു..,

എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് പടച്ചോനെ എന്ന് പലവട്ടം ഞാൻ ചിന്തിച്ചു.. ആരുടെയും മുൻപിൽ തോൽക്കാത്ത എന്റെ ചങ്ക് പതറിയിരിക്കുന്നു,

അതെ, അവൾ എനിക്ക് കൈ വിട്ടു പോയിരിക്കുന്നു എന്റെ സ്വപ്നങ്ങളും..,

ഒന്ന് ഉറങ്ങണം എനിക്ക്, ദീര്ഘമായി, ഓർമകളെ എന്നെ ശല്യപെടുത്തല്ലേ.., തലയണ നനഞ്ഞു കൊണ്ടിരിന്നു.. അത് എന്റെ ഉറക്കത്തെ ശല്യപ്പെടുത്തി കൊണ്ടിരിന്നു..

മനസിന്റെ വേദനയാൽ നിറഞ്ഞ കണ്ണുകൾ ഇടക്ക് തുറന്നു കൊണ്ടിരിന്നു.. അവ ജനവാതിലൂടെ ആകാശങ്ങൾ തേടി അലഞ്ഞു, കത്തിജ്വലിക്കുന്ന സൂര്യനെ എന്റെ കണ്ണീരാൽ കാർമേഘങ്ങൾ ഇരുണ്ടുമൂടി അവ മഴയെ സൃഷിക്കുന്നു.. മഴ പെയ്യട്ടെ, പെയ്‌തു പെയ്‌തു ഭൂമി നിറയട്ടെ, ഈ ഭൂമിയിലുള്ള എല്ലാം നശിക്കട്ടെ എന്നോടപ്പം.. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല, പൊട്ടി കരഞ്ഞു പോയി ഞാൻ.., അന്ന് ഒരുപാട് കരഞ്ഞു.., കരഞ്ഞു തളർന്നു ഉറങ്ങിപ്പോയി.. അങ്ങനെ ഒരുപാട് ഉറങ്ങി, ഉറക്കമരുന്നു കഴിച്ചിട്ടും, പിന്നീട് ഉറക്കം എനിക്കൊരു ലഹരിയായി മാറി..,

ഇതിനിടയിൽ ഒരുപാട് തവണ അവളെ വിളിച്ചു പക്ഷെ, അവളുടെ ഫോൺ ഓഫായിരിന്നു.., എനിക്ക് ഓരോ ദിവസം കഴിയുന്തോറും പിടിച്ചു നിൽക്കാൻ പറ്റാത്തതായി.. അവളുടെ ഓരോ ഓർമ്മകൾ എന്നിൽ ഭ്രാന്തൻ തൃസിച്ചു..

നാളുകൾ കൊഴിഞ്ഞു, അതോടൊപ്പം എന്റെ മനസും ശരീരവും തളർന്നു..

 

ഒരു ദിവസം പുറത്തു കോരിച്ചൊരിയുന്ന മഴ, അതെ അത് എനിക്ക് വേണ്ടിമാത്രമാണ് പെയ്യുന്നത് എന്ന് തോന്നി..,

കണ്ണാടിയിൽ മുന്നിൽ ചെന്ന് മുഖം നോക്കി.. അതെ, ഇത് ഞാൻ തന്നെ..! വല്ലാതെ മാറിയിരിക്കുന്നു, താടി വളർന്നു വലുതായി.., കണ്ണുകൾ ആയതിൽ തൂഴ്ന്നിരിക്കുന്നു.., പൊന്നുപോലെ കൊണ്ടുനടന്ന എന്റെ മുഖം.., എല്ലാം നശിച്ചിരിക്കുന്നു.., മനുഷ്യരൂപം കൈവെടിഞ്ഞു കൊണ്ടിരിക്കുന്നു.., വയ്യ! എനിക്ക് ഇങ്ങനെ ജീവിക്കാൻ.., എനിക്ക് വീണ്ടും ഉയിർത്തെഴുനെൽകണം..

ഞാൻ കോരിച്ചൊരിയുന്ന മഴയിലൂടെ ഇറങ്ങി നടന്നു.., അതെ ഓരോ മഴത്തുളികൾ നിന്റെ ഓർമകളായി എന്നിൽ പുണരട്ടെ.. എന്നിട്ട് ഒന്നുകൂടെ കരയണം എന്നിക്ക്, അവസാനമായി, കരഞ്ഞു കരഞ്ഞു അതൊഴുകി ഒഴുകി ഭൂമിയിൽ പതിഞ്ഞു.., ഭൂമി നിറഞ്ഞു കവിഞ്ഞു.., അത് എനിക്ക് സമാദാനം നൽകി, സന്തോഷം നൽകി..

പിറ്റേന്ന് രാവിലെ വളരെ ഉന്മേഷത്തോടെ ഉണർന്നു.., മുടി വെട്ടി, താടി വൃത്തിയാക്കി വെട്ടി, എനിക്ക് ഞാനാവണം, എല്ലാമറക്കണം, ഒരു ബുള്ളറ്റ് ബുക്ക് ചെയ്യണം, ഫ്രീക്കാവണം, നല്ലവണ്ണം കുളിച്ചു, ആ കുളി എനിക്ക് പുതുജീവൻ തന്നു..,

മൊബൈലിൽ ഇൻറ്ർനെറ് റീചാർജ് ചെയ്തു, എന്റെ അസുഖത്തെ കുറിച്ച് നന്നായി പഠിച്ചു കൊണ്ടേയിരുന്നു, ഫേസ്ബുക്കിലെ “Myasthenia Gravit Foundation of America ” എന്ന ഗ്രൂപ്പിൽ സജീവമായി, അത് എനിക്ക് നല്ല ഉന്മേഷം തന്നു..,

അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഉണ്ടാകാറുള്ള ഒരു വാക്കാണ് ”കോൺഫിഡൻസ്” അത് ഞാൻ പുറത്തെടുത്തു..,

ജീവിതം ഒരുതരം വാശിയായി മാറി എനിക്ക്, ആരുടെയും സഹായമില്ലാതെ ഒറ്റക്ക് നടക്കാൻ തുടങ്ങി.., ആദ്യം കുറച്ചു നടക്കും പിന്നെ പതുകെ പതുകെ അങ്ങനെ സ്റ്റെപ്പിന്റെ എണ്ണം കൂട്ടികൊണ്ടിരിന്നു,

എന്റെ മാറ്റം കണ്ടു വീട്ടുകാർ വളരെയധികം സന്തോഷിച്ചു., മാസം മാസം ബോഡി ചെക്ക്-അപ്പ് ചെയ്തു.., ഒരു ദിവസം ഡോക്ടർ എനിക്ക് ഗുളികയുടെ എണ്ണത്തിൽ മാറ്റം വരുത്തി.., അത് എന്റെ ശരീരത്തിൽ വളരെ മാറ്റങ്ങൾ വരുത്തി അത് എനിക്ക് വലിയ ധൈര്യം നൽകി..,

ഒരു രാത്രി വീട്ടിൽ നിന്നു നടന്നു നടന്നു അങ്ങ് ദൂരെ എത്തി.. ശരീരം ക്ഷീണിച്ചു എന്ന് കണ്ടപ്പോൾ തിരിച്ചു നടന്നു, പക്ഷെ ശരീരം തളർന്ന കാരണം നടക്കാൻ വളരെ ബുന്ധിമുട്ടായി, പതുകെ പതുകെ ഏന്തി നടന്നു..

റോഡിലൂടെ നടക്കുമ്പോൾ റോഡിൽ കുറച്ചു നായ്ക്കൾ കലപില കൂടുന്നത് കണ്ടു ഉള്ളൊന്നു കാളി.., പടച്ചോനെ., എനിക്ക് നന്നായി അറിയാം, എനിക്ക് ഓടാൻ പറ്റൂല്ല എന്ന്, ധൈര്യം വെച്ച് മുന്നോട്ടു ബലം വെച്ച് നടന്നു., ചില നായ്ക്കൾ എന്റെ നേരെ തല ഉയർത്തി നോക്കി.. ഞാൻ ഒന്നും കണ്ടില്ല എന്ന് നടിച്ചു ഏന്തി ഏന്തി നടന്നു..,

അവർ വിടുന്ന ലക്ഷണമില്ല എന്ന് തോന്നുന്നു, നായ്ക്കൾ കുറയ്ക്കാൻ തുടങ്ങി… ചുറ്റുംപാട് നോക്കി, ആരെയും കാണുന്നില്ല, ഞാൻ അകെ വിയർത്തു തുടങ്ങി.,

അവിടെ നിന്നു നായ്ക്കൾക്കു നേരെ തിരിഞ്ഞു ഒന്ന് ദയനീയമായി നോക്കി.. കുറക്കുന്ന നായ്ക്കളുടെ എണ്ണം കൂടി, അവർ ഭയാനകമായി കുറച്ചുകൊണ്ട് എന്റെ നേരെ നടന്നു വന്നു..

എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.. ആകാശത്തിൽ നിന്ന് ഒരു വെളിച്ചം എന്റെ നേരെ കുതിച്ചു വരുന്നു.. ഞാൻ തുറിച്ചു നോക്കി അത് ഒരു നക്ഷത്രം ആണ് എന്ന് തോന്നി.. അത് വലിയൊരു വെളിച്ചമായി എന്റെ മുൻപിൽ പ്രത്യക്ഷപെട്ടു.. അത് കണ്ട നായ്ക്കൾ കുറച്ചുകൊണ്ട് പിറകിലേക്ക് ഓടി പോയി,

അത് ഒരു ബൈക്ക് യാത്രികൻ ആയിരിന്നു, അയാൾ എന്നെ ബൈക്കിൽ കേറ്റി വീട്ടിൽ കൊണ്ടാക്കി.. അയാൾ ഒന്നും മിണ്ടിരുന്നില്ല.. ഞാൻ അയാളെ നോക്കി.. ഇരുട്ടത് അയാളുടെ മുഖം വ്യക്തമല്ലായിരുന്നു.. അയാളോട് വളരെ നന്ദി പറഞ്ഞു.. അദ്ദേഹം ചിരിച്ചു കൊണ്ട് നിന്നു അവിടെ.. വീട്ടിലേക്കു നടന്നു പോകുന്നതിനടയിൽ ഒരു തണുത്ത കാറ്റു എന്നെ തലോടി.. ഞാൻ പെട്ടന്നു അയാളെ തിരിഞ്ഞു നോക്കി.. അയാളെ അവിടെ എവിടെയും കാണുന്നില്ല.. ആ മുഖം എവിടേയോ കണ്ട പോലെ.. അതെ അത് അവനാണ്.. എന്റെ കൂട്ടുകാരൻ.. എന്തിനും, ഏതിനും എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ പ്രിയ സൃഹുത് ഷാനവാസ് എന്ന ഷാ.. ഇളംകാറ്റ് എന്നെ തലോടി, മുകളിലേക്ക് ഒന്ന് നോക്കി അതെ ആ നക്ഷത്രം തിളങ്ങുന്നു, അത് എന്നോട് ചിരിക്കുന്നു, നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് ഞാനും ചിരിച്ചു..

‘ ഷാ നീ എന്റെ അരികിൽ ഒന്ന് ഉണ്ടായിരുന്നെങ്കിൽ.. നീ എന്തിനാടാ മുത്തേ, ഞങ്ങളെ വിട്ടു പോയത്..? അന്ന് നീ എന്തിനു വേണ്ടിയായിരിന്നു നിന്റെ ജീവൻ ബലികൊടുത്തു എന്നെ രക്ഷിച്ചത്..? ഞാൻ നിന്നെ ജീവനും തുല്യം സ്നേഹിച്ചിരുന്നത് കൊണ്ടാണോ നീ എനിക്ക് വേണ്ടി ജീവൻ വെടിഞ്ഞത്..? പുഴയിൽ കുളിക്കുമ്പോൾ എന്റെ കാല് ചളിയിൽ കുടുങ്ങി എനിക്ക് നീന്താൻ കഴിയാതെ മുങ്ങിയപ്പോൾ.., നീ വന്നു എന്റെ കാലുകൾ ചളിയിൽ വലിച്ചൂരി അത് നിന്റെ തോളിൽ വെച്ച് എന്നെ രക്ഷപെടുത്തി.. പക്ഷെ ആ ഒഴുക്കിൽ നീ മുങ്ങിപോയതു ഞാൻ അറിഞ്ഞില്ലായിരുന്നു എന്റെ പ്രിയ കൂട്ടുകാരാ, വേണ്ടായിരുന്നടാ എനിക്ക് ഈ ജീവിതം..?

നിന്റെ  ഉമ്മ അല്ല നമ്മുടെ  ഉമ്മ  എന്നും ഹോസ്പിറ്റലിൽ വരും.., എന്നും എനിക്ക് ചോറ് വാരി തരും പണ്ടത്തെപ്പോലെ.. ഒരുപാടു തവണ അവരുടെ നെഞ്ചിൽ കിടന്നു പൊട്ടി കരഞ്ഞിട്ടുണ്ട് ഞാൻ നിന്നെയോർത്തു കൊണ്ട്..

അന്ന് എന്നെ പോലീസ് പിടിച്ചപ്പോൾ, നിന്റെ  ഉമ്മ വന്നു അവരോടു കയർത്തു സംസാരിച്ചു.. എന്റെ മോൻ നഷ്ടപെട്ടത് എനിക്കാണ്.. അതിന്റെ പേരിൽ എന്റെ മറ്റൊരു മൊനെ നിങ്ങൾ കൊലപാതകി ആകുകയാണോ..? എന്നും പറഞ്ഞു അവർ എന്റെ കൈ പിടിച്ചു അവിടുന്നു ഇറക്കി കൊണ്ടുപോയി..

എനിക്ക് വേണ്ടിയാണു നീ മരിച്ചത് എന്ന് അറിഞ്ഞ അവർ കരഞ്ഞിരുന്നില്ല.. എല്ലാവരെയും സ്വീകരിച്ചും, നിനക്കു വേണ്ടി പ്രാത്ഥിച്ചു കൊണ്ടേയിരുന്നു അന്ന്..

എനിക്ക് അജൂനെ നഷ്ടപെട്ടതറിഞ്ഞ നമ്മുടെ  ഉമ്മ  അജൂന്റെ വീട്ടിൽ പോയി അവളുടെ  ഉമ്മ കുറെ ചീത്തപറഞ്ഞു.. എന്നെ പോലെ ഒരു മകനെ നഷ്ടപ്പെടുത്തിയ നിങ്ങൾ എല്ലാവരും അനുഭവിക്കും എന്നൊക്കെ പറഞ്ഞു.. പാവം നമ്മുടെ  ഉമ്മ . അവളെ ഒരുപാടു ഇഷ്ടമായിരുന്നു നമ്മുടെ  ഉമ്മ നിന്റെ വീട്ടിൽ പോയപ്പോൾ എനിക്കും അവൾക്കും ചോറ് വാരിത്തന്നു..

നിനക്ക് അവിടെ സുഖമാണോടാ..? വയ്യടാ എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ.., എന്റെ കണ്ണുനീർ ആ തണുത്ത കാറ്റിൽ തട്ടി മുകളിലേക്ക് പറന്നുപോയി.. അത് മഴയായി പെയ്ത്തുറങ്ങി… നക്ഷത്രം മിന്നി കൊണ്ട് അപ്രക്ഷമായി..

ഞാൻ നേരെ വീട്ടിൽ ചെന്ന് ഉമ്മനോടും ഉപ്പാനോടും ഉണ്ടായ കാര്യങ്ങൾ പറഞ്ഞു..

ഉമ്മ പറഞ്ഞു അത് വല്ല ബൈക്ക് യാത്രക്കാരായിരിക്കും, ഇനി രാത്രിയിൽ പുറത്തു നടക്കാൻ പോകരുത് എന്നും പറഞ്ഞു അവരുടെ കണ്ണുകൾ ആരും കാണാതിരിക്കാൻ അവർ പെട്ടന്നു അകത്തേക്ക് പോയി.. ഉപ്പ ഒന്നും മിണ്ടിയിരുന്നില്ല.., ഉപ്പാക്ക് ഒന്നും മിണ്ടാൻ കഴിയില്ല.. ഉപ്പാക്ക് അത്രയ്ക്കും ഇഷ്ടമായിരിന്നു അവനെ..

പിന്നെയും ദിവസങ്ങൾ കടന്നു.. പരിശ്രമത്തിന്റെ പൂന്തോപ്പിലാണ് വിജയത്തിന്റെ പൂക്കൾ വിരിയുക എന്ന് എന്റെ സ്‌കൂൾ കാമുകി പറഞ്ഞതുപോലെ ഞാൻ തളരാതെ പരിശ്രമിച്ചു കൊണ്ടേയിരുന്നു..

മഞ്ചേരിയിൽ ഒരു ചുരിദാർ ഷോപ് തുടങ്ങി.. ക്ഷമയോടെ നല്ല ഹാർഡ്‌വർക് ചെയ്തു.. നല്ല കച്ചവടം വന്നു.. തിരൂരിൽ സ്നേഹിതനെയും കൂട്ടി ഒരു ഷോപ്പും കൂടി തുറന്നു..

അതെ തിരൂരിൽ.. ഇനിയാണ് എന്റെ തിരൂർ പൊന്നിന്റെ കഥയും പിന്നെ എന്റെ ജീവിതത്തിന്റെ വിജയങ്ങളും പരാജയങ്ങളും പറയുന്നത്..

ഒരു യഥാർത്ഥ കഥയാണ് ഇതെല്ലാം..
അവസാനം ഭാഗം..

” നിൻറെ ‘ചിരി ‘സൗന്ദര്യം ‘സ്പർശനം ‘ഓർമ്മകൾ എല്ലാം എന്നിൽ ബാധയായി നിൽക്കുന്നു..
എന്റെ ഹ്ര്യദയത്തുടിപ്പ് പിടയുന്നതുപോലും നിനക്കു വേണ്ടിയാണു എന്ന് അറിഞ്ഞത് ഹ്ര്യദയത്തിൽ നിന്ന് നിന്നെ മായ്ക്കാൻ ശ്രമിച്ചു നോക്കിയപ്പോൾ ആണ്.. എന്റെ ‘വേദന ‘നഷ്ട്ടം ഒരിക്കൽ നിനക്കു ബോധ്യംപ്പെടും എനിക്കുള്ള ‘നഷ്ടത്തെക്കാൾ എത്രയോ മീതെയാണ് നിനക്കുള്ള ‘നഷ്ടമെന്ന് അത് കാലം തെളിയിക്കുക തന്നെ ചെയ്യും ”

അങ്ങനെയങ്ങനെ ഫേസ്ബുക്കിലെ പോസ്റ്റുകളുടെ എണ്ണം കൂടിക്കൊണ്ടേയിരിന്നു.. ഒരു ഭാഗത്തു കച്ചവടം മറ്റൊരു ഭാഗത്തു നിരാശ കാമുകൻ..

അതിനിടയിലാണ് ഒരു അജ്ഞാത പെൺകുട്ടി എന്റെ നിരാശ പോസ്റ്റിനു ലൈക് ഇടുന്നത് കണ്ടു.. ഞാൻ കോഴി അല്ലാത്തതിനാൽ അതൊന്നും മൈൻഡ് ചെയ്തില്ല..

പിന്നീട് വളരെ വേദനകരമായ എന്റെ ഒരു പോസ്റ്റിനു ആ അജ്ഞാത പെൺകുട്ടി ഒരു കമെന്റ് ഇട്ടു അത് എന്നെ വല്ലാതെ ചിന്തിപ്പിച്ചു..

‘ഭൂമിയിൽ ‘ആരും ‘ഒരിക്കലും ‘എല്ലാം തികഞ്ഞവർ അല്ല, എല്ലാവർക്കും ഉണ്ട് ‘പോരായ്മകളും ‘കുറവുകളും ‘പ്രശ്നങ്ങളും അതു മനസിലാക്കി കൂടെ നിൽക്കുന്നവർ മതി എന്ന് നിങ്ങൾ മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ എല്ലാം ‘പ്രശ്‌നങ്ങളും മാറിക്കിട്ടും.. എല്ലാം നല്ലതിനാണ് എന്ന് ഓർക്കുക ‘

ഇവൾ ആരാണ്.. ഇവൾ എന്തിനാ എന്റെ പോസ്റ്റിനു കമെന്റ് ഇടുന്നത്.. എന്തായാലും ആരാണ് എന്നറിയുക തന്നെ വേണം മനസ്സിൽ ഉറപ്പിച്ചുകൊണ്ടു അവളുടെ പ്രൊഫൈലിൽ കേറി നോക്കി.., എല്ലായിടത്തും ദീനിപരമായ പോസ്റ്റുകൾ മാത്രം.., ആളെ മനസിലാകാത്തതിനാൽ ഇൻബോക്സിൽ ഒരു മെസ്സേജ് അയച്ചു..

” നിങ്ങൾ ആരാണ്..? ”

അതാ വരുന്നു അവളുടെ മറുപടി.. ‘ നിങ്ങളുടെ പോസ്റ്റുകൾ കണ്ടപ്പോൾ സങ്കടം തോന്നി അതുകൊണ്ടാണ് അതിൽ കമെന്റ് ഇട്ടതു… സോറി, ഇനി ഉണ്ടാവില്ല ‘

” അത് സാരമില്ല.. എന്താണ് പേര്..? ” ഞാൻ വീണ്ടും തുടർന്നു

‘ എന്റെ പേര് …………….. ചിന്നു..’ അവളും പെട്ടന്ന് തന്നെ മറുപടി തന്നു..

” ഈ പേര് ഞാൻ എവിടേയോ കേട്ടിട്ടുണ്ടല്ലോ..? അതെ, ഈ പേരിനെ കുറിച്ച് എന്റെ ഇക്ക എന്നോട് പറഞ്ഞിരിന്നു.. ഡാമേജ് ആയ ചുരിദാറിൽ മാറ്റാന് വേണ്ടി.. നിങ്ങൾ ഷോപ്പിൽ വന്നിരിന്നു അല്ലെ….? നിങ്ങളുടെ അനിയൻ ആണ് അവിടെ ഷോപ്പിന്റെ പണിക്കു വേണ്ടി മണ്ണും പൂഴിയും കൊണ്ടുവന്നതും എല്ലാം സഹായം ചെയ്‌തു കൊടുത്തതും എന്നൊക്കെ ഇക്ക പറഞ്ഞിരിന്നു.. നിങ്ങളുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ ഇക്ക നിങ്ങളോടു പറഞ്ഞിരിന്നു അല്ലെ.. എന്നെ കുറിച്ച് എല്ലാം..? ” ഞാൻ അവൾക്കു ദീർഘമായ ഒരു മെസ്സേജ് അയച്ചുകൊടുത്തു..

‘ അതെ, നിങ്ങളുടെ ഇക്ക എല്ലാം പറഞ്ഞിരിന്നു.. നിങ്ങളുടെ കഥകൾ കേട്ടപ്പോൾ ഞാൻ ചുമ്മാ നോക്കിയതാ.. എല്ലാം ശെരിയാകും കേട്ടോ..? ‘ അവൾ വീണ്ടും മറുപടി തന്നു..

” എവിടെയോ ജോലിക്കു പോകുകയാണ് അല്ലെ..? ഇക്ക പറഞ്ഞിരിന്നു..” ഞാൻ അവൾക്കു വീണ്ടും മെസ്സേജ് അയച്ചു..

‘ അതെ.. ഞാൻ Benchmark ഇന്റർനാഷണൽ സ്കൂളിൽ അക്കൗണ്ടന്റ് ആണ്.. ‘ അവൾ പറഞ്ഞു..

അങ്ങനെ നീണ്ടുപോയി ഞങ്ങളുടെ ചാറ്റിങ്.. പിന്നീട് മെസ്സേജുകളുടെ പൂമരമായി മാറി..,

എന്തോ എവിടേയോ നല്ല ഒരു ഫീലിംഗ് വന്നു അവളുമായി ചാറ്റ് ചെയ്തപ്പോൾ..

എല്ലാം തുറന്നു സംസാരിക്കാൻ നല്ലൊരു സുഹൃത്തിനെ കിട്ടിയപ്പോൾ എല്ലാം സങ്കടവും തുറന്നു പറഞ്ഞു അവളോട്..

ദിനങ്ങൾ കൊഴിഞ്ഞു, മാസങ്ങൾ കൊഴിഞ്ഞു, താമസിയാതെ അവൾ എനിക്ക് ഏറ്റവും നല്ല കൂട്ടുകാരിയായി മാറി..,

ഒരു ദിവസം അവൾക്കു ഞാൻ മെസ്സേജ് അയച്ചു..

” ചിന്നൂ, എന്റെ ഒരു റൂംമേറ്റ് പെണ്ണ് കാണാൻ നാട്ടിൽ വന്നിട്ടുണ്ട്, നല്ല അടിപൊളി ഗ്ലാമർ ചെക്കനാ, നിന്നെ പോലെ തന്നെ മെലിഞ്ഞിട്ടാണ് അവനും.. ദുബായിൽ യൂറോപ് കമ്പനിയിൽ അകൗണ്ടൻറ് ആണ് അവൻ, ഞാൻ അവനോടു നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്.., അവനു നിന്നെ കാണാൻ ആഗ്രഹം ഉണ്ട്, നീ വേഗം ഒന്ന് നിന്റെ വീട്ടിലെ ലാൻഡ്‌ഫോൺ നമ്പർ തരണം ബാക്കി കാര്യങ്ങൾ അവർ നിന്റെ വീട്ടുകാരോട് സംസാരിച്ചോട്ടെ.. നല്ലതാണെങ്കിൽ നടക്കട്ടെ.. ”

അതിനുള്ള മറുപടി വന്നത് എന്റെ മൊബൈൽ ഫോണിലൂടെ ആയിരിന്നു, ഫേസ്ബുക്കിൽ ഉണ്ടായിരുന്ന എന്റെ ഫോൺ നമ്പറിലേക്കു..

‘ ഹലോ മാഷെ.., നിങ്ങൾ എന്തിനാ എന്റെ പേർസണൽ കാര്യത്തിൽ ഇടപെടുന്നത്.? ഞാൻ എന്താ കല്യാണം കഴിക്കാൻ മുട്ടി നിൽക്കണോ..? ഞാൻ പറഞ്ഞോ നിങ്ങളോടു പെണ്ണ് നോക്കാൻ..? ‘

അപ്രക്ഷിതമായ അവളുടെ സംസാരത്തിൽ എനിക്ക് വല്ലാത്തൊരു ഫീലിംഗ് ആയി, ഞാൻ അവളോട് സോറി പറഞ്ഞു..

” ഹലോ ചിന്നൂ.., സോറി, എനിക്കൊരു തെറ്റ് പറ്റി.. ഇനിയാവർത്തിക്കില്ല, നീ മുൻപ് പറഞ്ഞിരുന്നല്ലോ നിന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ..? നീ ആഗ്രഹിച്ചപോലെ നല്ല ജോലി, അതുമാത്രമല്ല അവിടെ നിനക്കും കൂടെ ജോലി ചെയ്യാമല്ലോ, നല്ലൊരു ആലോചന വന്നപ്പോൾ പിന്നെ ഞാൻ ഒന്നും ഓർത്തില്ല.. റിയലി സോറി..! ഇനി ഞാൻ മെസ്സേജ് ഒന്നും അയക്കൂല.. ”

‘ ഹലോ മാഷെ, സങ്കടമായോ..? ഞാൻ വെറുതെ പേടിപ്പിക്കാൻ നോക്കിയതല്ലേ.. ആള് ഇത്രയേ ഉള്ളൂ അല്ലെ..? നല്ല ആളാണ് നിങ്ങൾ.. ‘

അവൾ അത് പറഞ്ഞപ്പോൾ ആണ് എനിക്ക് ശ്വാസം നേരെ വന്നത്.. അവൾ വീണ്ടും തുടർന്നു..

‘ പിന്നെ അതിന്റെ ആവശ്യം ഉണ്ടാകുമെന്നു തോന്നുന്നില്ല മാഷെ, കുറച്ചു ദിവസമുൻപ് ഒരു ഉമ്മ എന്നെ കാണാൻ എന്റെ വീട്ടിൽ വന്നിരിന്നു, അവരുടെ മകന് വേണ്ടി, ദുബായിൽ നല്ല ജോലി എന്നൊക്കെയാണ് പറഞ്ഞത്, രണ്ടുമാസം കഴിഞ്ഞാൽ എന്നെ കാണാൻ വരും എന്നൊക്കെ പറഞ്ഞു.. അവർക്കു എന്നെ ഒരുപാട് ഇഷ്ട്ടം ആയിട്ടോ..? പിന്നെ എനിക്കും അവരെ ഒരുപാടു ഇഷ്ടമായി.., നല്ല പെരുമാറ്റം അവരുടേത്, അവരെ കാണാൻ നല്ല ഭംഗിയും ഉണ്ട്.. ‘

അവളുടെ സംസാരം എല്ലാം കേട്ട് മിഴിച്ചു നിന്ന് ഞാൻ.. ഇത്രയും ഉച്ചാരണത്തോടെ മലയാളം സംസാരിക്കുന്നത് ആദ്യമായിട്ടാ കേൾക്കുന്നത്.. അവളുടെ ഓരോ വാക്കും വളരെ മനോഹരം ആയി തോന്നി..,

” ഐവ..! അപ്പോൾ അങ്ങനെ ഓക്കേ നടന്നു അല്ലേ നമ്മൾ അറിയാതെ.. ? അപ്പോൾ കല്യാണത്തിന് നമ്മളെക്കെ വിളിക്കണം കേട്ടോ.. എന്നാൽ ഞാൻ ഫോൺ വെക്കാന് കസ്റ്റമർ വന്നിട്ടുണ്ട്.. ”

പിന്നീട് എല്ലാം ദിവസങ്ങളിലും ഫോൺ വിളിയും ചാറ്റിങ്ങും കൂടി കൂടി വന്നു..,

അശ്രദ്ധമായി ഒഴുകുന്ന നദിയെ ശാന്തമായ തടാകം ആക്കി മാറ്റാൻ അവൾക്കു കഴിഞ്ഞു എന്ന് തന്നെ പറയാം..

ഒരു ദിവസം അതിരാവിലെ അവളുടെ ഫോൺ വന്നു.. ഇവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നത്..? രാവിലെ ആരും വിളിച്ചാലും ഫോൺ എടുക്കാത്ത ഞാൻ അവളുടെ ഫോൺ എടുത്തു..

‘ ഹലോ മാഷെ, എന്ത് ഉറക്കാന് ഇത്, നേരം വെളുത്തത് ഒന്നും അറിഞ്ഞില്ലേ..? ‘
അവളുടെ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു എങ്കിലും.. അതൊന്നും അവളോട് കാണിക്കാൻ തോന്നുന്നില്ല.. കണ്ണുകൾ എല്ലാം വലിച്ചു പിടിച്ചു തുറന്നു കൊണ്ട് അവളുടെ ചോദ്യത്തിന് ഉത്തരം കൊടുത്തു..

” ഹലോ, എങ്ങനെ ഉറങ്ങാനാ നേരത്തെ.. ഇപ്പോഴത്തെ പെണ്ണുങ്ങൾക്കു രാത്രിയെന്നോ, പകലെന്നോ ഉണ്ടോ, സമയം ഒന്നും നോക്കാതെ അങ്ങ് കേറിവരും, സമയം വൈകി എന്ന് പറഞ്ഞാലും വിടില്ല.. എന്നിട്ടു തുണിയെല്ലാം വലിച്ചിടും എന്നിട്ടോ തൃപ്തിയാകാതെ 36 അടിച്ചു ഒരു പോകുമ്പോൾ അതിന്റെ കൂടെ ഒരു പറച്ചിലും ഉണ്ടാകും നാളെ പുതിയ ഐറ്റം ഉണ്ടാവില്ലേ..? എന്നാൽ നാളെ വരാട്ടോ എന്ന്, പിന്നെ ചുരിദാർ എല്ലാം മടക്കി റാക്കിൽ വെച്ച് റൂമിൽ എത്തുമ്പോൾ ലേറ്റ് ആകും പിന്നെ എങ്ങനെയാ ഞങ്ങളെ പോലെയുള്ളവർ രാവിലെ ഒരു നേരത്തെ എഴുനേൽക്കുക..? പിന്നെ ഇതെന്താ പതിവില്ലാത്ത സമയത്തു ഒരു ഫോൺ വിളി? നിൻറെ കാമുകൻ വന്നോ ? ”

‘ കാമുകൻ നിങ്ങളുടെ കെട്ട്യോളുടെ നായര് ‘ അവൾ കുറച്ചു കലിപ്പിലാണ് അത് പറഞ്ഞത്..

” രാവിലെ തന്നെ നല്ല കലിപ്പിലാണെല്ലോ മോളെ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ..? ” ഞാൻ അവളെ ഒന്ന് സോപ്പിട്ടു നിർത്തി..

‘ അതെ മാഷെ, ഒരു കാര്യം പറയാനുണ്ട് ‘ അവൾ വീണ്ടും തുടർന്നു..

” എന്റെ ചിന്നു.., ഞാൻ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ ‘മാഷെ’ എന്ന വിളി ഒന്ന് മാറ്റാൻ..? നീ എന്റെ പേര് വിളിച്ചോ എന്നാലും കുഴപ്പമില്ല ” ഞാൻ ചെറിയ അരിശത്തോടെ പറഞ്ഞു..

‘ എന്നാൽ ഞാൻ ‘അനു’ എന്ന് വിളിക്കട്ടെ..? ‘ അത് പറയുമ്പോൾ അവളുടെ വാക്കുകൾക്കു മധുരം ഉള്ളതുപോലെ

” അത് കുഴപ്പമില്ല..” ആ പേര് എനിക്ക് ഇഷ്ടമായെങ്കിലും ഞാൻ പുറത്തു കാണിക്കാതെ പറഞ്ഞു..

‘ പിന്നെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാ.. ഞാൻ നിങ്ങളോടു മുൻപ് ഒരു കാര്യം പറഞ്ഞിരുന്നില്ലേ.., ഞാൻ വീട്ടിലേക്കു പോകുന്ന വഴിക്ക് വെച്ച് കാണാറുള്ള ഒരു ഇന്നോവ കാറും അതിലെ ആളുകളെ കുറിച്ചും അത് നിങ്ങൾ പറഞ്ഞ എന്റെ ഭാവി കാമുകൻ റമീസും അവന്റെ കൂട്ടുകാരും ആയിരുന്നത്രേ..അവർ ഇന്ന് വൈകിട്ട് എന്നെ കാണാൻ വരുന്നുണ്ട്..പിന്നെ സ്‌കൂൾ ബസ് എത്തി ഞാൻ ഫോൺ വെക്കാന്.. സലാം ‘

അവൾ അത് പറഞ്ഞപ്പോൾ മനസ്സിൽ ഇല്ലാത്ത ഒരു നീച്ചൽ.. എവിടേയോ ഞാൻ ഇവളെ ഇഷ്ടപ്പെട്ടു തുടങ്ങിരിക്കുന്നു.., ഇവളും എനിക്ക് നഷ്ടപ്പെടാൻ പോകുന്നു.. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തല പുകഞ്ഞു കൊണ്ടിരിന്നു.. എന്തും വരട്ടെ അവളോട് കാര്യം പറയാം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഫോൺ വിളിച്ചു..

” ഹലോ ചിന്നൂ, എനിക്ക് ഒരു കാര്യം പറയാനുണ്ട്..? ഫേസ്ബുക്കിലെ അവന്റെ ഫോട്ടോ ഞാൻ കണ്ടു, എനിക്കെന്തോ അവനെ അധികം ഇഷ്ടമായില്ല, പിന്നെ.. ഞാൻ അത് പറഞ്ഞതും അവളുടെ മറുപടി വന്നത് പെട്ടന്നായിരുന്നു..

‘ അനൂ, എന്നാൽ അത് വേണ്ടാ പറയല്ലേ..? ‘ അത് പറയുമ്പോൾ അവളുടെ സന്തോഷം എനിക്ക് മനസിലായി.. അപ്പോൾ അവൾക്കു എന്നെ ഇഷ്ടമാണ്..

ഞാൻ ചോദിച്ചു അവളോട് ” നിൻറെ പേരിന്റെ കൂടെ ഒരു വാലായി എന്റെ പേര് ചേർക്കാൻ പറ്റുമോ..?

‘ പക്ഷെ, അതിനു നിങ്ങൾ എന്നെ നേരിട്ട് കണ്ടിട്ടില്ലല്ലോ..? എന്നെ കണ്ടാൽ നിങ്ങൾക്കു ഇഷ്ടപ്പെടില്ല സത്യം.. ‘ അവൾ കുറച്ചു നിരാശത്തോടെ ആണ് അത് പറഞ്ഞത്..

” എന്തോ പൊന്നോ.., എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ നിൻറെ സംസാരം, ദീനി, കുറുമ്പ് അങ്ങനെ പലതും എന്തോ എനിക്ക് തോന്നുന്നു എന്റെ പെണ്ണ് നീയാണ് എന്ന്..

‘ വേണ്ട അനൂ.. നിങ്ങളുടെ സങ്കൽപ്പത്തിലെ കുട്ടിയെ അല്ല ഞാൻ.. ഞാൻ സാദാ നാട്ടുപുറത്തുകാരിയാ.. എനിക്ക് മോഡേൺ ഒന്നും അറിയില്ല.. വെറുതെ മോഹം കൊടുത്തു മനസ് വേദനിപ്പിക്കണ്ട.. ‘ ആ വാക്കുകളിൽ അവൾക്ക് എന്നെ ഒരുപാടു ഇഷ്ടമാണ് എന്ന് മനസിലായി.

” നീ എന്തായാലും നാളെ ഇന്റർവ്യൂന് കോഴിക്കോട് വരുന്നില്ലേ.. നമുക്ക് അപ്പോൾ കാണാം..? എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ച്.. അപ്പോയെക്കും ഞാൻ അവളെ പൂർണ്ണമായി ഇഷ്ടപ്പെട്ടു കഴിഞ്ഞിരിന്നു..

നേരം വൈകി അവൾ പോയിട്ടുണ്ടാവുമോ..? ഞാൻ ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി മിംസ് ഹോസ്പിറ്റലിക്കു പറന്നു.. വണ്ടി സൈഡ് ആക്കി അവൾ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ ഇരിക്കുന്നുണ്ട്, ഞാൻ അവളുടെ അടുത്തേക്ക് നടന്നു..

‘ മനുഷ്യാ, എത്ര നേരമായി ഞാൻ ഇവിടെ ഇരിക്കുന്നു..? ‘ കലിതുള്ളി കൊണ്ട് അവൾ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു..

ഞാൻ അകെ അന്തം വിട്ടു പോയി, ഇവൾക്ക് എന്നെ ഒരുപാട് കണ്ടു പരിചയം ഉള്ളതുപോലെ ആണ് അവളുടെ സംസാരം.. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മുഖത്തു നോക്കി ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരി ആണ്, വെളുത്തു മെലിഞ്ഞു നീണ്ടിരിക്കുന്നു.. മഞ്ഞ ചുരിദാറിൽ അവൾ അതി സുന്ദരി ആയിരിക്കുന്നു.. എന്റെ മനസ് മന്ത്രിച്ചു ഇവൾ തന്നെ എന്റെ പെണ്ണ്..

കൂടിക്കാഴ്ച എല്ലാം കഴിഞ്ഞു അവളുടെ കൂടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു അവൾക്കു ഒരു ചോക്കലേറ്റ് ബോക്സ് വാങ്ങി കൊടുത്തു, അവളെ ബസിൽ യാത്രയാക്കി.. കുറച്ചു കഴിഞ്ഞു ഞാൻ അവളെ ഫോൺ വിളിച്ചു പറഞ്ഞു ” ചിന്നൂ നീയാണ് എന്റെ പെണ്ണ്.., നീ എന്റെ മനസും ആയിട്ടാണ് പോയത്.. ഞാൻ ഇത് ഉറപ്പിക്കാൻ പോവുകയാ.. ”

പിന്നീട് ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു…… കുറച്ചുകാലം പ്രണയിച്ചു നടന്നു…. പിന്നെ കല്യാണം കഴിഞ്ഞു…. ഇപ്പോൾ ഞങ്ങൾക്കു രണ്ടു കുറുമ്പി മാലാഖ പെൺകുട്ടികൾ ഉണ്ട്…. ‘ഫെല്ലഹ് എന്ന അപ്പൂസും ‘ഫ്രയ എന്ന പാത്തുവും.. എപ്പോയോ ആ അസോറൻ എന്ന മെഡിസിൻ മാറ്റി വേറെ മെഡിസിൻ എനിക്ക് ഡോക്ടർ നൽകിയിരിന്നു..

എന്നെ സ്വന്തം ജീവനെ പോലെ സ്നേഹിച്ചുകൊണ്ടിരിക്കുന്ന എന്റെ ചിന്നു ആണ് എല്ലാം എനിക്ക് ഇന്ന്.. ഈ കഥ എഴുതാൻ വേണ്ടി എനിക്ക് തന്ന ‘സപ്പോർട്ടിന് ആ നല്ല ‘മനസിന് ഞാൻ എന്നും അവളോട് കടപ്പെട്ടിരിക്കും..

എന്റെ കല്യാണത്തിന്റെ അന്ന് അവൾ (അജൂ) എന്നെ വിളിച്ചിരുന്നു.. എല്ലാം പൊറുക്കണം എന്നും, നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാക്കട്ടെ എന്നും പറഞ്ഞു ഒരു മണിക്കൂറിലധികം സംസാരിച്ചു..

‘വർഷങ്ങൾക്കു ശേഷം ‘ഈ അടുത്ത് ‘ഒരു ദിവസം ‘ഒരു വൈകുന്നേരം അവളെ മാവൂർ റോഡിൽ വെച്ച് കാണാൻ ഇടയായി.. അന്ന് അവൾ എന്നോട് കുറച്ചു സംസാരിച്ചു ”എന്റെ കല്യാണം ഉറപ്പിച്ചു, കല്യാണം കൊല്ലം ഉണ്ടാകും എന്നും, പിന്നെ എനിക്ക് സൗദിയ ഐർലൈനിൽ എയർ ഹോസ്റ്റസ് ആയി ജോലി കിട്ടി അടുത്ത ആഴ്ച ഞാൻ പോകും എന്നൊക്കെ പറഞ്ഞു.. അന്ന് എനിക്ക് പതിനെട്ടു വയസ്സാണ് ഒന്നും തീരുമാനിക്കാനുള്ള ബുദ്ധി എനിക്കില്ലായിരുന്നു.. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ.. നിങ്ങൾ ആണ് ആ പ്രായത്തിൽ എങ്കിൽ…, പക്ഷെ ഇപ്പോളാണെങ്കിൽ എനിക്ക് തീരുമാനം എടുക്കാനുള്ള ‘പക്ക്വത ഉണ്ട് ‘ധൈര്യം ഉണ്ട്.. ഒരിക്കലും എന്നെ വെറുക്കരുത്..” എന്നും പറഞ്ഞു അവൾ നടന്നു അകലുമ്പോൾ മനസ്സിൽ നിന്ന് ഒരുപാട് ഭാരം നീങ്ങിയത് അന്നാണ്..

കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ആദ്യമായി ഞാൻ അവൾക്കു ഒരു മെസ്സേജ് അയച്ചു ” ഞാൻ എന്റെ അനുഭവം കഥ എഴുതാൻ പോവുകയാണ് എന്ന്.. ഉടനെ അവളുടെ മറുപടി വന്നു ‘ ചിന്നൂന്റെ സമ്മതം ഇല്ലാതെ ഒന്നും എഴുത്തരുത് പിന്നെ എന്റെ പേരും ഉപയോഗിക്കരുത് ‘

********

പിന്നീട് ഈ കഥ വായിച്ച അവൾ എന്റെ ഫോണിലേക്കു വിളിച്ചു പറഞ്ഞു.. കഥയെല്ലാം മനോഹരമായിരിക്കുന്നു.. പക്ഷെ ബാക്കിയുള്ള കഥകൂടി അറിയേണ്ടേ, ഞാൻ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു എന്നും അറിയേണ്ട നിങ്ങൾക്കു..? നിങ്ങളുടെയും ഉമ്മമാരുടെ ശാപം ആണ് എനിക്ക് കിട്ടിയത്.., എന്റെ ഭർത്താവു ഒരു ‘നിരീശ്വരവാദിയാണ്, ‘ലഹരിക്ക് അടിമയാണ്, ‘ഒറ്റക്കു യാത്ര ചെയ്യുക ‘മാസങ്ങളോളം കഴിഞ്ഞു വരുക, ‘പ്രേതകഥകൾ വായിക്കുക, എനിക്ക് ജീവിതം മടുത്തപ്പോൾ ഞാൻ അയാളുമായി വേർപിരിഞ്ഞു ഇപ്പോൾ 6 മാസം കഴിഞ്ഞു..

എനിക്കും ഒന്നും പറയാനുണ്ടായിരുന്നില്ല അവളോട്‌.. പിന്നീട് എന്റെ മനസ്സ് നീരുകയായിരുന്നു.. എന്റെ ശാപം കാരണം ഒരു പെണ്ണ് വേദന അനുഭവിക്കുന്നു.. ഞാൻ എല്ലാം കാര്യങ്ങളും ചിന്നുനോട് പറഞ്ഞു..

അവൾ വളരെ സ്നേഹത്തോടെ പറഞ്ഞു നിങ്ങൾ അവളെ കല്യാണം കഴിച്ചോള്ളൂ, എനിക്ക് ഒരു എതിർപ്പും ഇല്ല.. ഒരു പെണ്ണിന് ജീവിതം കൊടുക്കുന്നത് നല്ലതല്ലേ..? അതിന്റെ പ്രതിഫലം എനിക്കും കിട്ടുമല്ലോ.. നിങ്ങൾ അവളെ ഒരുപാടു ആഗ്രഹിച്ചതല്ലേ..?

എനിക്ക് ആദ്യം ഒന്നും വിശ്വസിക്കാൻ പറ്റിയില്ല.. ഇന്നത്തെ കാലത്തു ഇങ്ങനേയും ഉണ്ടോ ഭാര്യമാർ.. ഞാൻ എത്ര ഭാഗ്യവാൻ.. വേഗം ഓഫീസിൽ നിന്ന് ലീവും എടുത്തു നാട്ടിൽ പോയി അവളെ കല്യാണം കഴിച്ചു ഒരു ബെഡിൽ രണ്ടു പേരെ കെട്ടിപിടിച്ചു കിടന്നു.. അങ്ങനെ ലീവും കഴിഞ്ഞു ദുബായിൽ എത്തിയ ഞാൻ ചിന്നൂനെ വിളിച്ചു..

” ചിന്നൂ നിനക്കും അവൾക്കും കൂടി ഞാൻ നല്ല ചെയിൻ വാങ്ങാൻ വേണ്ടി പോവുകയാ..? ”

അവൾ സന്തോഷം കൊണ്ട് പറഞ്ഞു ‘ ആവൂ.. ഇന്നെങ്കിലും നിങ്ങൾക്ക് നല്ല ബുദ്ധി തോന്നിയല്ലോ മനുഷ്യാ..? എത്ര ദിവസം ആയി പറയുന്നു.. ‘പിന്നെ കുട്ടികൾക്ക് ഇവിടുന്നു വാങ്ങാം നിങ്ങൾ വാങ്ങിയാൽ അളവ് ശെരിയാവൂല്ല.. ‘

” മോളെ ചിന്നൂ.. കുട്ടികൾക്ക് അല്ല അജൂനും നിനക്കും ആണ് വാങ്ങാൻ പോവുന്നത്..”

‘ മോനെ, അനൂ.. ഏതു അജൂണ്..? ‘

” ഞാൻ കല്യാണം കഴിച്ച എന്റെ പഴയ കാമുകിക്ക് ”

‘ ദേ മനുഷ്യാ… കഥ എഴുതി എഴുതി വട്ടായ നിങ്ങൾക്ക്..? എന്നൊക്കൊണ്ടു ഒന്നും പറയിപ്പിക്കണ്ട..!
എന്നാലും മനസിലെ പൂതി കണ്ടോ..? ഇനി എങ്ങാനും അവളുടെ കഥ എഴുതിയാൽ ഉണ്ടല്ലോ നിങ്ങളുടെ രണ്ടു ഉണ്ട കണ്ണും കുത്തിപ്പൊട്ടിക്കും ഞാൻ, എന്നിട്ട് ഞാൻ നിങ്ങളെ മൊഴി ചൊല്ലും എന്നിട്ട് വേറെ കല്യാണം കഴിക്കും അല്ല പിന്നെ ‘

” പടച്ചോനെ ഞാൻ കണ്ടത് കിനാവ് ആയിരുന്നോ..? ”

*എന്നാൽ കഥ അവസാനിപ്പിച്ചു കേട്ടോ” ഇനി അവളെ പോയി സോപ്പിടട്ടെ.. ബൈ!!

ഓഫീസിലെ തിരക്കും പ്രസറും കാരണം കൊണ്ട് ഈ കഥ പെട്ടന്നു അവസാനിപ്പിക്കേണ്ടി വന്നതിൽ എന്റെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു.. വീണ്ടും കാണാം വേറെ കഥയും ആയിട്ടു..

എന്നെ സപ്പോർട്ട് ചെയ്‌ത എല്ലാവര്ക്കും ഒരുപാടു നന്ദി പറയുന്നു

അനസ് പാലക്കണ്ടി
22 – 03 – 2018

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *