നിങ്ങൾക്ക് എന്റെ ശരീരം മാത്രമേ സ്വന്തമാക്കാൻ കഴിയുകയുള്ളൂ ഒരിക്കലും എന്റെ മനസ്സിനെ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുകയില്ല…
ആദ്യരാത്രിയിലെ അവളുടെ ആ വാക്കുകൾ അവനെ ഒരുപാട് നൊമ്പരപ്പെടുത്തി…
നീതു നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ വിവാഹത്തിന് മുൻപ് ഒരുവാക്ക് എന്നോട് പറയാമായിരുന്നില്ലേ….
എനിക്ക് മറ്റൊരാളെയാണ് ഇഷ്ടം ഞങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായ് പ്രണയത്തിലാണ്… എന്റെ വീട്ടുകാർക്ക് ആ ബന്ധത്തിൽ തീരെ താല്പര്യം.. ആ സമയത്താണ് ഒരു കാലനെ പോലെ നിങ്ങളുടെ ആലോചന വന്നത്.. ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അച്ഛൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു അതാണ് മറുത്ത് ഒരുവാക്കുപോലും പറയാതെ നിങ്ങൾക്ക് ഞാൻ കഴുത്ത് നീട്ടി തന്നത്… നിങ്ങളോട് എനിക്ക് വെറുപ്പ് മാത്രമാണ് ഉള്ളത്…
നീതു കഴിഞ്ഞതൊക്കെ നിനക്ക് മറന്നൂടെ അതിന് എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം…
അതിന് എന്റെ മരണത്തിലൂടെ മാത്രമേ കഴിയൂ.. പിന്നെ നിങ്ങൾക്ക് ഞാൻ നല്ലൊരു ഭാര്യ അല്ലാ എന്ന് എന്റെ അച്ഛൻ അറിഞ്ഞാൽ ആ നിമിഷം എന്റെ മരണമായിരിക്കും…
ആ രാത്രി വേദനകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഒന്നായി കടന്ന് പോയി…
പിന്നീട് ഓരോ നാളും ഏതെങ്കിലും ഒക്കെ വാക്കുകൾ ഉപയോഗിച്ച് അവൾ എന്നെ നോവിച്ചുകൊണ്ടേയിരുന്നു..
അവൾക്ക് ഞാൻ വാങ്ങി കൊടുക്കുന്ന ഓരോ സമ്മാനത്തിനും അവൾ സ്ഥാനം കൊടുത്തിരുന്നത് ചവിറ്റുകൊട്ടയിലായിരുന്നു…
ഒരു വീട്ടിൽ അന്യരെ പോലെ കഴിയേണ്ടി വന്നു…
എന്നെങ്കിലും അവൾ പഴയതെല്ലാം മറന്ന് എന്നെ സ്വീകരിക്കാൻ തയ്യാറാകും എന്ന് ഞാൻ വിശ്വസിച്ചു…
പക്ഷെ ഓരോ നാളിലും അവൾക്ക് എന്നോടുള്ള വെറുപ്പ് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല….
ഒരുനാൾ എന്നെ അമ്പറപ്പിച്ചുകൊണ്ട് അവൾ എന്നെ വിളിച്ചു…
വിനു ഏട്ടാ…
വളരെ പ്രതീക്ഷയോടെ കയ്യിലിരുന്ന പത്രം വലിച്ചെറിഞ്ഞു ഞാൻ തിരിഞ്ഞു നോക്കി ഒരു ദേവതയെ പോലെ അവൾ എന്നെ നോക്കി ചിരിക്കുന്നു
എന്ത് പറയണം എന്നറിയാതെ തരിച്ചു നിൽക്കുമ്പോൾ മോനെ എന്ന് വിളിച് മറ്റൊരാളും വന്നു അവളുടെ അച്ഛൻ.
അവളുടെ അച്ഛന് മുന്നിൽ അവൾ നാടകം കളിയ്ക്കുകയാണെന്നു മനസ്സിലാക്കാൻ അതികം വൈകേണ്ടി വന്നില്ല….
പക്ഷെ നാടകം ആണെങ്കിലും അവൾ എന്നോട് സ്നേഹത്തോടെ സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോശമായിരുന്നു മനസ്സിന്….
അതുകൊണ്ടു തന്നെ അവളുടെ അച്ഛനോട് രണ്ട് ദിവസം കഴിഞ് പോകാമെന്ന് ഞാൻ പറഞ്ഞു…
സ്നേഹം കൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി അവൾ ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി…
പക്ഷെ അത്യാവശ്യമായി മറ്റെവിടയോ പോകേണ്ടത് കൊണ്ട് മറ്റൊരിക്കൽ ആവാം എന്ന് പറഞ് അച്ഛൻ മടങ്ങി….
അച്ഛൻ പോകാൻ കാത്തിരിക്കുക ആയിരുന്നു അവൾ എന്നോടുള്ള ദേശ്യം മുഴുവനും തീർക്കുവാൻ…
നിങ്ങൾ എന്താ കരുതിയത് ഞാൻ നിങ്ങളെ അങ്ങ് സ്നേഹിക്കുക ആയിരുന്നു എന്നോ നിങ്ങൾ ഒന്നോർത്തൊ അന്നും ഇന്നും എന്നും നിങ്ങളോട് എനിക്ക് വെറുപ്പ് മാത്രമാണ് ഉള്ളത്……
അത് പറഞ് തിരിഞ്ഞ അവൾ ഞാൻ കാലത് എറിഞ്ഞ പത്രത്തിന്റെ താളിലൂടെ കണ്ണോടിച്ചു പൊട്ടിക്കരയുന്നത് കണ്ടു…
അവളോട് കാര്യം ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി…
ഞാൻ അതെടുത്തു വായിച്ചു തുടങ്ങി…
വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ…
കഴിഞ്ഞകുറെ വർഷങ്ങളിയി പലരെയും പ്രണയം നടിച്ചു കാശ് തട്ടുന്ന യുവാവിനെ കഴിഞ്ഞ രാത്രി പോലീസ് പിടികൂടി ഇയാൾക്ക് ഭാര്യവും രണ്ടു കുട്ടികളും ഉണ്ട്…
വാർത്തക്ക് മുകളിൽ കൊടുത്ത ഫോട്ടോ അത് നീതുവിന്റെ ഫോണിൽ ഞാൻ മുൻപ് കണ്ടിട്ടുണ്ട്…
അതെ നീതു ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന അവളുടെ കാമുകനായിരുന്നു അത്….
പെട്ടന്ന് ഫോൺ അടിക്കാൻ തുടങ്ങി ഞാൻ അത് എടുത്തു നോക്കി അതിൽ വൈഫ് എന്ന് തെളിഞ്ഞു…
ആദ്യമായിട്ടാണ് അവൾ എന്റെ ഫോണിലേക്ക് വിളിക്കുന്നത്… അതും തൊട്ടടുത്ത റൂമിൽ ഇരുന്ന്…
ഞാൻ എടുത്തു
വിനു ഏട്ടാ സോറി… എല്ലാത്തിനു.. ഈ ഒരു വാക്ക് മാത്രം പറഞ് അവൾ ഫോൺ കട്ട് ചെയ്തു…
ഞാൻ റൂമിലേക്ക് ഓടി.. വാതിൽ അകത്തു നിന്ന് കുറ്റി ഇട്ടിരിക്കുന്നു…
നീതു കതക് തുറക്ക് ഞാൻ ഒന്ന് പറഞ്ഞോട്ടെ…
മറുപടി ഒന്നും ഇല്ല…
വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ ഒരു മുഴം കയറിൽ അവൾ ശ്വാസത്തിന് വേണ്ടി പിടയുന്നു..
ഞാൻ അവളുടെ കാലുകളിൽ കയറിപ്പിടിച്ചു…
എന്തിനാ നീതുവേ…
അവളെ താഴെ ഇറക്കി കട്ടിലിൽ കിടത്തി…
അവളുടെ കണ്ണുകൾ നിറഞ്ഞിഴുകുന്നുണ്ടായിരുന്നു…
നീതു നീ എന്തിനു വേണ്ടിയാണ് നിന്റെ ജീവിതം ഇല്ലാണ്ടാക്കുന്നത്…
നിന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന ഒരു അച്ഛനില്ലേ..
നിനക്ക് വേണ്ടെങ്കിലും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…
ഇനി നിന്നെ നോവിക്കാൻ ഞാൻ വരില്ല… പഴയത് പോലെ തന്നെ നമുക്ക് തുടരാം… ആരോടും ഞാൻ ഒരു പരിഭവവും പറയില്ല… പക്ഷെ ആ കഴുത്തിലെ താലി മാത്രം നീ ഊരി വെക്കരുത്… അത്ര മാത്രം മതി എനിക്ക്….
പിന്നീടുള്ള കുറച്ചു ദിവസം ഞങ്ങൾ പരസ്പരം മിണ്ടിയില്ല…
ആരെയും ഒന്നും അറിയിച്ചതുമില്ല…
മറ്റൊരു സുപ്രഭാതം അവൾ എന്റെ അരികിൽ വന്നു..
വിനു ഏട്ടാ ദാ ചായ..
ഞാൻ അവളെ ഒന്ന് നോക്കി…
കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം പോലെ ഞാൻ മറന്നു കഴിഞ്ഞു… ഏട്ടന് എല്ലാം പൊറുക്കാൻ കഴിയുമെങ്കിൽ ഇനി നമുക്ക് ഒരുമിച്ചു ജീവിക്കണം… ഒരുപാട് സ്നേഹിക്കണം… ഒത്തിരി സ്വപനം കാണണം…
നീതു ഈ നീണ്ട മൂന്ന് വർഷം ഞാൻ കാത്തിരുന്നത് ഈ ഒരു വാക്ക് കൊതിച്ചാണ്….
ഇനി നീയും ഞാനും വേണ്ടാ നമ്മൾ മതി…..
(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം)
രചന: നിലാവിനെ പ്രണയിച്ചവൻ…