” നിങ്ങൾ ഒരു ആണാണോ ? “
ഗേറ്റ് കടന്നതും വെടിയുണ്ട പോലെ അവളുടെ ചോദ്യം. മുറ്റത്തു ഓടിക്കളിക്കുന്ന നാലു പുത്രന്മാരെ കൂടാതെ അവളുടെ എളിയിലിരുന്നു കോലുമുട്ടായി തിന്നുന്ന അഞ്ചാമനെ കൂടെ ഞാൻ ഒന്ന് നോക്കി.. “എന്നോടോ ബാല “എന്ന അർത്ഥത്തിൽ ഞാൻഅവളെ ഒന്ന് കൂടെ നോക്കി. ഈ അഞ്ചെണ്ണത്തിന്റെയും പ്രൊഡ്യൂസർ ആയ എന്നോട് ഒരു...