കണ്ണ് കൊണ്ടുള്ള വ്യഭിചാരം – ഷബാന റാഷിദ് എഴുതുന്നു
“എന്തിനാ ചേട്ടനിപ്പൊ ആ വരുന്ന പെണ്ണിന്റെ
മാറിലേക്ക് നോക്കിയത്? അവൾക്ക് നല്ല
ഭംഗിയുള്ള മുഖമില്ലെ? മുഖത്താണെങ്കിൽ
ഭംഗിയുള്ള കണ്ണുകളില്ലേ? അതെന്താ ചേട്ടാ
എപ്പോഴും ചേട്ടന്റെ കണ്ണുകൾ പെണ്ണുങ്ങളുടെ
നെഞ്ചിനെ ലക്ഷ്യമാക്കുന്നത്? തിരിഞ്ഞു
നിക്കുന്ന പെണ്ണിനേയും നിങ്ങൾ നോക്കി
ആസ്വദിക്കുന്നത് ഞാൻ പലപ്പോഴും
കണ്ടിട്ടുണ്ട്.”
കുറെ കാലങ്ങളായി പറയാൻ ആഗ്രഹിച്ച
കാര്യം അന്നവൾ വെട്ടി തുറന്ന് പറഞ്ഞു.
പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് അവൻ
ഞെട്ടി തരിച്ചു പോയി.
“എന്താടി പെണ്ണെ നി ഇപ്പൊ പറഞ്ഞത്? ഞാൻ
ഏത് പെണ്ണിന്റെ മാറിൽ നോക്കിയെന്നാ?”
നല്ല ദേഷ്യത്തോടെ ആയിരുന്നു അവൻ
അവളോട് അത് ചോദിച്ചത്.
“നിങ്ങൾ ഏത് പെണ്ണിന്റെ മാറിലാണ്
നോക്കാത്തത്? കല്യാണം കഴിഞ്ഞ അന്ന്
മുതൽ ഞാൻ കാണുന്നതല്ലേ നിങ്ങളുടെ
കണ്ണുകൾ എന്നും ഉന്നം വെക്കുന്നത് എവിടെ
ആണെന്ന്..
നിങ്ങളുടെ ആ നോട്ടം നശിപ്പിക്കുന്നത് എന്‍റെ
മനഃസമാധാനമാണ്. നിങ്ങൾക്ക് അത്
വെറുതെ ഒരു ആനന്ദത്തിനു വേണ്ടിയുള്ള
നോട്ടമായിരിക്കാം. .പക്ഷെ അത്
ഇല്ലാതാക്കുന്നത് നിങ്ങളോടുള്ള വിശ്വാസവും
സ്നേഹവുമാണ്.ആ നോട്ടം ഇല്ലാതാക്കുന്നത്
നിങ്ങളുടെ കൂടെയുള്ള നല്ല രാത്രികളാണ്.
നിങ്ങളെന്നെ വാരിപ്പുണരുമ്പോൾ പോലും ആ
നോട്ടം കൊണ്ടുള്ള ആഘാതം ഞാൻ മനസ്സിൽ
പേറുകയായിരിക്കും.. വെറും ഒരു നോട്ടം
കൊണ്ട് മാത്രം എത്രയോ രാത്രികൾ
ജീവഛവമായി നിങ്ങൾക്ക് ഞാൻ കിടന്നു
തന്നിട്ടുണ്ട്. ഒരു നോട്ടം കൊണ്ട് മാത്രം ആർക്ക്
എന്ത് നഷ്ടമാണ് വരാനുള്ളത് എന്ന് നിങ്ങൾ
ചിന്തിച്ചേക്കാം. . എന്നാൽ ആ നോട്ടം ഓരോ
പെണ്ണിലും ഉണ്ടാക്കുന്ന നീറ്റൽ അത് എത്രയോ
വലുതാണ്. ”
ഇത്രയും കാലം പലപ്പോഴായി അനുഭവിച്ച
കാര്യങ്ങൾ വാക്കുകളായി അവൾ
ഒഴുക്കിയപ്പോൾ സങ്കടമാണോ രോഷമാണോ
വന്നതെന്ന് അവൾക്കറിയില്ല.. എത്രയോ
രാത്രികൾ കണ്ണടച്ചാൽ അയാളുടെ കണ്ണുകൾ
മറ്റൊരു ശരീരത്തെ ഒപ്പിയെടുക്കുന്ന രംഗം
ഓർത്തോർത്തു കരഞ്ഞിട്ടുണ്ട്. സ്വന്തത്തോട്
തന്നെ പുച്ഛം തോന്നിയിട്ടുണ്ട്. ഇയാളെ
എങ്ങനെ സ്നേഹിക്കും എന്ന് ചിന്തിച്ചിട്ടുണ്ട്.
“വന്ന് വന്ന് നിനക്ക് ഇപ്പൊ എന്ത് വൃത്തികേടും
പറയാം എന്നുള്ള അവസ്ഥ അയല്ലോടി..
എന്തും തുറന്ന് പറയാൻ ഞാൻ നിനക്ക് തന്ന
സ്വാതന്ത്രത്തെ നി മുതലെടുക്കുവല്ലേ ഇപ്പൊ
ചെയ്യുന്നത്? അല്ലെങ്കിൽ ഏത് പുരുഷനാടി
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ
നോക്കാത്തത്?. ”
ചെയ്ത തെറ്റിനെ മറച്ചു വെക്കാനെന്ന വണ്ണം
അവൻ അവളോട് തട്ടിക്കയറി.
“അതെ ശരിയായിരിക്കാം ഭംഗിയുള്ളതെന്തും
നോക്കുന്നത് മനുഷ്യ സഹജമാണല്ലോ.. അത്
ആണാനായാലും പെണ്ണായാലും ഒരു തവണ
നോക്കുന്നത് സമ്മതിക്കാം.. എന്നാൽ വീണ്ടും
വീണ്ടും നോക്കി ആ ശരീരത്തെ മൊത്തത്തിൽ
സ്കാൻ ചെയ്യുന്ന ആ രീതിയുണ്ടല്ലോ
അതിനോടാണ് എനിക്ക് വെറുപ്പ്.. സ്കാൻ
ചെയ്ത് ചൂട് പിടിപ്പിക്കുന്ന ആ നോട്ടത്തോടാണ്
എനിക്ക് അറപ്പ്.. നിങ്ങൾ ഇതുവരെ
അങ്ങനൊരു നോട്ടമല്ലാതെ നോക്കുന്നത്
ഞാൻ കണ്ടിട്ടേയില്ല. നിങ്ങൾ ആ ശരീരത്തെ
നിങ്ങളുടെ മനസ്സിലേക്ക് ആവാഹിച്
എടുക്കുകയല്ലേ ചെയ്യാറുള്ളത്. ആവശ്യം
വരുമ്പോൾ വീണ്ടും ആ ചിത്രം മനസ്സിലേക്ക്
കൊണ്ട് വരാനുള്ള രീതിയിലുള്ള നോട്ടമല്ലേ
നിങ്ങൾ ഓരോ ശരീരത്തിലും തൊടുത്തു
വിടാറുള്ളത്..
എന്നെ ചതിച്ച അനന്ദുവിനോട് ഞാൻ പകരം വീട്ടിയത് എങ്ങനെയാണെന്ന് അറിയാമോ? അയാളുടെ അനുജനെ കൊണ്ട് എന്റെ കഴുത്തിൽ താലി ചാർത്തി കൊണ്ട്.
ശരി ഞാൻ ഇനി നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല..
നിങ്ങൾ അങ്ങനെ ഒരാൾ ആണെന്ന് എനിക്ക്
തോന്നിയതാവാം. എന്നാൽ ഒരേയൊരു കാര്യം
പറയട്ടെ .. ഇനി ഞാൻ അങ്ങനൊരു
സാഹചര്യത്തിൽ നിങ്ങളുടെ കണ്ണുകളെ
കാണാൻ ഇടയായാൽ ആൾക്കൂട്ടത്തിൽ
വെച്ചാണെങ്കിൽ പോലും അവിടെ വെച്ചു
തന്നെ നിങ്ങളെ ഒരു പേര് വിളിച്ചോട്ടെ? ”
“പേരോ എന്ത് പേര്?” അയാൾ അതെ
ഞെട്ടലോടെ തന്നെ ചോദിച്ചു. ഒരു ഭാവ
മാറ്റവുമില്ലാതെ അവൾ തുടർന്നു.
“പതിനെട്ടു തികഞ്ഞ ഒരു പെങ്ങളില്ലേ
നിങ്ങൾക്ക്? ആ പെങ്ങളൂട്ടിയുടെ പേര്.. ആ
പേര് ഞാൻ വിളിക്കുന്നത് നിങ്ങളെ അല്ല.
നിങ്ങൾ നോക്കി വെള്ളമിറക്കിയ ആ
ശരീരത്തെ… ആ വിളിയിൽ നിങ്ങൾക്ക്
അവളെ അവിടെ കാണാൻ കഴിയണം. നിങ്ങൾ
ജീവന് തുല്യവും സ്നേഹിക്കുന്ന നിങ്ങളുടെ
പെങ്ങളൂട്ടിയെ അവിടെ നിങ്ങൾ കാണണം.
അതിനു വേണ്ടി ഞാൻ ആ പേര് വിളിക്കും.
ഏത് ബഹളത്തിനിടയിലും ഏത്
ആൾക്കൂട്ടത്തിനിടയിലും നിങ്ങളുടെ
ചെവിയിൽ എത്തുമാറുച്ചത്തിൽ ഞാൻ
നിങ്ങളുടെ കുഞ്ഞനുജത്തിയെ വിളിക്കും.
എന്നിട്ടും നിങ്ങൾക്ക് അത് ഒരു തെറ്റായി
തോന്നുന്നില്ലെങ്കിൽ നിങ്ങൾ
നോക്കിക്കോളു. കണ്ണ് കൊണ്ടുള്ള വ്യഭിചാരം
നിങ്ങൾ തുടർന്നോളൂ.. നിങ്ങളുടെ
നാഡിഞരമ്പുകൾ ചൂട് പിടിക്കും വരെ
നോക്കിക്കോളു…
കുറ്റബോധം കൊണ്ട് അയാൾക്ക് തല
കുനിക്കാൻ മാത്രമേ അപ്പൊ കഴിഞ്ഞുള്ളു.