ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന ചില സുന്ദരന്‍ രാജ്യങ്ങൾ.. ഷെയർ ചെയ്തു വെച്ചെക്കു ഉപകാരപ്പെടും
യാത്ര പോകാൻ എല്ലാർക്കും ഇഷ്ടമാണ്. എന്ത് വില കൊടുത്തും പല രാജ്യങ്ങളിലേക്കും യാത്ര പോകുന്നവർ നമുക്കിടയിലുണ്ട്. പക്ഷെ നമ്മൾ ഇന്ത്യക്കാർ വിസയുടെ നൂലാമാലകൾ കാരണം മാറ്റിവയ്ക്കുന്ന ചില സ്ഥലങ്ങളുമുണ്ട് .
എന്നാൽ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യന്‍ പറ്റുന്ന പല രാജ്യങ്ങളുമുണ്ടെന്ന കാര്യം പക്ഷെ ഇപ്പോഴും പലര്‍ക്കും അറിയില്ല. അങ്ങനെയുള്ള ചില സുന്ദരന്‍ രാജ്യങ്ങളുടെ പേരുകളാണ് ചുവടെ കൊടുക്കുന്നത്.
മൗറീഷ്യസ്
ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ആഫ്രിക്കൻ വൻകരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻകരയിലെ മറ്റൊരു ദ്വീപായ മഡഗാസ്കർ മൗറീഷ്യസിന് 870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു.ഉഷ്‌ണമേഖലയിലുള്ള കാലാവസ്ഥയാണ് കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കാലികമായ ചക്രവാതം ജന്തു-സസ്യജാലങ്ങൾക്ക് വിനാശകരമാകുമെങ്കിലും, അവ ദ്രുതഗതിയിൽ അതിനെ തരണം ചെയ്യാറുണ്ട്. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധികരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്.
ഫിജി
തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം.
ഹോങ്കോങ്
ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങ് . പേൾ നദിയുടെ ഡെൽറ്റയിൽ ചൈനയുടെ തെക്കു കിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര പ്രദേശങ്ങളിലൊന്നാണ് ഹോങ്ങ് കോങ്ങ്. ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഹൊങ്കൊങ്ങ്, ലോകത്തിലെ ആകെ ആറ് ഡിസ്നിലാണ്ട് പാർക്കുകളിൽ ഒരെണ്ണം ഹൊങ്കൊങ്ങ് ഇൽ സ്ഥിതി ചെയ്യുന്നു..പ്രശസ്തമായ സിംഗ്യി പാലത്തിനടുത്തായി, സിം ഷാ ശൂഈ, കൌലൂൺ, തിൻകൌ, എന്നിങ്ങനെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്
നേപ്പാള്‍
ഹിമാലയന്‍ വശ്യതയും നിഗൂഢതയും നിറഞ്ഞാടുന്ന നമ്മുടെ അയല്‍ രാജ്യം. ഒപ്പം ബുദ്ധമതത്തിന്റെ സമാധാന ഭാവങ്ങളും. നേപ്പാള്‍ തീര്‍ച്ചയായും ഏതൊരു സഞ്ചാരിയെയും മാടിവിളിക്കുന്ന ഒരിടമാണ്
ഇക്വഡോര്‍
ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുവശത്തുള്ള രാജ്യമാണ് ഇക്വഡോർ(ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇക്വഡോർ) . ഭൂമധ്യരേഖ ഈ രാജ്യത്തു കൂടിയാണ് കടന്നു പോകുന്നത്. ഇക്വഡോർ എന്നത് ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ്.ആമസോണ്‍ കാടുകള്‍, ആന്‍ഡിന്‍ പര്‍വതനിരകള്‍, ഗാലപ്പാഗോ ദ്വീപുകള്‍. ധാരളം.കേട്ടുപരിചയമുള്ള ദൂരെയെങ്ങോ ഉള്ള ഇടങ്ങള്‍ അല്ലേ. അതെ ഇവിടമൊക്കെ പോകാനും നമുക്ക് വിസയുടെ ആവശ്യമില്ല.
ഭൂട്ടാന്‍
കിഴക്കന്‍ ഹിമാലയത്തിലെ സുന്ദരഭൂമി. ജനങ്ങളുടെ സന്തോഷത്തിനു മറ്റെന്തിനേക്കാളുമുപരി സ്ഥാനം നല്‍കുന്ന രാജ്യം. ഇവിടുത്തെ കുന്നുകള്‍ക്കും, താഴ്‌വാരങ്ങള്‍ക്കും ബുദ്ധമന്ദിരങ്ങള്‍ക്കും കോട്ടകള്‍ക്കുമെല്ലാമുണ്ട് ഒരു വശ്യത. ഭൂട്ടാന്റെ തനതു രുചിക്കൂട്ടുകളും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്.
ജമൈക്ക
ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് ജമൈക്ക. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന് ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്. ഡൊമനിക്കൻ റിപ്പബ്ലിക്, ഹെയ്റ്റി എന്നിവ ഉൾപ്പെടുന്ന ഹിസ്പാനിയോള ദ്വീപിന് പടിഞ്ഞാറായും ക്യൂബക്ക് 145 കിലോമീറ്റർ തെക്കായുമാണ് ജമൈക്ക സ്ഥിതിചെയ്യുന്നത്.സുന്ദരന്‍ ബീച്ചുകള്‍ക്കും മഴക്കാടുകള്‍ക്കും പ്രസിദ്ധമാണ് ഈ കരീബിയന്‍ ദ്വീപ് രാഷ്ട്രം. നിങ്ങള്‍ ഒരല്‍പം സാഹസം ഇഷ്ടപെടുന്ന ആളാണെങ്കില്‍ ഇവിടുത്തെ ഡാന്‍ നദിയിലെ വെള്ളച്ചാട്ടവും ബ്ലൂ മൗണ്ടൈന്‍ നാഷണല്‍ പാര്‍ക്കുമൊക്കെ ഇഷ്ടപ്പെടും.
മക്കൗ
ഏഷ്യയിലെ ലാസ് വെഗാസ് എന്നറിയപ്പെടുന്ന ദേശം. ചൈനയുടെയും പോര്‍ച്ചുഗലിന്റെയും വാസ്തുശില്പകലയുടെ സങ്കലനം വിളിച്ചറിയിക്കുന്ന ഇവിടുത്തെ കെട്ടിടങ്ങളും കാസിനോ കളിയുമൊക്കെ വേറിട്ടൊരനുഭവമേകും. ഈ രാജ്യത്തു പോകുമ്പോള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് തായിപ്പ ഗ്രാമത്തിലെ സന്ദര്‍ശനം.
കുക്ക് ദ്വീപുകള്‍
സ്‌ക്യൂബാ ഡൈവിംഗ് ഇഷ്ടപെടുന്ന ഒരാളാണോ നിങ്ങള്‍? തീര്‍ച്ചയായും ദക്ഷിണ പസിഫിക്കിലെ കുക്ക് ദ്വീപുകള്‍ നിങ്ങള്‍ക്ക് പറ്റിയ ഇടമാണ്. 15 ചെറു ദ്വീപുകളുടെ കൂട്ടമാണ് ന്യൂസീലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം. ഇവിടുത്തെ മുരി നൈറ്റ് മാര്‍ക്കറ്റ് പ്രസിദ്ധമാണ്.