മണിക്കൂറുകള്‍ കൊണ്ട് ഇന്റർനെറ്റിൽ താരമായി മാറിയ 8 പേരിൽ 2 മലയാളികൾ
പ്രശസ്തരാകാൻ ആഗ്രഹിക്കാത്ത ആരുമില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ കഷ്ടപ്പെടുന്നവരും അറിയാതെ പ്രശസ്തയാറാകുന്നവരുമുണ്ട്. എന്നാൽ വളരെ ആകസ്മികമായി ലോക പ്രശസ്തരാകാൻ സാധിക്കുന്നവർ കുറവാണ്. ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടും താരമായ 8 പേരെ പരിചയപ്പെടാം. കൂടെ രണ്ടു മലയാളികളെയും .
പ്രിയ വാരിയര്‍
‘ഒരു അഡാര്‍ ലൗ’ എന്ന മലയാള സിനിമയില്‍ 30 സെക്കന്‍ഡ് മാത്രമാണ് പ്രിയ വാരിയര്‍ അഭിനയിച്ചത്. ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവന്‍ ആരാധകരുളള താരമായി മാറിയിരിക്കുകയാണ് പ്രിയ വാരിയര്‍. ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ഇപ്പോള്‍ പ്രിയയാണ് താരം.കണ്ണേറുകാരിയെ തേടി ലോകമെമ്പാടും ആരാധകർ സോഷ്യൽ മീഡിയായിൽ തിരയുകയാണ്.
സൈമ ഹുസൈന്‍ മിര്‍
റായ്‌സിനെ പ്രചരിപ്പിക്കുന്ന സമയത്ത് ഷരൂഖ് ഖാന്‍ തന്റെ ഔദ്യോഗക പ്രേജിര്‍ ഈ ചിത്രം പോസ്റ്റ് ചെയ്തു. ഇത് അദ്ദേഹമോ അദ്ദേഹത്തിന്റെ സിനിമയോ വഴിയല്ല, അദ്ദേഹത്തിന്റെ ഈ സെല്‍ഫി സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് വൈറലാക്കിയത്. ആദ്യത്തെ റോയില്‍ നില്‍ക്കുന്ന ആ പെണ്‍കുട്ടി പെട്ടന്നു തന്നെ ‘olive top girl’ ആകുകയും ചെയ്തു. ശ്രീനഗറില്‍ നിന്നുളള എസ്‌ഐഡിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സൈമ ഹുസൈന്‍.
അര്‍ഷാദ് ഖാന്‍
ഏതോ ഒരു ഫോട്ടോഗ്രാഫര്‍ കൗതുകത്തിന്റെ പുറത്തു പകര്‍ത്തിയ ചിത്രമാണ് അര്‍ഷാദ് ഖാന്‍ എന്ന ചെറുപ്പക്കാരനെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. ആ ഫോട്ടോഗ്രാഫര്‍ അര്‍ഷാദ് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇതു ശ്രദ്ധിച്ച പ്രശസ്ഥ പാകിസ്ഥാനി ഫോട്ടോഗ്രാഫര്‍ ജിയ അലി അര്‍ഷാദിനെ തേടി ഇസ്ലാലമാബാദിലെ സണ്‍ഡേ ബസാറില്‍ എത്തി. വെളുത്ത നീണ്ടു മെലിഞ്ഞ നീലക്കണ്ണോടു കൂടിയ ആ ചെറുപ്പക്കാരന്റെ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. ഇപ്പോള്‍ അര്‍ഷാദ് ഖാന്‍ മോഡലിംഗ് രംഗത്താണ്.
നേപ്പാളി തര്‍ക്കാരിവാലി
രൂപചന്ദ്ര മഹാജന്‍ എന്നയാളാണ് പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിന് സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് ഈ നേപ്പാളി സുന്ദരി രൂപചന്ദ്ര മഹാജന്‍റെ കാമറയില്‍ പതിഞ്ഞത്. രൂപചന്ദ്ര പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ട്വിറ്ററും ഫേസ്ബുക്കും മറ്റു നവമാധ്യമങ്ങളും ഈ നേപ്പാളി സുന്ദരിയെ ഏറ്റെടുക്കുകയായിരുന്നു.
ഡോക്ടർ മൈക്ക്
ന്യൂയോർക്ക് നഗരത്തെ അടിസ്ഥാനമാക്കിയ ഒരു ബോർഡ്-സർട്ടിഫൈഡ് ഫാമിലി മെഡിസിൻ ഡോക്ടർ, സെലിബ്രിറ്റി വ്യക്തിത്വവും പരോപകാരിയും ഡോക്ടർ മൈക്ക് എന്നറിയപ്പെടുന്ന മിഖായേൽ വർഷ്വ്സ്കി . ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഡോക്ടർ മൈക്ക് ആണ്.
ഒമര്‍ ബോര്‍ക്കന്‍ അല്‍ gala
ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലാ സൗദി അറേബ്യയിലെ ഏറ്റവും സുന്ദരനാണ്. 48 മണിക്കൂറിനുളളില്‍ 800,000 ഫോളോവേഴ്‌സാണ് ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലായ്ക്കുളളത്.
മധുര ഹണി
ലണ്ടൻ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തോടൊപ്പം നടന്ന ചുവന്ന-നീല ഡ്രസ് ധരിച്ച പെൺകുട്ടി “ഫോട്ടോബോംബ് പെൺകുട്ടി” എന്നറിയപ്പെട്ടു. ലണ്ടനിൽ താമസിച്ചിരുന്ന മധുര ഹണി എന്നായിരുന്നു അവളുടെ പേര് പിന്നീട് വെളിപ്പെടുത്തിയിരുന്നത്. അവരുടെ ഫോട്ടോകള്‍ വൈറലായതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു.
ഷെറിൽ
ജിമ്മിക്കി കമ്മൽ എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തയായ ആളാണ് ഷെറിൽ. പാട്ടിനൊപ്പം ചുവടു വച്ച ഇന്ത്യൻ സ്കൂൾ ഓഫ് അക്കൗണ്ടിംഗ് അധ്യാപികയായ ഷെറിലിന്റെ ഡാൻസ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.