ചേട്ടത്തിയമ്മ..എന്ന ”അമ്മ” | ഞാൻ രാഹുൽ , എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാ അച്ഛന്റെ മരണം , ആയകാലത്ത് അച്ഛൻ ഗൾഫിലെല്ലാംപോയി പത്തു
ഞാ ൻ രാഹുൽ , എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാ അച്ഛന്റെ മരണം , ആയകാലത്ത് അച്ഛൻ ഗൾഫിലെല്ലാംപോയി പത്തു പുത്തനുണ്ടാക്കിയത് കൊണ്ട് കുടുംബത്തിൽ പ്രാരാപ്തമൊന്നുംഉണ്ടായിരുന്നില്ല ,
അതുകൊണ്ട് എനിക്കുംഅമ്മക്കും ചേട്ടനും രണ്ടു തലമുറക്ക് ഇരുന്നു തിന്നാനുള്ളതുണ്ടായിരുന്നതു കൊണ്ട് ആഭാഗം ക്ലിയർ ,
പിന്നീട് ഞാൻ നാലിൽ പഠിക്കുമ്പോഴാണ് ചേട്ടൻ ഒരു ക്രിസ്ത്യാനി സ്ത്രീയുമായി സ്നേഹത്തിലാവുന്നതും വിളിച്ചിറക്കി കൊണ്ട് വീട്ടിലോട്ടു വന്നതും,
ചേട്ടനെയും അവരെയും കണ്ടപ്പോൾ ,അമ്മ കലിതുള്ളാൻ തുടങ്ങി,
“ഇപ്പോഴിറങ്ങിക്കോണം ഈ വീട്ടിൽനിന്ന് ഇവളേംവിളിച്ചോണ്ട് ,
ഒരു ക്രിസ്ത്യാനി പെണ്ണിനേയും കൊണ്ട് ഈ വീട്ടിൽ താമസിക്കാൻ ഞാൻ സമ്മതിക്കൂല ?
അതും പറഞ്ഞുകൊണ്ട് ‘അമ്മ എന്നെ പിടിച്ചു അകത്തേക്കിട്ടുകൊണ്ടു ഉമ്മറവാതിൽ കൊട്ടിയടച്ചു , ഞാൻ ഉമ്മറത്തെ ജനൽ തുറന്ന് പുറത്തേക്കു നോക്കുമ്പോൾ ചേട്ടനും ചേച്ചിയും പിന്നെ കാണികളായി അയൽ പക്കത്തെ കുറച്ചാളുകളും ഉണ്ടായിരുന്നു കാണികളായ ആളുകൾ അവരുടെ പണി അപ്പോഴേക്കും തുടങ്ങിയിരുന്നു പരദൂഷണം ,
കുറച്ചുകഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാറും ജീപ്പും വന്നു നിന്നു , അതിൽ ഒന്ന് പോലീസ് ജീപ്പായിരുന്നു ഞാൻ ഓടി അമ്മയോട് പറഞ്ഞു ‘അമ്മ ഉമ്മറവാതിൽ വീണ്ടും തുറന്നു പോലീസ് അമ്മയുടെ അടുത്തേക്ക് വന്നു ,
അപ്പോഴേക്കുംകാറിൽനിന്നുംതടിച്ചൊരാൾ ചേച്ചിയുടെ മുഖമടിച്ചോരടിയുംഒരലർച്ചയും,നീ ഞങ്ങളുടെ മാനംകളയുംഅല്ലെടീ എന്നുപറഞ്ഞുകൊണ്ട്,, അപ്പോഴേക്കുംഅവിടെ കൂടിനിന്നവർ അവരെ പിടിച്ചു മാറ്റി
“നിങ്ങളാണോ മാധവിയമ്മ
“അതെ സാർ
“നിങ്ങളുടെ മകനല്ലേ അതുൽ
“അതെ സാർ
“നിങ്ങളുടെ മകന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട് നിങ്ങളുടെ മകൻ ആ നിൽകുന്ന വർഗീസിന്റെ മകൾ ആനിയെ തട്ടിക്കൊണ്ടു പൊന്നൂ എന്ന് , മകൻ ചെയ്ത ഈ കൃത്യം നിങ്ങളുടെ അറിവോടു കൂടിയാണോ ,
“അല്ല സാർ ഞാനിപ്പോഴാ ഇവന് ഈ പെൺകുട്ടിയുമായി ബന്ധമുള്ളത് അറിയുന്നത് തന്നെ ,
പോലീസ് ചേട്ടന്റെയും ചേച്ചിയുടെയും അടുത്തേക്ക് ചെന്നു അപ്പോഴും ആ തടിച്ചയാൾ ചേട്ടനേയുംചേച്ചിയെയുംഅമർഷത്തോടെ നോക്കുകയും ഇടക്കിടക്ക് കൈതിരുമ്മുന്നുമുണ്ട് ,,
“എന്താടാനിന്റെപേര്
“അതുൽ
“നിങ്ങൾ രണ്ടാളും പ്രേമത്തിലാണോ
“അതെ ,അവർ രണ്ടാളും തലയാട്ടി ,നിനക്ക് എത്ര വയസ്സായെടാ,അവൻ ഇരുബത്തിനാലന്ന് പറഞ്ഞു ,നിനക്കോടി ,പതിനെട്ട് ,ഓക്കേ നിങ്ങളെല്ലാവരും ഒന്ന് സ്റ്റേഷൻ വരെ വരണം ,
ചേട്ടനേയുംചേച്ചിയെയും ജീപ്പിലും ചേച്ചിയുടെ ആളുകൾ കാറിലും ഞാനും അമ്മയും ഒരു ഓട്ടോയിലുമായി സ്റ്റേഷനിലോട്ട് ,
അവിടന്ന് ചേച്ചിയോട് നിനക്കാരുടെ കൂടെപോകുവാനിഷ്ട്ടം എന്ന്പോലീസ് ചോദിച്ചപ്പോ അവർ ചേട്ടന്റെ പേരുപറഞ്ഞു,, അതുകേട്ടതും ആ തടിച്ചയാൾ ചേച്ചിയുടെ മേൽ ചാടിവീണു ,
പോലീസ്, പ്രായപൂർത്തിയായ കമിതാക്കളായതു കൊണ്ട് ചേട്ടനുംചേച്ചിക്കും നീതികിട്ടി , ഇനി ഞങ്ങൾക്കിങ്ങനെയൊരു മകളില്ലാ എന്ന് പറഞ്ഞു ചേച്ചിയുടെ വീട്ടുകാർപോയി,,
ഇതിനിടയിൽ ചേട്ടന്റെ കൂട്ടുകാരനായ കുട്ടേട്ടൻ അങ്ങോട്ട് വന്നിരുന്നു കുട്ടേട്ടൻ അമ്മയോട് അവരെ വീട്ടിലോട്ടു കൂട്ടികൂടെ എന്ന് ചോദിച്ചപ്പോ അമ്മ പറ്റില്ലാന്ന് പറഞ്ഞു അവസാനം കുട്ടേട്ടൻ ചേട്ടനെയും ചേച്ചിയെയും കൂട്ടി കുട്ടേട്ടന്റെ വീട്ടിലേക്കും ഞാനും അമ്മയും വീട്ടിലേക്കും പൊന്നു ,
പിറ്റേ ദിവസം അടുത്തുള്ള അമ്പലത്തിൽ വെച്ച് ചേട്ടൻചേച്ചിയുടെകഴുത്തിൽ താലികെട്ടി , അങ്ങനെ ആനി ആതിരയായി , താലികെട്ടു. കഴിഞ്ഞു നേരെ രെജി സ്റ്ററാപ്പീസിലേക്കും അവിടന്ന് കുട്ടേട്ടന്റെ വീട്ടിലേക്കും ,
രണ്ടുമൂന്നുദിവസം ചേട്ടനെ കാണാതെ അമ്മകഴിച്ചുകൂട്ടി ,,പിന്നെ അമ്മതന്നെ ചേട്ടനെയും ചേച്ചിയെയും വീട്ടിലേക്കു വിളിച്ചോണ്ടുവന്നു ചേട്ടനും ചേച്ചിയും അനുഗ്രഹത്തിനായി അമ്മയുടെ കാൽക്കൽ വീണപ്പോൾ അമ്മയുടെ ദേഷ്യം അല്പം കുറഞ്ഞു പിന്നെ അമ്മതന്നെ നിലവിളക്ക് ചേച്ചിയുടെ കയ്യിൽ കൊടുത്തു അകത്തേക്ക് ആനയിച്ചു ,
,
അങ്ങനെ ഓരോദിവസംമുന്നോട്ടു പോകവേ അമ്മക്ക് ചേച്ചിയോടുള്ള ദേഷ്യം കുറഞ്ഞു കുറഞ്ഞു വന്നു ചേട്ടനോടും അങ്ങനെ അമ്മക്ക് ഏറ്റവും ഇഷ്ട്ടമുള്ള മരുമകൾ എന്ന പദവി ചേച്ചി നേടിയെടുത്തു, അന്ന് മുതൽ എനിക്ക് ചേച്ചി ചേട്ടത്തിയമ്മയായി,
പിന്നീട് എന്റെ പഠിപ്പുംഎന്റെ ഓംവർക്കുമെല്ലാം ചേട്ടത്തിയമ്മയുടെ അടുത്തായി ,വീട്ടിലെ എന്റെ ടൂഷൻ ടീച്ചറായി ചേട്ടത്തിയമ്മ ,പിന്നീട് സന്ദോഷത്തിന്റെ നാളുകളായിരുന്നു ഞങ്ങളുടെ വീട്ടിൽ ,,
അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായി ,
ഒരുദിവസം രാവിലെ വീട്ടി ലെ കാറുമെടുത്ത് അമ്മയെയുംകൂട്ടി അമ്പലത്തിലോട്ടു പോയി തിരിച്ചുവരുന്നവഴി കാറ് ഒരുലോറിയിലിടിച്ചു സംഭവസ്ഥലത്തുവെച്ചുതന്നെ അമ്മയുംചേട്ടനും മരിച്ചു ,,
വെട്ടിക്കീറി തുന്നിചേർത്ത ചേട്ടന്റെയുംഅമ്മയുടെയുംമൃതശരീരംഉമ്മറത്ത് കൊടുന്നു കിടത്തുമ്പോൾ ഒന്ന് പൊട്ടികരയാൻപോലുംത്രാണിയില്ലാതെ ജീവഛവംപോലെ കിടക്കുകയായിരുന്നു ഞാനുംചേട്ടത്തിയമ്മയും,
അമ്മയുടെയുംചേട്ടന്റെയും ചിതക്ക് തീകൊളുത്തിയതുംബന്ധുക്കളും സ്വന്തക്കാരും അവരുടെ വിലാഭവും സങ്കടങ്ങളും പറഞ്ഞു പോയിത്തുടങ്ങിയിരുന്നു ,
തെക്കേ പറമ്പിലെ രണ്ടു ചിതയിലേയും തീകെട്ടു പുക ഇരുട്ടിനെ വെളിച്ചമാക്കി മേലോട്ട് പൊങ്ങുന്നത് വീടിന്റെ ഉമ്മറത്ത് ജീവച്ഛവം പോലെ ഇരിക്കുന്ന ചേട്ടത്തിയമ്മയുടെ മടിയിലിരുന്ന് ഞാൻ കണ്ടു ,
വിധിയുടെവിളയാട്ടം ആരാത്രി ഞാനും ചേ ട്ടത്തിയമ്മയുംആ വലിയവീടും പകലിനെപോലും പേടിപ്പെടുത്തുന്ന ഏകാന്ധതയും മാത്രയും ബാക്കിയായി
പലപല കളറുകളുള്ള ചുരിതാറുകള് മാത്രംധരിച്ചിരുന്ന ചേട്ടത്തിയമ്മയുടെ ദേഹത്ത് അപ്പോഴേക്കും വെള്ളസാരി സ്ഥാനം പിടിച്ചിരുന്നു ,
സഞ്ചയനം കഴിഞ്ഞതും ബന്ധുക്കളുടെ വരവുംപോക്കും കുറഞ്ഞു കുറഞ്ഞു വന്നു പിന്നെ ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കാൻ ചേട്ടന്റെ കൂട്ടുകാരൻ കുട്ടേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു ,
,എനിക്ക് ചേട്ടത്തിയമ്മയും ചേട്ടത്തിയമ്മക്ക് ഞാനും, ആ വലിയവീടിലേക്കും ഞങ്ങളുടെ ലോകം ചെറുതായപോലെ എനിക്കുതോന്നി ,
പിന്നീട് ഓരോ നാളുകൾ കഴിയുന്തോറുംചേട്ടത്തിയമ്മക്ക് എന്നിലുള്ള കരുതൽ കൂടി കൂടി വരികയായിരുന്നു ഒരമ്മക്ക് മകനോടുള്ളപോലെ , എന്റെ പഠനം എന്റെ ഭാവി ഇത് മാത്രമായിരുന്നു ചേട്ടത്തിയമ്മയുടെ മനസ്സിൽ ചിന്ത , ഒരുക്കണക്കിൽ ചേട്ടത്തിയമ്മയിലൂടെ എന്റെ അമ്മയെ എനിക്ക് തിരിച്ചു കിട്ടുകയായിരുന്നു ,
ഒരു ദിവസം രത്രി ഞാൻ ചേട്ടത്തിയമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ ചേട്ടത്തിയമ്മ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു , ഞമ്മള് രണ്ടാളും മാത്രമുള്ളപ്പോൾ ചേട്ടത്തിയമ്മ എന്ന് വിളിക്കുന്നതിന് പകരം അമ്മയെന്ന് വിളിച്ചുകൂടെ എന്ന് , ഞാൻ തലപൊക്കി ചേട്ടത്തിയമ്മയെ നോക്കി ചേട്ടത്തിയമ്മയുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു ,
ആകാംഷയോടെ ചേട്ടത്തിയമ്മ എന്നെ തന്നെ നോക്കുകയായിരുന്നു എന്റെ മറുവടിക്കായി ഞാൻ ഇനി അങ്ങനെ വിളിച്ചോളാമെന്നു പറഞ്ഞതും ഒരു ചെറിയ തേങ്ങലോടെ എന്റെ നെറുകയിൽ ഉമ്മ വെച്ച് ആ മാറോട്അണച്ച് പിടിച്ചു , ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ അവരുടെ മാറോടു പറ്റിച്ചേർന്നുകിടന്നു നേരം വെളുക്കുവോളം,
അന്ന് മുതൽ ചേട്ടത്തിയമ്മയെന്നുവിളിച്ച നാവുകൊണ്ട് ഞാൻ അവരെ ‘അമ്മ എന്ന് വിളിച്ചു ശീലിച്ചു ,അമ്മയുടെകാലം കഴിഞ്ഞാൽ ചേട്ടത്തിയമ്മക്ക് അമ്മയുടെ സ്ഥാനമാണ് ,ആ സ്ഥാനം ഞാൻ അവർക്കു കൽപ്പിച്ചുനൽകുകയായിരുന്നു , അന്ന് എനിക്കു നഷ്ട്ടപെട്ട ഓരോന്നും എനിക്ക് തിരിച്ചു കിട്ടുകയായിരുന്നു ,
ഓരോവട്ടംഅമ്മയെന്ന് വിളിക്കുന്തോറും ആവാക്കു എനിക്ക് എന്തും ചെയ്യാനുളള കരുത്ത് പകർന്നു തരുന്നുണ്ടായിരുന്നു ആപത്തുഗെട്ടങ്ങളിൽ ആ വിളി എനിക്ക് ഒരു രക്ഷാവലയം പകർന്നു തന്നുകൊണ്ടിരുന്നു .,
ദിവസങ്ങളുംമാസങ്ങളും വർഷങ്ങളും വീണ്ടും മുന്നോട്ടു ചലിച്ചു തുടങ്ങി, ഞാൻ ബാല്യകാലത്തിൽനിന്നും കൗമാരകാലത്തിലോട്ടു കാലെടുത്തു വെച്ചിരുന്നു ,
T t c ട്രൈനിംഗ് കോഴ്‌സും കഴിഞ്ഞു ഞാൻ എടുത്തുള്ള ഒരു പാരലൽ കോളേജിൽ അദ്ധ്യപകനായിട്ടു സേവനമനുഷ്ഠിക്കുന്ന
കാലം ,
കൂട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരവും നൽകി അവരോടുള്ള മല്പിടുത്തവുമെല്ലാംകഴിഞ്ഞു വീട്ടിലെത്തുബോഴേക്കും സമയമേതാണ്ട് ആറുമണിയോടടുക്കുംവീട്ടിൽ വന്നു അമ്മയുണ്ടാക്കിത്തരുന്ന കല്ലുദോശയുംകഴിച്ചു കവലയിലുള്ള ആൽത്തറയിൽ കൂട്ടുകാരുമൊത്ത് പോയിരിക്കുന്ന ശീലമുണ്ടായിരുന്നുയെനിക്ക്,
അങ്ങനെ ഒരു ദിവസം ഇരിക്കുമ്പോഴാണ് അമ്മയുടെ ഫോൺ വന്നത് അതിലൂടെ കേട്ട വാർത്ത ഞെട്ടിക്കുന്നതായിരുന്നു ചേട്ടന്റെ കൂട്ടുകാരനായ കുട്ടേട്ടന്റെ ഭാര്യ അറ്റാക്കുവന്നു മരിച്ചിരിക്കുന്നു ,
കുട്ടേട്ടന് രണ്ടു മക്കളാ രണ്ടുപെൺകുട്ടികൾ മൂത്തകുട്ടിക്ക് പതിനാലുംരണ്ടാത്തെ കുട്ടിക്ക് എട്ടും മരണവീട്ടിൽ ചെന്നു കുട്ടേട്ടനെയും മക്കളെയും സാന്ദ്വനവാക്കുകൾ പറഞ്ഞു സമാധാനിപ്പിച്ചു പോരാൻ നിൽക്കുമ്പോഴാണ് ദിവാകരൻ മാഷ് എന്റെ അടുത്തേക് വരുന്നത് ദിവാകരൻ മാഷിന്റെ ബന്ധുവും കൂടിയായിരുന്നു കുട്ടേട്ടന്റെ ഭാര്യ ദിവാകരൻ മാഷെകൂടെ ഒരുപെണ്കുട്ടിയുമുണ്ടായിരുന്നു ,, ഇവിടെനിന്നാണ് എന്റെ ജീവിതത്തിന്റെ ട്ടേണിങ്‌പോയിന്റ്
“മോനെ രാഹുലെ സുഖാണോനിനക്കു
“സുഖാണ് മാഷേ മാഷുവിടെയുണ്ടായിരുന്നോ ഞാൻ കണ്ടില്ല
“ആ ഞാൻ വിവരമറിഞ്ഞു നേരത്തെത്തിയിരുന്നു നിന്ന് കാല് കഴച്ചപ്പോ ഒരു മൂലയിൽ അവിടെ ഇരിക്കുവായിരുന്നു പാവം കുട്ടൻ ആ രണ്ടു പെൺകുട്ടികളുടെ കാര്യം ആലോചിക്കുമ്പോഴാ കഷ്ട്ടംതോന്നുന്നെ ,
ദിവാകരന്മാഷ് ഞങ്ങളുടെ നാട്ടിലെ L P സ്‌കൂളിലിലെ ഹെഡ്മാഷാണ് എന്റെ കുട്ടികാലത്തെ എന്റെ ക്ലാസ്മാഷും അന്ന് മാഷെകയ്യിൽ നിന്നുംഒരുപാട്അടിമേടിച്ചിട്ടുണ്ട് ഞാൻ ,
പിന്നീട് ഞാനും അതേതൊഴിൽ തന്നെ തിരഞ്ഞെടുത്തപ്പോൾ ഞാൻ അനുഗ്രഹംവാങ്ങാൻ മാഷേകാണാൻ ചെന്നപ്പോ മാഷ് എന്റെ നെറുകയിൽ കൈ വെച്ചുപറഞ്ഞു വിദ്ധ്യ പറഞ്ഞുകൊടുക്കുന്നവനാണ് അദ്ധ്യപകൻ ഒരു അദ്ധ്യപകനുവേണ്ടത് സ്നേഹംവാൽസല്യംജീവിതാനുഭവം ഇതെല്ലാമാണ് ഇതെല്ലാംനിനക്കുണ്ട് നന്നായിവരും എന്റെ എല്ലാ അനുഗ്രഹവുമുണ്ട് എന്ന് സാറ് പറഞ്ഞപ്പോൾ ഞാൻ എല്ലാ അർത്ഥത്തിലും ഒരു ആദ്ധ്യാപകനെന്നനിലയിൽ ഖിതാർത്തനാവുകയായിരുന്നു,
” ആരെമാഷേ ഈ കുട്ടി, ഞാൻ ആ പെൺകുട്ടിയെ നോക്കി ചോദിച്ചു , നല്ല അഴകാർന്നമുഖം ,
“എന്റെ മകളുടെ മകളാണ് നീ കണ്ടിട്ടില്ലേ ഇതുവരെ ഇവളെ ,
“ഇല്ല ഞാൻ അദ്യമായിട്ടാ കാണുന്നത് എന്താ പേര് ഞാൻ ആപെൺകുട്ടിയോടുചോദിച്ചു ,
“കാർത്തിക ചേട്ടൻ ഏതു പാരലൽ കോളേജിലാ പഠിപ്പിക്കുന്നെ ,
ഞാൻ പഠിപ്പിക്കുന്നകോളേജിന്റെ പേരുപറഞ്ഞു അവളുടെ സംസാരം കേൾക്കാൻ നല്ലരസമായിരുന്നു , ഞങ്ങളുടെ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു ,എന്നാ ശെരി ഞാൻ പോട്ടെ എന്ന് പറഞ്ഞപ്പോൾ ശെരിയെന്നു കൈകൂപ്പി പറഞ്ഞപ്പോൾ അവളോടുള്ള സൗഹൃദത്തിന്റെ പിടിവള്ളി ഒന്നുകൂടി മുറുകുകയായിരുന്നു ,
പിന്നീട് പലപ്പോഴും അവളെ പലയിടത്തുംവെച്ചുകാണാൻ ഇടയാവാറുണ്ട് അപ്പോഴേക്കുംഞങ്ങളുടെ ചെങ്ങാത്തംവളരെ വളരെ അടുത്തിരുന്നു, ഞാനവാളേ എപ്പോ കാണുമ്പോഴും അവളുടെ നെറ്റിയിൽ ചെന്ദനകുറി കാണുമായിരുന്നു ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു ആരാണ് ഇഷ്ട ദൈവമെന്ന് അവൾ ശിവനെന്നു പറഞ്ഞു ,
അന്നുമുതൽ അമ്പലത്തിലൊന്നും അതികംപോകാതിരുന്ന ഞാൻ പിന്നീട് ശിവന്റെ അമ്പലത്തിലെ സ്ഥിരം സന്ദർശകനായി ,ഇതിനിടയി ഞങ്ങളുടെ സൗഹൃതംഎന്നവേലിപൊട്ടിച്ചു അതൊരു ഇഷ്ടത്തിലേക്കു വഴിമാറുകയാണെന്നു ഞങ്ങൾക്ക് മനസ്സിലായി
ഇതിനിടയിൽ കാർത്തികാ എന്ന് നീട്ടിവിളിക്കാറുള്ള ഞാൻ ആ പേര് ചുരുക്കി കാർത്തു എന്നാക്കി ആവിളിയിൽ അവൾക്കു സ്നേഹവുംവാത്സല്യവും ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു , ആവിളിയിൽ അവളുടെ മുഖത്ത് ഒരു റൊമാന്റിക് മൂട് മിന്നിമറയുന്നത് എനിക്ക് കാണാമായിരുന്നു ,
ഞങ്ങളുടെ മരംചുറ്റിപ്രേമം മാസങ്ങളും വർഷങ്ങളും കടന്നു മുന്നോട്ട്പോയിക്കൊണ്ടിരുന്നു , ഒരു ദിവസം അവളുപറഞ്ഞു അവളുടെ വീട്ടിൽ അവൾക്ക് വിവാഹാലോചനകൾ നടക്കുന്നുണ്ട് യെന്ന് അപ്പൊ എനിക്ക് മനസ്സിലായി ഇനി വൈകികൂട എത്രയുംപെട്ടന്ന് അമ്മയോട് കാര്യം ധരിപ്പിക്കണമെന്നു ,
ഒരു ദിവസം അമ്മയുടെ മടിയിൽ തലവെച്ചുകിടൻകുമ്പോൾ എനിക്ക് തോന്നി ഇതാണ് പറ്റിയ അവസരം എന്ന്, ഞാൻ പതിയെ എണീറ്റിരുന്നു അമ്മയുടെ തലയിലെ മുടിയെല്ലാം പിടിച്ചു ഒരു ചെറുചിരിയോടെ പറഞ്ഞു ,
“അമ്മാ അമ്മയുടെ മുടിയെല്ലാം മുടിയെല്ലാം വെള്ളക്കാർ കയ്യടക്കി തുടങ്ങി കേട്ടോ ,
“അമ്മക്ക് വയസ്സായിത്തുടങ്ങിയില്ലേടാ അപ്പൊ മുടിയെല്ലാം നിരക്കും
“ആരുപറഞ്ഞു എന്റമ്മക്ക് വയസ്സായെന്ന് എന്റെയമ്മ ഇപ്പോഴും ചെറുപ്പമാ ഒരു പതിനാറുകാരിയുടെ മൊഞ്ചാ എന്റമ്മയുടെമുഖത്തിന് ,
“ഇന്നെന്താടാ അമ്മയോട് ഒരു പതിവില്ലാത്ത സ്നേഹം എന്റെ മുടിനോക്കുന്നൂ എന്റെ മുഖത്തിനെപറ്റി വർണികുന്നു എന്തുപറ്റി എന്റെ മോന് , എന്നെകൊണ്ട് എന്തോ കാര്യംസാധിക്കാനുള്ളപോലെ
“അങ്ങനെ പറയുതെന്റമ്മ എനിക്കെന്തെങ്കിലുംഎന്റമ്മയോടുപറയാൻ എന്തിനാ ഒരുമുഖവുര , എനിക്കന്റെമ്മയോടു ഒരു കാര്യംപറയാനുണ്ട് അതു സത്യാ ,അവൻ കൊഞ്ചിക്കൊണ്ട്പറഞ്ഞു ,,
“എന്നാ പറ വളച്ചു കെട്ടാതെ നിന്റെ മുഖം കണ്ടാലറിയാം സംഭവം സീരിയസ്സാണെന്നു , സംഭവം നിന്റെ അസ്ഥിക്ക് പിടിച്ച എന്തോ ഒന്നാണ് അതമ്മക്കറിയാം ,അതൊരു ചിരിയോടെയാണ് ‘അമ്മ പറഞ്ഞവസാനിപ്പിച്ചത്
“ഞാൻ പറയാം’അമ്മ പറ്റില്ലാന്നുംസമ്മതമല്ലാന്നുംപറയരുത് .
“നീയൊന്നു പറയുന്നുണ്ടോ രാഹു അമ്മയെ ദേഷ്യംപിടിപ്പിക്കാണ്ടെ
“എനിക്കൊരു ഒരു പെൺകുട്ടിയെ ഇഷ്ടാ അമ്മ അവളുടെ വീട്ടുകാരുമായി ആലോചിച്ചു ഞങ്ങളുടെ കല്യാണം നടത്തി തരണം ,
അതുപറഞ്ഞു തീർന്നതും ഞാൻ നെടുവീർപ്പിട്ടു എന്നിട്ട് അമ്മയുടെ മുഖത്തേക്കു നോക്കി അമ്മയുടെ മുഖത്തിന്റെ ദേഷ്യമാനോ സന്ദോഷമാണോ അതോ അമ്പരപ്പാണോ എന്ന് ,
ആത്യംഅമ്മയുടെ മുഖമൊന്ന്മുറുകിയെങ്കിലും പിന്നീടതയഞ്ഞു ആ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു ,
“ഇതു പറയാനാണെല്ലേ നീ എന്നെ പുകഴ്ത്തിയത് അമ്മക്ക് സമ്മതകുറവൊന്നുല്ല സന്തോഷമേയുള്ളൂ ആട്ടെ ആരാ കക്ഷി ഒപ്പം വർക്ക്ചെയ്യുന്ന ഏതെങ്കിലും ടീച്ചർമാരാണോ
“അല്ല അമ്മക്കറിയില്ലേ നമ്മുടെ ദിവാകരൻമാഷേ എന്റെ പഴേക്ലാസ് മാഷ് അങ്ങേരുടെ മകളുടെ മകളാ ‘
“ആട്ടെ ആള് സുന്ദരിയാണോ ,എന്താ പേര് അവളുടെ
“സുന്ദരിയാണമ്മേ എന്റെ അമ്മയെ പോലെ പേര് കാർത്തിക , അമ്മകണ്ടിട്ടുണ്ട് അവളെ ഒരിക്കൽ ശിവന്റെ അമ്പലത്തിൽ വെച്ച് അന്നവൾ അമ്മയുടെ കാൽ തോട്ടുവന്നിച്ചതോർക്കുന്നുവോ
“ഓ ഇപ്പൊ മനസ്സിലായി നീ നിന്റെ കൂട്ടുകാരന്റെ പെങ്ങളാണ് നാളെ അവളുടെ പരീക്ഷയാണ് അനുഗ്രഹിക്കണം എന്ന് പറഞ്ഞു എന്റെ കാലേവീണ ആപെൺകുട്ടി , എടാ കള്ളാ അപ്പൊ ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല അല്ലെ , അവർ സമ്മതിക്കോടാ
“എന്റമ്മ ഒരാലോചനയുമായിട്ടുഅങ്ങു ചേന്നമതി അവർ സമ്മതിക്കുംഅതിനിക്കുറപ്പാ ബാക്കിയെല്ലാം അവള് നോക്കിക്കൊള്ളും
“അമ്മനാളെ തന്നെ നമ്മുടെ ബ്രോക്കർ നാണുവേട്ടനെ ഒരു ആലോചനയുമായി അങ്ങോട്ടയക്കാംഇനി അവർ സമ്മതിച്ചില്ലെങ്കിൽ വിളിച്ചറക്കി കൊണ്ട്വരാനൊന്നും നിൽക്കരുത് അങ്ങനെ ചെയ്താൽ അതാകുട്ടിയുടെ അമ്മയെയുംഅച്ചനെയുംഒരുപാട് വേദനിപ്പിക്കും സ്വന്തംഅച്ഛന്റെയും അമ്മയുടെയും ശാഭംഏറ്റുവാങ്ങിയുള്ള ജീവിതം ഒരിക്കലും സുഖകരമാകില്ല ചേട്ടത്തിയമ്മയുടെ ജീവിതം പോലെ .,,
അതു പറഞ്ഞുതീർന്നപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞഴുകുന്നുണ്ടായിരുന്നു അതു കണ്ടപ്പോൾ എനിക്കുംവിഷമായി അതെന്റെനെഞ്ചിൽ ഒരു നീറ്റലായി നിന്നു ,,
“അതുകൊണ്ട് അമ്മതന്നെ അവളെ പിടിച്ചു നിന്റെകയ്യിൽ ഏൽപിച്ചുതരാംപോരെ ,
“മതി അതു മതി എന്റെ പുന്നാര ‘അമ്മ ,എന്നും പറഞ്ഞു ആകവിളത്തു ഒരുമ്മയുംകൊടുത്തു ഒരു മൂളിപ്പാട്ടും പാടി ഞാൻ അകത്തോട്ട്പോയി
പിന്നെയെല്ലാം പെട്ടന്നായിരുന്നു നാണുവേട്ടൻ കാർത്തൂന്റെ വീട്ടു കാരോട് കല്യാണക്കാര്യം സംസാരിച്ചപ്പോൾ അവർക്കുപൂർണ സമ്മതമായിരുന്നു ., അങ്ങനെ മഞ്ഞുപെയ്യുന്ന ഒരു ഡിസംബർ മാസത്തേക്ക് ഞങ്ങളുടെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു ,
ഞാൻ കല്യാണത്തിന്റെ തിരക്കുകളുമായി ഓടി നടക്കുന്ന സമയത്താണ് ഒരുദിവസം കുട്ടേട്ടൻ എന്നെകാണാൻ വരുന്നത് ,
“എന്താ കുട്ടേട്ടാ കാര്യം ,
“ഞാൻ പറയുന്ന കാര്യം നീയെങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത ഒരു തീരുമാനമാണ് നീ ആലോചിച്ചു ഒരു തീരുമാനം പറയണം
“എന്തിനാ കുട്ടേട്ടാ എന്റെമുന്നിൽ ഈ മുഖവുര കുട്ടേട്ടന് എന്നോട് എന്തും പറയാനുള്ള അവകാശം ഞാൻ തന്നിട്ടില്ലേ , എനിക്കും എന്റെ ചേട്ടത്തിയമ്മക്കും ദോഷം വരുന്നതൊന്നും ചേട്ടൻ പറയില്ലായെന്ന് എനിക്കറിയാം അതുകൊണ്ടു ദൈര്യമായിട്ട് പറഞ്ഞോളൂ ,
“നിങ്ങൾക്ക് രണ്ടാൾക്കും സമ്മതമാണെങ്കിൽ നിന്റെ ചേട്ടത്തിയമ്മയെ എനിക്ക് കല്ല്യാണം കഴിച്ചാകൊള്ളാമെന്നുണ്ട്, ഇതൊരു സഹദാബത്തിന്റെ പേരിലൂടെ എടുത്ത തീരുമാനമല്ല ശെരിക്കും ഇഷ്ട്ടമായിട്ടുതന്നയാ , അങ്ങനെയെങ്കിൽ എന്റെ രണ്ട്മക്കൾക്ക് ഓർമ്മയെ കിട്ടും ഞങ്ങൾക്ക് രണ്ടു പേർക്കുംഒരു തുണയുമാകും , ഒരർത്ഥത്തിൽ നമ്മൾ രണ്ടുകൂട്ടരും അനുഭവിക്കുന്നത് ഒരേവേദനയല്ലേ അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത് എന്താ നിന്റെ അഭിപ്രായം ,
“എനിക്ക് സമ്മതോക്കെ തന്നെയാ ചേട്ടത്തിയമ്മ ഇന്നും ചേട്ടന്റെ ഓർമകളുമായി കഴിയുന്ന സ്ത്രീയാണ് ഞാൻ സംസാരിക്കാം ചേട്ടത്തിയമ്മക്ക് ഒരു നല്ല ജീവിതം കിട്ടിയാൽ ഈലോകത്ത് ഏറ്റവുംകൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും
എനിക്കും വേണ്ടിയാ ചേട്ടത്തിയമ്മ ഇത്രയും കാലം കഴിഞ്ഞത്
ഞാൻ ചേട്ടത്തിയമ്മയോട് സംസാരിച്ചിട്ട് കുട്ടേട്ടനെ വിവരമറിയിക്കാം അതുവരെ കുട്ടേട്ടൻ ഇതാരോടും പറയണ്ടാ , ആട്ടെ മക്കൾക്കൊക്കെ സമ്മതമാണോ അവരോട് സംസാരിച്ചോ ,
“അവരോടാണ് ഞാനാദ്യംസംസാരിച്ചത് അവർക്ക് നൂറുവട്ടം സമ്മതമാണ് ,എന്റെ വരവും കാത്തിരിക്കാവും രണ്ടാളും വിവരമറിയാൻ ,
ഞാൻ വീട്ടിൽ വന്നു ചേട്ടത്തിയമ്മയോട് കാര്യം ധരിപ്പിച്ചപ്പോൾ ആത്യംദേഷ്യപെടുകയും നിരസിക്കുകയും ചൈതു എനിക്കും വേണ്ടിയാ ചേട്ടത്തിയമ്മ ഇത്രയുംകാലം ജീവിച്ചത് ഇനിയും ഈ വീട്ടിലെ അടുക്കളയിലും അകത്തളങ്ങളിലും ഒതുങ്ങിക്കൂടാൻ ഞാൻ സമ്മതിക്കില്ല ,,
വിധിയുടെ വിളയാട്ടംപോലെ കാലംമായിച്ച ചേട്ടത്തിയമ്മയുടെ ഈ നെറ്റിയിലെ സിന്ദൂരവും ഈ വെള്ളസാരിയിൽനിന്നൊരു മോചനവും അതെനിക്ക് കാണണം ,എനിക്കും വേണ്ടി ചേട്ടത്തിയമ്മ ഈ വിവാഹത്തിന് സമ്മതിക്കണം ,
ചേട്ടത്തിയമ്മയെന്നുവിളിച്ചിരുന്ന എന്നെകൊണ്ട് ‘അമ്മ എന്ന് വിളിപ്പിച്ച എന്റെ അമ്മയാണെങ്കിൽ ഇതിനു സമ്മതിക്കണം , ‘അമ്മ ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ എനിക്കും വേണ്ട ഒരുജീവിതം ഈ വിവാഹത്തിന് അമ്മസമ്മതിക്കുന്നതവരെ ജലപാനംകഴിക്കില്ലാ എന്നുംപറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് നടന്നു ,
എന്റെപിന്നിൽനിന്നും അപ്പോഴുംഒരു അടക്കിപ്പിടിച്ചതേങ്ങൽഎന്റെ കാതിൽ കേൾക്കാമായിരുന്നു ,
രാത്രി എന്റെകട്ടിലിൽ വന്നിരുന്ന് എന്റെ തലയിൽതലോടികൊണ്ട് എനിക്കുംവേണ്ടി സമ്മതിക്കാമെന്ന് അമ്മപറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷംതോന്നി,
കണിയാരുവന്നു മുഹൂത്തം കുറിച്ചപ്പോൾ എനിക്കൊരൊറ്റനിര്ബന്ധമേ ഉണ്ടായിരുന്നുള്ളൂ എന്റെ താലികെട്ടിന്റെ ഒരു മണിക്കൂർ മുന്നേയെങ്കിലുംചേട്ടത്തിയമ്മയുടെയുംകുട്ടേട്ടന്റെയുംതാലികെട്ട് നടക്കണം,…രാവിലെ നിർത്താതെ വാതിലിൽ മുട്ടുന്നത് കേട്ടാണ് ഞാൻ ഉറക്കമുണർന്നത് വാതിൽ തുറന്നു നോക്കിയപ്പോൾ അമ്മയാണ് ,
“എന്തൊരു ഉറക്കമാണെടാ ഇത് മണി ഒമ്പതായി ..പോത്തു പോലെ വളർന്നു … എണീറ്റ് മുഖംകഴുകി വാ കാപ്പി കുടിക്കാം..
“മണി ഒമ്പതായെ ഒള്ളു അമ്മേടെ വിളികേട്ടപ്പോൾ ഞാൻ വിചാരിച്ചു സമയം 12 ആയീന്ന്.. ഞാൻ കുറച്ചും കൂടി കിടക്കട്ടെ , ‘അമ്മ 12 മണിയാകുമ്പോ വിളി ..
“തെ രാഹു നല്ല അടികിട്ടുമേ വളർന്നൂന്നൊന്നും ഞാൻ നോക്കില്ല മതി കിടന്നുറങ്ങിയത് മുഖം കഴുകിവാ ..
“ഇന്ന് ഞായറാഴ്ചയല്ലേ അമ്മേ ഞാൻ കുറച്ചും കൂടി കിടക്കട്ടെ ഇന്ന് പിള്ളേരെ പഠിപ്പിക്കാനൊന്നുംഇല്ലല്ലോ …
“അങ്ങനെയിപ്പോ ഉറങ്ങേണ്ട … പെട്ടന്ന് വാ ഇനി കിടന്നുറങ്ങിയാൽ ഞാൻ വെള്ളം കോരി തലവഴി ഒഴിക്കും മരിയാതെക്ക് മുഖം കഴുകി പെട്ടന്ന് വാ അമ്മേടെ മോൻ
അതും പറഞ്ഞു ‘അമ്മ അടുക്കളയിൽ പോയി ഇനിയും കിടന്നുറങ്ങിയാൽ ‘അമ്മ ചിലപ്പോ പറഞ്ഞപോലെ ചെയ്യും അതിനും നല്ലത് മുഖം കഴുകി പോകുന്നതാ ,
ഞാൻ അടുക്കളയിൽ ചെന്നപ്പോ ‘അമ്മ ദോശ ചുടുവായിരുന്നു …അമ്മേ ചായ
“ആ നീ ഇത്ര പെട്ടന്ന് വന്നോ …ചായ തിണ്ണയിൽ വെച്ചിട്ടുണ്ട് പോയിടുത്തു കുടിക്ക് ‘അമ്മ ദോശയും കൊണ്ട് ഇപ്പൊ വരാം
‘അമ്മ ദോശ കൊണ്ടുവന്ന് ചട്ടിണിയും ദോശയിൽ ഒഴിച്ച് തന്ന് എന്റെ തലയിലും തലോടിക്കൊണ്ട് നിന്നു
“‘അമ്മ കഴിച്ചോ
“ഞാൻ പിന്നെ കഴിച്ചോളാംമോൻ കഴിക്ക് .
“അങ്ങനെയിപ്പോ പിന്നെ കഴിക്കണ്ടാ ഇങ്ങോട്ടിരുന്നെ .,ഞാൻ അമ്മയുടെ കൈ പിടിച്ചു എന്റെ മുന്നിലിരുത്തി അമ്മയുടെ പ്ലെയ്റ്റിലോട്ടു രണ്ട് ദോശയും ഇട്ട്ചട്ടിണിയുംഒഴിച്ചുകൊടുത്തു കഴിക്കാൻ പറഞ്ഞു ഞാൻ കഴിക്കുന്നതിനിടയിൽ തലപൊക്കി നോക്കിയപ്പോ ‘അമ്മ പ്ലെയ്റ്റിലു കയ്യുംവെച്ചു എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു
“എന്ത് പറ്റിയമ്മേ അമ്മയെന്താ കഴിക്കാത്തത്
..ഞാൻചോദിച്ചു..ഒന്നുല്ലടാ മോൻ കഴിച്ചോ , എന്ന് പറഞ്ഞു അമ്മയെനിക് ഒരു ദോശയും കൂടിയിട്ട് തന്നു . അപ്പോഴും അമ്മയുടെ മുഖം വാടിയിരുന്നു ..അമ്മയുടെ മുഖത്ത് ഒരു വിഷമം മിന്നിമറയുന്നുണ്ടായിരുന്നു ..ഞാൻ അമ്മയോട്
…എന്താ എന്റെ അമ്മയുടെ മുഖത്തൊരു വിഷമം അമ്മയുടെ കണ്ണെല്ലാം നിറഞ്ഞിരി ക്കണല്ലോ , ഞാൻ കൈനീട്ടി അമ്മയുടെ കണ്ണീര് തുടച്ചുകൊണ്ട് ചോദിച്ചു , അമ്മക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ
..ഞാൻ കൈ കഴുകി വന്ന് ഒരു കസേര വലിച്ചിട്ടു അമ്മേടെ അടുത്തിരുന്നു എന്നിട്ടു അമ്മയുടെ കയ്യെടുത്തു എന്റെ മടിയിൽ വെച്ചുതലോടികൊണ്ടു ചോദിച്ചു ..എന്താ എന്റെ അമ്മക്ക് പറ്റിയത് പറ
അമ്മ എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു
“അമ്മേടെ മോൻ ഒരുപാട് വലുതായി …’അമ്മ മോനോടൊരു കാര്യം ചോദിച്ചോട്ടെ …
ഞാൻ അമ്മയുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു ആ മുഖം വികാരഭരിതമായിരുന്നു ചുണ്ടല്ലാം വിറച്ചു തുളുമ്പിവന്ന കണ്ണുകളുംവെച്ചു ചോദിച്ചു ,
“മോന് എപ്പോഴെങ്കിലും ഈ ചേട്ടത്തിയമ്മ ഒരു ഭാരമായി തോന്നീട്ടുണ്ടോ ,
‘അമ്മ പറഞ്ഞു മുഴുമിപ്പിക്കുന്നതിനുമുമ്പ് മുൻപ് എന്റെ കൈകൊണ്ടു ‘അമ്മയുടെ വാ പൊത്തിപിടിച്ചുകൊണ്ടു ഞാൻ … എന്റമ്മ എനിക്കൊരു ഭാരമാവേ ഒരിക്കലുമില്ല ., എൻറ്റമ്മ എനിക്ക് കിട്ടിയ പുണ്യമാ പുണ്യം, അതുപറഞ്ഞു തീർന്നതും ഒരു തേങ്ങലോടെ ഞാൻ അമ്മയെ എന്റെ നെഞ്ചോടു ചേർത്തു്,,
.ഞാൻ കരഞ്ഞുകൊണ്ട് അമ്മയുടെ മുഖം എന്റെ മുഖത്തോടു മുഖം തിരിച്ചുകൊണ്ടു പറഞ്ഞു .. ഇനി എന്റെയമ്മ ഇങ്ങനെ യൊന്നും പായരുത് അതെനിക്കു വിഷമാകും,
“ഇല്ല ‘അമ്മ ഇനിയെങ്ങനെ പറയില്ല മോൻ വിഷമിക്കണ്ട ..അമ്മക്കൊരു തോന്നൽ .. നമ്മൾ രണ്ടാളും രണ്ടു വഴിക്കാകുന്നതുപോലെ .. എന്റെ മോനെ എനിക്ക് നഷ്ടപ്പെടുന്നത് പോലെ ഒരു തോന്നൽ,
“അതെന്റെ അമ്മക്ക് വെറുതെ തോന്നുന്നതാ , ഞാൻ അമ്മയെ ചേർത്ത് പിടിച്ചു മുന്നോട്ടു നടന്നുകൊണ്ടു പറഞ്ഞു ,
…അമ്മയുടെയും കുട്ടേട്ടന്റെയും കല്ല്യാണം കഴിഞ്ഞാലും ഞാൻ അമ്മയെ എവിടേക്കും വിടില്ല ,നമുക്കെല്ലാവർക്കും ഇവിടെ താമസിക്കാംഅമ്മയുംകൊട്ടേട്ടനുംമക്കളുംഞാനുംകാർത്തികയുംസന്തോഷത്തോടെ ,
..എന്റെ ‘അമ്മ എന്റെ കൂടെ വേണം എപ്പോഴും, ആരൊക്കെ യുണ്ടായാലും എന്റമ്മക് പകരമാകില്ല അതൊന്നും …
“അതിനു കുട്ടേട്ടൻ സമ്മതിക്കുമോ ,
“ആ കാര്യംഞാൻ കുട്ടേട്ടനോട് സംസാരിക്കുന്നുണ്ട് കുട്ടേട്ടനോട് ഞാൻ ഇവിടം വരെ ഒന്ന് വരാൻ പറഞ്ഞിട്ടുണ്ട് , കുട്ടേട്ടന് അമ്മയോടൊന്നു സംസാരിക്കണംന്നുണ്ട് നിങ്ങള് രണ്ടാളും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കൂ അപ്പൊ ഉള്ളിലുള്ള വിഷമവും ആ ചളിപ്പെല്ലാം അങ്ങ് പോയിക്കിട്ടും , ഞാനുണ്ടാകും കൂടെ എനിക്കും കുട്ടേട്ടനോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് പോരേ , അതും പറഞ്ഞു അമ്മേടെ മുഖത്തേക്ക് നോക്കി
“അമ്മയെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു .. എനിക്കറിയാം അമ്മയ്ക്ക് പെട്ടന്ന് കുട്ടേട്ടനെ ഉൾകൊള്ളാൻ കഴിയില്ലായെന്നു ,ചേട്ടന്റെ സ്ഥാനത്തു വേറെയാളെ കാണാനും,
“ആദ്യംകുറച്ചു വിഷമൊക്കെ ഉണ്ടാവും പിന്നെ അതെല്ലാം ശെരിയാകും ഞാനില്ലേ കൂടെ പിന്നെ എന്തിനാ ‘അമ്മ പേടിക്കുന്നത്
…അമ്മക്കറിയോ ഈ കല്ല്യാണം കൊണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആരായിരിക്കുമെന്ന് ..ചേട്ടന്റെയും അമ്മയുടെയും ആത്മാവ് , അത് പറഞ്ഞതുംഅമ്മയുടെ മുഖത്തുള്ള ആവിഷമത്തിന്റെ ഭാവം മാറിവന്നു ,
.. ഇപ്പൊ എന്റെ അമ്മയുടെ വിഷമമെല്ലാം മാറിയില്ലേ ഇനിപോയി കുളിച്ചു റെഡിയായികേ കുട്ടേട്ടനും പിള്ളേരും ഇപ്പൊ വരും , അമ്മയെ കാണാൻ ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു അത് കേട്ടപ്പോൾ അമ്മയുടെ മുഖത്തൊരു ആ വിഷമത്തിന്റെ നിഴൽ മാറി നാണത്തിന്റെ നിഴലായി ,
“ഒന്ന് പോടാവിടന്നു കളിയാകാതെ എന്നെ ഈ രൂപത്തിൽ കാണുന്നവര് കണ്ടാമതി ..
“മതി എന്റെയമ്മ ഒരിങ്ങിയാലും ഒരിങ്ങിയില്ലങ്കിലും സുന്ദരിയാ ഇങ്ങനെ കാണാനാ കൂടുതൽ ചന്ദം… അമ്മയുടെ മക്കളും വരുന്നുണ്ട് അമ്മയെ കാണാൻ.. ,
അത് കേട്ടപ്പോൾ അതേതാ മക്കൾ എന്ന ചോദ്യവുമായി ‘അമ്മയെന്നെ നോക്കി
…കുട്ടേട്ടന്റെ മക്കൾ മിന്നുവും .ചിന്നുവും ഇനി അമ്മയുടെയുംകൂടി മക്കളാണല്ലോ .. ആ മക്കളുടെ കാര്യമാ പറഞ്ഞത് ഇപ്പൊ പിടികിട്ടിയോ ..അത് കേട്ടപ്പോൾ അമ്മയുടെ മുഖത്ത് മഴവില്ലു വിരിഞ്ഞ സന്തോഷം ഞാൻ കണ്ടു ..പിന്നെ അമ്മേ … എനിക്കിപ്പോ ഒരു അച്ചന്റേയും കൂടി റോളാണെ കേട്ടോ..
മുറ്റത്തൊരു ഓട്ടോയുടെ ശബ്‌ദം കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് വന്നത് ഓട്ടോയിൽ വന്നത് കുട്ടേട്ടനുംമക്കളുമാണെന്നു കണ്ടപ്പോൾ ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെന്ന്.. അവരുടെ കൂടെ കുട്ടേട്ടന്റെ ഭാര്യേടെ അച്ഛനും ഉണ്ടായിരുന്നു ഞാൻ അവരെ ഉമ്മറത്തേക്ക് ആനയിച്ചു കൊണ്ട് വന്നുരുത്തി അവരോട് ഓരോ കുശാല്നന്യശനങ്ങൾ പറഞ്ഞിരുന്നു അതിനിടയിൽ ഞാൻ അമ്മയെ വിളിച്ചു ‘അമ്മ ഉമ്മറത്തേക്ക് വന്നു അമ്മയുടെ മുഖത്ത് ഒരു പേടിയും പരിവേഷവും എനിക്ക് കാണാൻ കഴിഞ്ഞു അപ്പോഴാണ് കുട്ടേട്ടന്റെ അമ്മാവൻ അമ്മേടെ അടുത്തേക്ക് വന്നു പറഞ്ഞു ,
“മോളെ എന്റെ മോള് മരിച്ചപ്പോ എന്റെ കുട്ടനും കൊച്ചു മക്കൾക്കും ഇനിയാരാ ഉള്ളത് എന്ന് വിചാരിച്ചു ഞാൻ വിഷമിച്ചിട്ടുണ്ട് മോളെ കണ്ടപ്പോ ഇപ്പൊ എന്റെയാ വിഷമം മാറി നിങ്ങളുടെ രണ്ടാളുടെയും ഈ തീരുമാനം നന്നായിട്ടുണ്ട് നിങ്ങളുടെ രണ്ടാളുടെയും ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ നിങ്ങൾ രണ്ടാളും അനുഭവിച്ചിട്ടുണ്ട് അതെല്ലാംമറന്ന് നിങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങാ ഈ അച്ഛന് ഇത്രയേ പറയാനൊള്ളൂ ,
അതും പറഞ്ഞു എന്നെ കൈ കാട്ടി അടുത്തേക്ക് വിളിച്ചു ഞാൻ അമ്മാവന്റെ അടുത്ത് ചെന്നപ്പോ എന്റെ തോളിൽ കൈ വെച്ചുകൊണ്ട് അമ്മാവൻ അമ്മയോട് പറഞ്ഞു ,
…മോളെ നിൻറെ മുജ്ജന്മത്തിൽ നീ ചെയ്ത പുണ്യത്തിന്റെ ഫലമാ ഈ ജന്മത്തിൽ ഇങ്ങനത്തെ മോനെ നിനക്ക് കിട്ടാൻ കാരണംജനിപ്പിച്ചത് കൊണ്ടും മുലയൂട്ടിയതുകൊണ്ടുംഒരു സ്ത്രീയും അമ്മയാവില്ല കർമം കൊണ്ടും കൂടി വേണം, ചേട്ടത്തിയമ്മയെ അമ്മയായി കണ്ട് ആ അമ്മക്ക് ഒരു ജീവിതം ഉണ്ടാക്കികൊടുക്കാൻ നെട്ടോട്ടമോടുന്ന ഇവന്റെ മനസ്സ് ഒരിക്കലും നിങ്ങൾ രണ്ടാളും വിഷമിപ്പിക്കരുത് കേട്ടോ,
അത് പോലെ മോനുംനിന്റെ മുജ്ജന്മത്തിന്റെ ഫലമാ നിനക്ക് സ്നേഹിക്കാൻ മാത്രമറിയുന്ന ചേട്ടത്തിയമ്മയെ കിട്ടാനും കാരണംവേറെ ആരൊക്കെ ഉണ്ടായാലുംഎന്തല്ലാം പ്രതിസന്ധി കെട്ടങ്ങളിലുംആർക്കും വിട്ടു കൊടുക്കാതെ നിന്റെ നെഞ്ചോടു ചേർത്തു പിടിച്ചേക്കണം നിന്റെ ചേട്ടത്തിയമ്മ എന്ന ഈ അമ്മയെ മനസ്സിലായോ .ഈ അച്ഛന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാകും നിങ്ങൾക്കെല്ലാവര്കും
അമ്മാവൻ പറഞ്ഞു തീർന്നപ്പോഴേക്കും’അമ്മ കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ അമ്മയെ നെഞ്ചോട് അണച്ചുപിടിച്ചു അമ്മയുടെ നെറുകയിൽ തലോടിക്കൊണ്ട് സമാധാനിപ്പിച്ചു അതെല്ലാം കാണുന്നകുട്ടേട്ടന്റെയും മക്കളുടെയും കണ്ണെല്ലാം നിറഞ്ഞിരുന്നു
ഞാൻ അമ്മയുടെ മുഖം എന്റെ മുഖത്തോടു മുഖം പിടിച്ചുകൊണ്ടു പറഞ്ഞു
“ദേ നോക്കിയേ അമ്മക്കരയുന്നതു കണ്ട് മിന്നുവുംചിന്നുവും ആകെ വിഷമിച്ചു നില്കുന്നത് നാളെ തൊട്ട് അമ്മക്ക് മൂന്ന് മക്കളാ ഞാനും ചിന്നുവും മിന്നുവും ‘അമ്മ അവരെ വിളിച്ചൊന്നു സമാധാനിപ്പിച്ചേ
..മക്കളിങ്ങു വന്നേ , ഞാൻ ചിന്നുവിനെയും മിന്നുവിനെയും എന്റെ അടുത്തേക്ക് വിളിച്ചു അവർ അടുത്തേക്ക് വന്നപ്പോൾ അമ്മയെ ചൂണ്ടി ചോദിച്ചു
…മക്കൾക്കിത് ആരാണന്നറിയോ ,അവർ അറിയാം എന്ന് തലയാട്ടി …എന്നാ പറഞ്ഞെ ഇതാരാ ..?
“‘അമ്മ
“ആരുടെയമ്മ ?
“ചേട്ടന്റെ
“അതിന്നു വരെ നാളെ മുതൽ ഈ ‘അമ്മ ആരുടക്കെ അമ്മയാ അതുപറ ..? അതിന് മറുപടി ചിന്നുവാണ് പറഞ്ഞത് ചിന്നുവാണ് മൂത്തത്
“എന്റെയും മിന്നുവിന്റെയും ചേട്ടന്റെയും ‘അമ്മ
“മിടുക്കി എന്നാ മക്കള് അമ്മക്കൊരു ഉമ്മകൊടുത്തേ
അവര്‌രണ്ടാളുംകൈപിടിച്ചിരുത്തി അമ്മയുടെ കവിളിൽ മാറി മാറി ഉമ്മവെച്ചു മക്കളുടെ ഉമ്മാകിട്ടിയ അനുഭൂതിയാൽ ‘അമ്മ കണ്ണീരോടെ അവരുടെ രണ്ടാളുടെയും കവിളിലും കഴുത്തിലും വിറക്കുന്ന ആദരംഅമർത്തി നെഞ്ചോടു ചേർത്തു.,എന്നിട്ടു പറഞ്ഞു
“ഇവർ രണ്ടാളും എന്റെ മക്കളാ എനിക്ക് ജനിക്കാതെ പോയ പൊന്നു മക്കൾ … മക്കൾക്കു രണ്ടാൾക്കുംഈ അമ്മയെ ഇഷ്ടപ്പെട്ടോ ..
അവർ രണ്ടാളും ഊംന്ന് പറഞ്ഞു തലയാട്ടി ആ രംഗം കണ്ടുനിന്ന ഞങ്ങളുടെല്ലാവരുടെയും കണ്ണും മനസ്സുംനിറഞ്ഞു
“കുട്ടേട്ടനുംഅമ്മയും ഒന്ന് സംസാരിച്ചോട്ടെ അല്ലെ അമ്മാവാ കുട്ടേട്ടൻ പറഞ്ഞിരുന്നു അമ്മയോടൊന്നു സംസാരിക്കണമെന്ന് ,
“സംസാരിച്ചോട്ടെ അവരല്ലേ സംസാരിക്കേണ്ടത് അവരല്ലേ ഒന്നിച്ചു ജീവിക്കാൻ പോണത് അല്ലെ മക്കളെ ചിന്നൂനെയുംമിന്നൂനിനെയും നോക്കിപറഞ്ഞു ,
അമ്മാവന്റെ മറുവടി കേട്ട് ഞങ്ങൾക്കെല്ലാവര്കും ചിരിവന്നു ആ നിമിഷംഞങ്ങളുടെ എല്ലാവരുടെയും മുഖത്തു സന്ദോഷത്തിന്റെ നിഴൽ വീണു
“എന്നാ കുട്ടേട്ടനും അമ്മയും അകത്തു പോയി സംസാരിച്ചോളൂ.
ഞാൻ അമ്മയോടും കുട്ടേട്ടനോടും കൂടി പറഞ്ഞു .അപ്പൊ ‘അമ്മ എന്നോട് ഞാനും കൂടെ ചെല്ലാൻ ..ഞാൻ വരാം ‘അമ്മ നടന്നൊള്ളൂ , അതും പറഞ്ഞു അമ്മയെ ഞാൻ അകത്തേക്ക് അയച്ചു അമ്മാവനോടും മക്കളോടും ഇരിക്കാൻ പറഞ്ഞു ഞാൻ അകത്തേക്ക് ചെന്നു
“‘അമ്മ ഇടനാഴികയിലെ വാതിലിൽ ചാരി നിൽപ്പുണ്ടായിരുന്നു കുട്ടേട്ടൻ കുറച്ചപ്പുറത്തുംനിൽപ്പുണ്ടായിരുന്നു
“അല്ല നിങ്ങൾ ഇതുവരെ സംസാരിച്ചില്ലേ എന്തിനാ ഒരു മുഖവുര നമ്മളെല്ലാവരും ആത്യംതന്നെ അറിയുന്നവരല്ലേ പോരാത്തതിന് കുട്ടേട്ടൻ ചേട്ടന്റെ പഴയ കൂട്ടുകാരനും കുട്ടേട്ടൻ പറഞ്ഞോ അതും പറഞ്ഞു ഞാൻ അമ്മയുടെ അടുത്ത് നിന്നു
“പണ്ടല്ലാംഞാൻ ഈ വീട്ടിൽ വന്നിരുന്നത് അതുലിനെ കാണാനായിരുന്നു പിന്നെ നിന്റെയും അതുലിന്റെയും കല്ല്യാണം കഴിഞ്ഞപ്പോ ആ വരവ് നിങ്ങളെ കാണാനായി
..പിന്നെ വിധി .. അവനെ പെട്ടന്ന് ദൈവംവിളിച്ചു ,പിന്നീട് എനിക്ക് അവനില്ലാത്ത ഈ വീട്ടിൽ വരാൻ വിഷയമായിരുന്നു ..ദൈവനിശ്ചയാ എല്ലാംആതിരയെ അമ്മയായി കിട്ടാൻ ഭാഗ്യം എന്റെ മക്കൾക്കാ ഇതുവരെയുള്ള എല്ലാ കാര്യവും നമുക്ക് മറക്കാംഎന്നിട്ട് ഒരു പുതിയ ജീവിതം നമുക്ക് തുടങ്ങാം ഞാനും നീയും രാഹുവും എന്റെ മക്കളും പിന്നെ നിനക്ക് വരാൻപോകുന്ന പുതിയ മരുമകളും എന്തെ ,
എനിക്കൊന്നേ ആതിരയോട് ചോദിക്കാനൊള്ളൂ എന്നെയും എന്റെ മക്കളെയും നിന്റെ ജീവന്റെ ഒരു ഭാഗമാക്കാൻ സമ്മതമാണോയെന്നു
“ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി അമ്മയുടെ മറുവടിക്കായി ‘അമ്മ സമ്മതമാണെന്ന് എന്നെയും കുട്ടേട്ടനെയും നോക്കിപറഞ്ഞു ഒരു നാണത്തോടെ ..അതു കേട്ടപ്പോൾ ഞാൻ അമ്മയെ ചേർത്തുപിടിച്ചു എന്നിട്ടു പറഞ്ഞു
“എന്റെ ഹൃദയമാ ഞാൻ കുട്ടേട്ടനും മക്കൾക്കും വിട്ടു തരുന്നത് ആ ഹൃദയത്തോടെ ചേർത്തുവെച്ചേക്കണം മരണം വരെ കേട്ടോ
..പിന്നെ കുട്ടേട്ടനോട് എനിക്കൊരു കാര്യംകൂടി പറയാനുണ്ട് അതെനിക്കു അനുവദിച്ചു തരണം കല്യാണംകഴിഞ്ഞാൽ കുട്ടേട്ടനും മക്കളും അമ്മയും എന്നോടൊപ്പം ഈ വീട്ടിൽ താമസിക്കണം എന്നിൽനിന്നും എന്റമ്മയെ അടർത്തിമാറ്റി എനിക്ക് ആരും ഇല്ല്യാണ്ടാകരുത് ഇത് മാത്രം മതി എനിക്ക്
, കുട്ടേട്ടൻ കുറച്ചു ആലോചിച്ചതിനു ശേഷം സമ്മതിച്ചു ഇവിടെത്താമസിക്കാമെന്നു അതുകേട്ടതും എനിക്കും അമ്മക്കും സന്തോഷമായി , എന്നിട്ടു ഞങ്ങൾ ഉമ്മറത്തേക്ക് വന്നു
“കുട്ടാ നമുക്കെന്തിനാ കല്ല്യാണം അതികം നീട്ടുന്നത് അടുത്ത ആഴ്ചക്കുള്ളിൽ നടത്തിയാലെന്താ എന്താ മോനെ അതെല്ലേ നല്ലത്
ഞാനും കുട്ടേട്ടനും അതുതന്നെ നല്ലതെന്നു പറഞ്ഞു അമ്മയ്ക്കും സമ്മതമായിരുന്നു….
..എന്നാ കണിയാരെ ഒന്നും കൂടി വിളിച്ചു അടുത്ത ഒരാഴ്ചക്കുള്ളിൽ ഒരു നല്ല ദിവസം കാണാം അത് ഈ അമ്മാവൻ നോക്കിക്കൊള്ളാം അതികം ആർഭാടൊന്നുംവേണ്ട നമ്മൾ രണ്ടു വീട്ടുകാരും പിന്നെ വേണ്ടപ്പെട്ട കുറച്ചു കുടുംബവും എറിക്കഴിഞ്ഞാ ഒരു ഇരുപത് ഇരിമ്പത്തഞ്ചു ആളുകൾ അത് പോരെ
..ശിവന്റെ അമ്പലത്തിൽ വെച്ച് താലികെട്ട് അതുകഴിഞ്ഞാൽ ഒരു ചെറിയ സദ്യ ,അതു പോരെ ,
അമ്മാവൻ ഞങ്ങളെ നോക്കി അത് മതിയെന്ന് ഞങ്ങളും പറഞ്ഞു അങ്ങനെ എല്ലാം പറഞ്ഞുറപ്പിച്ചതിനു ശേഷം കുട്ടേട്ടനും അമ്മാവനും പോകാനിങ്ങി .’അമ്മ അകത്തു നിന്ന് ഒരു ചോക്‌ലേറ്റിന്റെ ഒരു ബോക്സ് കൊണ്ടുവന്ന് ചിന്നുവിന്റെയും അമ്മുവിന്റെയും കയ്യിൽ കൊടുത്തു അവരുടെ കവിളത്തു ഓരോ ഉമ്മയും അവർ തിരിച്ചു അമ്മക്കും കൊടുത്തു ഉമ്മ ,
,അവര് വന്ന വണ്ടിയുടെ അടുത്തേക്ക് അവരോടൊപ്പം ഞാനും അമ്മയും ചെന്നു യാത്രയാക്കാൻ അവിടെ വെച്ച് ഞാൻ പറഞ്ഞു
“പിന്നെ അമ്മെ അമ്മേടേം കുട്ടേട്ടന്റെയും കല്യാണത്തിന്റെ അന്ന് അമ്മക്ക് ഞാനൊരു ഗിഫ്റ്റ് തരുന്നുണ്ട് , ‘അമ്മ ഒരുപാട് ആഗ്രഹിച്ചതും കിട്ടില്ലായെന്നു ഉറപ്പുള്ളതും അമ്മേടെ ജീവിതത്തിൽ ഒരുപ്രധാനപെട്ടതുമാണ് ആ ഗിഫ്റ്റ്
“അതെന്താ ആ ഗിഫ്റ്റെന്നു കുട്ടേട്ടനും അമ്മയും കുട്ടികളും അമ്മാവനും എല്ലാവരും ചോദിച്ചു ഞാൻ പറഞ്ഞു അത് ഇപ്പൊ പറയില്ല അമ്മയുടെയും കുട്ടേട്ടന്റെയും താലികെട്ട് കഴിഞ്ഞു ഈ വീട്ടിൽ വരുമ്പോൾ ഈ ഉമ്മറത്തുണ്ടാവും ആ ഗിഫ്റ്റ് നിങ്ങളെയും കാത്ത്
അവർ പോയപ്പോൾ അകത്തേക്കു പോരുമ്പോൾ അമ്മയെന്നോട്
“എന്താടാ മോനെ ആ ഗിഫ്റ്റ് അമ്മയോട് പറ ‘അമ്മ ആരോടും പറയില്ല
“അങ്ങനെയിപ്പോ എന്റെ ‘അമ്മ അതിപ്പോ അറിയണ്ടാ ഞാൻ പറഞ്ഞല്ലോ അമ്പലത്തിൽനിന്നു വരുമ്പോൾ അത് ഈ ഉമ്മറത്തുണ്ടാവുമെന്ന് അപ്പൊ കണ്ടാമതി … ‘അമ്മ ആ ഗിഫ്റ്റ് കണ്ടാൽ ‘അമ്മ സന്ദോഷം കൊണ്ട് എനിക്ക് ഉമ്മതരും അതെനിക്ക് ഉറപ്പാ അത്രക്കും പ്രധാനപെട്ടതാ അമ്മക്കത്?
വെയ്റ്റ് ആൻറ് സീ…
തുടരും……
*******************
ഫൈസൽ കണിയാരി
കുറ്റിപ്പുറം