Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സൈബര്‍ സെല്ലിന് നടുവിരല്‍ നമസ്‌ക്കാരം പറഞ്ഞ് ഒരു പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പാര്‍വതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റദിവസം കൊണ്ട് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്ത സൈബര്‍ സെല്ലിന് നടുവിരല്‍ നമസ്‌ക്കാരം പറഞ്ഞ് ഒരു പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമാനമായ കേസുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ചുകൊണ്ടാണ് നിമ്മി എന്ന പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്ന നിമ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ പാര്‍വ്വതിയോട് എനിക്ക് ബഹുമാനമുണ്ട്.

സേഫ് സോണ്‍ കളിക്കാരുടെ ഇടയില്‍ നിന്നുകൊണ്ട് തന്റെ നിലപാട് പറയുകയും, മലയാളി ആണത്ത ആക്രമണങ്ങളില്‍ പതറാതെ ആ നിലപാടില്‍ ഉറച്ചു നിന്ന് പൊരുതുകയും ചെയ്യുന്നത് ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനപൂര്‍ണ്ണമാണ് ഞാന്‍ നോക്കി കാണുന്നത്.എന്റെ ഫോണില്‍ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം പല വിഷയങ്ങളും എഴുതാതെ വിട്ടിട്ടുണ്ട്. അത് കൊണ്ട് OMKV പോസ്റ്റിനൊക്കെ ‘ലവ്’ അടിച്ചു ആവേശം കൊണ്ടു.


ഇപ്പോള്‍ ഇതെഴുതുന്നത് പാര്‍വതി പരാതി കൊടുത്തപ്പോഴേക്കും ഉടനടി നടപടി എടുത്ത കേരളാ പോലീസിന്റെ ശുഷ്‌കാന്തി കണ്ടുകൊണ്ടാണ്.കുറച്ച് മാസങ്ങള്‍ക്കുമുന്‍പ് ൃ ൈനെതിരെ എഴുതിയതിന്റെ പേരില്‍ എനിക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂത്തിച്ചി, പരവെടി വിളിയും, കൊലവിളിയും ഒക്കെ വാരിക്കൂട്ടി കൊച്ചി സൈബര്‍ സെല്ലിന് ഒരു പരാതിയും കൊടുത്തു ഞാന്‍. പരാതി കൊടുക്കാന്‍ ചെന്ന അനുഭവം എല്ലാം മുന്‍പെഴുതിയിട്ടുള്ളതാണ്.

ഫേസ്ബുക്ക് തെറിവിളികള്‍ക്കൊന്നും നടപടി എടുക്കാനുള്ള വകുപ്പില്ലെന്നു വരെ പോലീസ് ഏമാന്‍ പറഞ്ഞു(. പിന്നെ എന്ത് മാങ്ങാ തൊലിക്കാണ് സൈബര്‍ സെല്ലും, ഈ പറയണ സ്ത്രീ സുരക്ഷാ ബോര്‍ഡുകളും ??) പെണ്‍കുട്ടികള്‍ കുറച്ച് കൂടി ‘ജാഗരൂകര്‍’ ആകേണ്ടതിനെ കുറിച്ചും, മുസ്ലീങ്ങള്‍ എങ്ങനെയാണ് പ്രകോപനം സൃഷ്ടിക്കുന്നത് (!) എന്നതിനെക്കുറിച്ചും ഒക്കെ എനിക്ക് ക്ലാസ്സ് എടുത്ത ഏമാന്‍ അവസാനം ചോദിച്ചത് ‘സവര്‍ക്കറെ വായിച്ചിട്ടുണ്ടോ ? ‘ എന്നാണ്..

അതിന് ശേഷമാണ് ജനം ടി വി എന്നെ ഭീകരവാദി ആക്കി ചിത്രീകരിച്ചുകൊണ്ട് ന്യൂസ് ഇറക്കിയത്.കോളേജില്‍ ളൃലല വമറശ്യമ പ്രൊട്ടസ്‌ററ് നടത്തിയതിന്റെ ചിത്രമാണ് അവരതില്‍ ഉപയോഗിച്ചത്. ആ ന്യൂസ് ചെയ്ത ശ്രീകാന്ത് എന്ന പട്ടിത്തീട്ടത്തോടും, വിസര്‍ജനത്തോടും നിയമപോരാട്ടം നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതു കൊണ്ട്, ഒരു വക്കീല്‍ നോട്ടീസിന്മേല്‍ അതും സമാപ്തി അടഞ്ഞു.

ഒരു വിദ്യാര്‍ഥിനിക്കുനേരെ, സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന വയലന്‌സിന് ഇന്നേ ദിവസം വരെ ഒരു നടപടിയും കൈക്കൊള്ളാഞ്ഞ പോലീസ്, ഒരു സെലിബ്രിറ്റിയുടെ പരാതിയിന്മേല്‍ ഉടനടി നടപടി എടുത്തു.നീതിയും, ന്യായവും എല്ലാം എന്നെ പോലെ ഉള്ളവര്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഒന്നാണെന്നതിനു ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ടി വരില്ല. കേരള സൈബര്‍ പൊലീസിന് നടുവിരല്‍ സല്യൂട്ട് !

(നിമ്മിയുടെ കുറിപ്പിലെ അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടില്ല

 

Related News

Related News

Related News

You may also like...

Leave a Reply

Your email address will not be published. Required fields are marked *