Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മറ്റ് ഭാഗങ്ങൾ പോലെ സ്വകാര്യ ഭാഗങ്ങൾ ഷേവ് ചെയ്യരുത്! ചെയ്‌താൽ നിങ്ങൾക്ക് നഷ്ടമാകുന്നത് എന്താണെന്നോ…

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടം വരുത്തി വെക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റ് ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത്.ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് ചെയ്യുന്ന ഷേവിംഗ് രീതികളിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലെ അപകചം ആരും തിരിച്ചറിയുന്നില്ല. ഷേവിംഗ് രീതികള്‍ മാറുന്നതിനനുസരിച്ച് അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് ഷേവിംഗിനു മുന്‍പ് ശ്രദ്ധിക്കേണ്ടതും എന്തൊക്കെ അപകടങ്ങളാണ് പതുങ്ങിയിരിക്കുന്നതെന്നും നോക്കാം.

ഷേവ് ചെയ്യുമ്പോള്‍ അത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് ഡോക്ടറെ കാണിക്കാന്‍ പലരും മടിക്കുന്നു. ഇത് പിന്നീട് വര്‍ദ്ധിച്ച് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. സത്രീകളിലാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്.എന്നാല്‍ സ്വകാര്യഭാഗങ്ങളിലെ രോമം ഒരിക്കലും ആരോഗ്യപരമായി ഷേവ് ചെയ്യേണ്ട ആവശ്യമില്ല. ഇത് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. മാത്രമല്ല ഗുണങ്ങളാകട്ടെ വളരെ കൂടുതലും. പലപ്പോഴും മറ്റ് ശരീര ഭാഗങ്ങളെ അപേക്ഷിച്ച് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗമാണ് ഇവിടം. അതുകൊണ്ട് തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം ഭാഗങ്ങളിലെ രോമങ്ങള്‍ അവയവങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

വളരെ സെന്‍സിറ്റീവ് ആയതു കൊണ്ട് തന്നെ മുറിയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പെട്ടെന്ന് തന്നെ അണുബാധ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴി വെക്കുന്നു. ഷേവ് ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.പലപ്പോഴും അണുബാധയ്ക്ക് കാരണമാകുന്നതും ഇത്തരം അശ്രദ്ധയാണ്. ഇത് പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കൈപ്പത്തികളേക്കാള്‍ സോഫ്റ്റ് ആയിരിക്കും ഇത്തരം ഭാഗങ്ങളിലെ ചര്‍മ്മവും. അതുകൊണ്ട് തന്നെ അശ്രദ്ധയുണ്ടാക്കുന്ന അപകടം വളരെ വലുതായിരിക്കും.

സ്ത്രീകളിലാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നല്ലൊരു ശതമാനം സ്ത്രീകളിലും ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ബാക്ടീരിയയ്ക്ക് വളരാന്‍ പറ്റിയ ഏറ്റവും പറ്റിയ സ്ഥലമാണ് ഇവിടെ എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഇത് അണുബാധ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.സ്വകാര്യഭാഗങ്ങളില്‍ വളരുന്ന ആരോഗ്യകരമായ ബാക്ടീരിയകള്‍ നശിച്ച് പോവുന്നതിന് ഇത് കാരണമാകുന്നു. ഇത് അവിടുത്തെ പി എച്ച് ലെവലില്‍ മാറ്റം വരുത്തുന്നു. ഇതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

പലതരത്തിലുള്ള ലൈംഗിക രോഗങ്ങളേയും പ്രതിരോധിയ്ക്കാന്‍ ഇത്തരം ഭാഗങ്ങളിലെ രോമങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ഷേവ് ചെയ്യുമ്പോള്‍ അത് ലൈംഗിക രോഗങ്ങളെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.ഷേവ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ അപകടം പതുങ്ങിയിരിക്കുന്നത് റേസറിലാണ്. കാരണം ഒരു തവണ ഷേവ് ചെയ്ത് വൃത്തിയാക്കിയത് കൃത്യമായിട്ടല്ലെങ്കില്‍ അത് അണുബാധ വര്‍ദ്ധിപ്പിക്കുന്നു. അടുത്ത തവണ ഷേവ് ചെയ്യുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു.

രാസവസ്തുക്കള്‍ കലര്‍ന്ന ഷേവിംഗ് ക്രീം സ്വകാര്യഭാഗങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പല വിധത്തിലുള്ള അലര്‍ജിക്കും മറ്റും ഇത് കാരണമാകുന്നു.തടി കൂടുതലുള്ള സ്ത്രീകളില്‍ അപകടകരമാണ് ഇത്തരത്തിലുള്ള ഷേവിംഗ്. കാരണം ഇത്തരക്കാരില്‍ സാധാരണക്കാരേക്കാള്‍ രോമം ചര്‍മ്മത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുക. ഇത് ഷേവ് ചെയ്യുമ്പോള്‍ ബാക്ടീരിയകള്‍ക്കുള്ള വാസസ്ഥാനം ഒന്നു കൂടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *