Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ശ്രദ്ധിക്കുക; ചുണ്ടിൽ ഉമ്മവച്ച് ഒരാഴ്ചയ്ക്കുള്ളിൽ കുഞ്ഞുമരിച്ചു

കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ മാതാപിതാക്കന്മാര്‍ അതീവ ശ്രദ്ധാലുക്കളാണ്, സംശയമില്ല. അവര്‍ക്കുണ്ടാകുന്ന ചെറിയ ആസുഖങ്ങള്‍ പോലും അതീവ ശ്രദ്ധയോടെ നിങ്ങള്‍ ചികില്‍സിക്കാറുണ്ട്.എന്നിരുന്നാല്‍ പോലും കണ്ടുപിടിക്കാന്‍ കഴിയാതെ അപൂര്‍വ്വങ്ങളായ രോഗങ്ങള്‍ പിടിപെടുന്നു എന്നുള്ളതാണ് സത്യം. ചെറിയ അബദ്ധങ്ങള്‍ മരണം പോലും വിളിച്ചു വരുത്തിയേക്കാം.

കുഞ്ഞുങ്ങളെ കണ്ടാല്‍ ആദ്യം എല്ലാവരും ചെയ്യുന്നത് ചുണ്ടില്‍ ഉമ്മ വയ്ക്കുന്നതാണ് പതിവ്.എന്നാല്‍ ഇത് ശരിയായ രീതിയല്ല.കുട്ടികളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് അവര്‍ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം എത്ര പേര്‍ക്കറിയാം.

 

10 വയസുകാരി ബ്രയണിയുടെ ദുരന്തം നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. സാധാരണ പനിയുടെ ലക്ഷണങ്ങള്‍ മാത്രം ഉണ്ടായിരുന്ന അവള്‍ പതുക്കെ എന്തെങ്കിലും കഴിക്കുന്നതിനോ കുടിക്കുന്നതിനോ വിമുഖത പ്രകടിപ്പിച്ചു തുടങ്ങി.അങ്ങനെയാണ് അമ്മ അവളെ ആശുപത്രിയില്‍ എത്തിക്കുന്നത്. പരിശോധിച്ച ഡോക്ടര്‍ പെണ്‍കുട്ടിയുടെ തൊണ്ടയില്‍ ചെറിയ അള്‍സര്‍ കണ്ടെത്തി. പനിയുടെ ഒരു സാധാരണ ലക്ഷണമായി ഇതിനെ വിലയിരുത്തി ആന്റിബയോറ്റിക്ക് മരുന്നുകള്‍ നല്‍കി അവളെ മടക്കി അയച്ചു.

ഒരാഴ്ചയ്ക്ക് ശേഷം വന്നു കാണുവാനും നിര്‍ദ്ദേശവും നല്‍കി. എന്നാല്‍, അവള്‍ പിന്നീട് എത്തിയില്ല. അതിനു മുന്‍പേ അവളെ മരണം കീഴടക്കിയിരുന്നു. ബ്രയണിയുടെ തൊണ്ടയില്‍ കാണപ്പെട്ടിരുന്നത് സാധാരണ അള്‍സര്‍ അല്ലായിരുന്നു, ഹെര്‍പസ് സിംപ്ലക്‌സ് എന്ന മരണകാരമായ വൈറസ് ആയിരുന്നു അത്. അതീവ ശ്രദ്ധ നല്‍കേണ്ടതായ പല ലക്ഷങ്ങളും ഈ വൈറസ് പ്രകടമാക്കുന്നുണ്ട്. അപകടം പരത്തുന്ന ഈ വൈറസ് പകരാതെയിരിക്കാന്‍ കുട്ടിക്കള്‍ക്ക് ചുണ്ടില്‍ മുത്തം നല്‍കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. അവരുടെ വായ്‌ എപ്പോഴും വൃത്തിയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *