Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

എല്ലാ മാതാപിതാക്കളും രണ്ടു മിനിറ്റ് ചിലവാക്കി ഇത് തീർച്ചയായും വായിക്കണം; ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ….

സോഷ്യല്‍ മീഡിയയില്‍ ഇന്ന് വരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ലൊരു ലേഖനം ആണിത്. എല്ലാ പെണ്മക്കളുടേയും നല്ല ഭാവിയ്ക്ക് വേണ്ടി പരമാവധി ഷെയര്‍ ചെയ്യേണ്ടതുണ്ട് ഇത്. എഴുതിയ ആള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ലേഖനത്തിലേയ്ക്ക് കടക്കാം. ഒരുപരിധിവരെ നമ്മുടെ പെൺകുഞ്ഞുങ്ങളെ ഇന്നത്തെ അവസ്ഥയിൽ ആക്കിയതിന് കാരണക്കാർ നമ്മൾ തന്നെയല്ലേ? ജനിച്ചു വീഴുന്ന നിമിഷം മുതൽ… ‘ഈശ്വരാ പെൺകുഞ്ഞാണ്‌ !! ആണൊരുത്തന്റെ കയ്യിൽ ഏല്പിക്കും വരെ ചങ്കിൽ തീയാണ് !!’ ഈ ഒരു വാചകം കുടുംബത്തിൽ നിന്നും കേൾക്കാത്ത പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർ ഭാഗ്യവതികൾ.’

പതിനായിരത്തിൽ ഒരുവൾ’ എന്നു ഞാൻ പറയും. മാതാപിതാക്കൾ ആളിക്കത്തിക്കുന്ന ഈ തീ പിന്നീട് ആളുന്നതു നമ്മുടെ പെൺകുഞ്ഞിന്റെ മനസ്സിലാണ്. അടക്കം, ഒതുക്കം, ചിട്ടവട്ടങ്ങൾ തുടങ്ങി എന്നോ ഒരുനാൾ വിവാഹം കഴിച്ചയക്കാൻ പോകുന്ന ഏതോ ഒരു വീടിന്റെ അച്ചടക്ക വിവരണം വരെ ഒരു പതിനഞ്ചു വയസ്സിനു മുൻപ് തന്നെ അവളുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളാകുന്നു. ഉറച്ചൊന്നു സംസാരിക്കാൻ ഭയക്കുന്ന, ചിരിക്കാൻ ഭയക്കുന്ന കുഞ്ഞുങ്ങളുണ്ട്…ഉറക്കെ ചിരിക്കുന്ന പെണ്ണുങ്ങൾ മോശക്കാരികളത്രേ..!അയലത്തെ വീട്ടിൽ കേൾക്കാമല്ലോടി നിന്റെ ചിരി… !! അയലത്തെ വീട്ടിൽ കേൾക്കാൻ പാടില്ലാത്തതു നിന്റെ ചിരിയല്ല ഉള്ളിലടക്കുന്ന കരച്ചിലുകളാണ്.

സ്‌കൂൾ വിശേഷങ്ങളുമായി ഓടിവരുന്ന കുഞ്ഞിനൊരു പത്തുമിനിറ്റ് ചെവി കൊടുക്കൂ. അവൾക്കതൊരു ധൈര്യമാണ്. ‘എന്നെ കേൾക്കാൻ ഒരാളുണ്ട്’ എന്ന അവളുടെ സന്തോഷം മാത്രമല്ല, അവളുടെ മനസ്സിന്റെ ഉള്ളറകളും നിങ്ങൾക്കറിയാൻ കഴിയും. അനാവശ്യ സ്നേഹപ്രകടനങ്ങൾ നടത്തുന്ന ബന്ധുക്കളും, സുഹൃത്തുക്കളും, നിങ്ങളുടെ മുൻപിൽ സദാചാര പ്രമുഖരായിരിക്കാം. അമ്മേ എനിക്കാ മാമനെ ഇഷ്ട്ടമല്ല, എന്നോട് അങ്ങിനെ/ ഇങ്ങനെ ചെയ്തു എന്ന പരാതിക്ക് നമ്മൾ കൊടുക്കേണ്ട മറുപടി ഞാൻ ശ്രദ്ധിക്കാം, അല്ലെങ്കിൽ അയാളിനി ഈ വീട്ടിൽ വരില്ല എന്ന ഉറപ്പോ ആണ്. നമ്മളിൽ എഴുപതു ശതമാനം വരുന്ന രക്ഷിതാക്കൾ പറയുന്ന ആദ്യവാചകം ഇതാണ്. അയാൾ അല്ലെങ്കിൽ അവൻ അങ്ങിനെ ചെയ്യുമോ!! നമ്മുടെ കുഞ്ഞിന്റെ വിശ്വാസത്തിൻ മേൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ആണി.

സാമാന്യ ബോധത്തോടൊപ്പം ധൈര്യവും കൂടി നല്‍കൂ പെണ്‍കുട്ടികള്‍ക്ക്. ആവശ്യവും അനാവശ്യവും തിരിച്ചറിയാന്‍, തന്റെ നേര്‍ക്ക് നീളുന്ന നോട്ടം (സ്വന്തം അച്ഛന്റെതാണെങ്കില്‍ കൂടി) അസ്ഥാനത്താണോ എന്ന് തിരിച്ചറിയാനായുള്ള കാഴ്ചയുണ്ടാവണം അവള്‍ക്ക്! സര്‍വ്വം സഹയായ ഭൂമി പോലും ഒന്ന് കുലുങ്ങാറില്ലേ, തീരെ നിവര്‍ത്തിയില്ലാതെ വന്നാല്‍.

ഏതു പെണ്ണും ഒരു നിമിഷത്തേക്കെങ്കിലും ഇങ്ങനെ ആയിപ്പോകും…. ഇങ്ങനെ ആകണം… ഇതാണ് ശരി… എന്ന് സമർത്ഥിക്കുന്നില്ല, പക്ഷെ സ്മാര്‍ത്ത വിചാരണ നടത്തി അഗ്‌നിശുദ്ധി തെളിയിച്ചു വരും വരെ കാലം കാത്തു നില്‍ക്കില്ലല്ലോ? ചൊവ്വയില്‍ വരെയെത്തി മനുഷ്യ സാന്നിധ്യം. എന്നിട്ടും, മെസ്സേജ് അയച്ചു ദൈവത്തിന്റെ അപ്രതീക്ഷിത അനുഗ്രഹവും കാത്തിരിക്കുന്നതും അതേ മനുഷ്യർ തന്നെ. പൊള്ളത്തരങ്ങള്‍ എത്രയൊക്കെ കണ്മുന്നില്‍ പൊളിഞ്ഞു വീണാലും, നമ്മള്‍ ഇനിയും പോകും മരുപ്പച്ചകള്‍ തേടി. അതാണ് ദുരന്തം.

 

നമ്മൾ നമ്മുടെ പെൺകുഞ്ഞുകളെ കൂടുതൽ ശ്രദ്ധിക്കണം. അവർ ആരോടും ഇടപെടുന്നു. അവരുടെ സ്വഭാവം മാറുന്നുണ്ടോ, ഉറക്കത്തിൽ ഞെട്ടി ഉണരുന്നോണ്ടോ, ശരീരത്തിൽ സ്വകര്യ ഭാഗത്തു പാടുകൾ ഉണ്ടോ, എന്ന് അമ്മമാർ നോക്കണം. ആയല്‍പക്കത്തു വീട്ടിൽ കുഞ്ഞുങ്ങളെ കഴിവതും വിടാതിരിക്കുക, അന്യ ആണുങ്ങൾ കുഞ്ഞുങ്ങളെ കൂടുതൽ താലോലിക്കുന്ന അവസരം ഒഴിവാക്കുക, ഒറ്റക്കു അന്യ ആണുങ്ങൾ ഉള്ള വീട്ടിൽ ചിലവഴിക്കാൻ കുഞ്ഞുങ്ങളെ വിടാതിരിക്കുക, കുഞ്ഞുങ്ങള്‍ക്കു അവരുടെ നല്ല കുട്ടുകാർ ആയിരിക്കണം മാതാപിതാക്കൾ.

അവരുടെ എല്ലാം കാര്യം. തമാശ, ഒരു ദിവസം അവർക്കു സംഭവിച്ചത് എല്ലാം തുറന്നു പറയാൻ ഉള്ള ഫ്രണ്ട് ആയിരിക്കണം നമ്മൾ. നമ്മുടെ ഒരു മണിക്കൂർ അവർക്കു വേണ്ടി രാത്രി നീക്കി വയ്ക്കണം. നമ്മൾ ജീവിക്കുന്നത് കഷ്ട്ടപെടുന്നത് നമ്മുടെ ജീവൻ ആയ കുഞ്ഞുങ്ങൾ വേണ്ടി ആണ്. അവരുടെ സന്തോഷത്തിനു വേണ്ടി ആണ്, അവരുടെ സുരക്ഷ ആണ് നമ്മുടെ ജീവിതം. നമ്മൾ അവരുടെ ജീവിതത്തിൽ ഒരു കാവൽ നായെ പോലെ ആയിരിക്കണം. അവർ വളർന്നു അവരെ തന്നെ അവർ സംരക്ഷിക്കാൻ ആവുന്ന സമയം വരെ നമ്മൾ അവരുടെ കാവൽ നായ ആയിരിക്കണം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *