Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

പിണങ്ങിപ്പോയ ഭാര്യയെ പാട്ടുപാടി തിരിച്ചുപിടിച്ച് യുവാവ്; പോലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ; വൈറലായ ആ വീഡിയോ കാണാം

പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആവത് ശ്രമിച്ച് ഭര്‍ത്താവ്. ഭാര്യ ഒരു വിധത്തിലും അടുക്കുന്നില്ല. അതാ കേള്‍ക്കുന്നു ഈണത്തിലുള്ള മൂളല്‍. പിന്നെ ‘ദെഹ്‌ലീസ് പെ മെരെ ദില്‍കി …’ എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കെ അയാള്‍ പാടുകയാണ്. അവളുടെ കണ്ണുകള്‍ നിറയുന്നു. തല പതുക്കെ താണു. പാട്ട് അവസാന വരികളിലേക്ക് ‘ ന സീക്കാ കഭി ജീനാ ജീനാ കൈസെ ജീനാ, ന സീക്കാ ജീനാ തെരെ ബിനാ ഹംദം..’ അവള്‍ ഭര്‍ത്താവിന്റെ നെഞ്ചിലേക്ക്. ഇതൊരു സിനിമാ കഥയല്ല. നടന്ന ജീവിത കഥയാണ്.

ഉത്തര്‍ പ്രദേശിലെ ജാന്‍സിയില്‍.ഭര്‍ത്താവുമായി പിണങ്ങി അമ്മാവന്റെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. അവിടെ ചെന്ന് ഭാര്യയെ അനുനയിപ്പിക്കാന്‍ കഴിയുന്നതും ഭര്‍ത്താവ് ശ്രമിച്ചുനോക്കി. ഒടുവില്‍ ഭര്‍ത്താവിന് എതിരെ പരാതിയുമായി പൊലിസിനെ സമീപിച്ചു. കേസെടുക്കും മുന്‍പ് കൗണ്‍സിലിങ്ങിനായി ഇരുവരെയും ജാന്‍സി പൊലിസ് സൂപ്രണ്ട് കാര്യാലയത്തിലെ ‘പരിവാര്‍ പരാമര്‍ശ് കേന്ദ്ര’ യിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെവെച്ചും യുവതി വിട്ടുവീഴ്ചക്ക് തയ്യാറാകാതെ ഉറച്ചു നിന്നു. വഴിപിരിയുമെന്നായപ്പോഴാണ് ഭര്‍ത്താവ് പാട്ടിലൂടെ അവളെ തിരിച്ചുപിടിച്ചത്.

കേസെടുക്കാനിരുന്ന പൊലിസും വനിതാ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും പിന്നെ മധുരം നല്‍കി ദമ്ബതികളെ വീട്ടിലേക്ക് തിരിച്ചയച്ചു. 2015 ലെ ബോളിവുഡ് ഹിറ്റ് ഗാനമാണ് ‘ബദ്‌ലാപുര്‍’ എന്ന ചിത്രത്തിലെ ‘ദെഹ്‌ലീസ് പെ മെരെ ദില്‍കി’ എന്നു തുടങ്ങുന്ന പ്രണയ ഗാനം. ‘നിന്നെ കൂടാതെ ജീവിക്കാന്‍ ഞാന്‍ പഠിച്ചില്ലെ’ന്ന വരികളിലാണ് ഗാനം അവസാനിക്കുന്നത്. ആ വരികള്‍ പാടി തീര്‍ന്നതും യുവതി ഭര്‍ത്താവിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് കേസെടുക്കാനിരുന്ന പോലീസും വനിതാ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും മധുരം നല്‍കി ഇരുവരേയും വീട്ടിലേക്ക് മടക്കി അയച്ചു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *