Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മൂന്ന് നായികമാരും മിന്നി തിളങ്ങി നിൽക്കുമ്പോൾ ഒളിവിൽ പോയത് എന്തിന്..?

കഴിവുള്ളവരായിരുന്നു -നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട് ജനപ്രിയ  നായകന്മാർക്കൊപ്പം തങ്ങളുടെ അഭിനയ പാടവം തെളിയിച്ചതുമാണ് -പിന്നെന്തേ ഒരു ദിവസം പെട്ടെന്ന് ആ വെള്ളിവെളിച്ചത്തിൽ നിന്ന് പടിയിറങ്ങി എന്ന് മാത്രം മനസിലാകുന്നില്ല -ആരും എന്തെ ഇവരെ കുറിച്ച് അന്വേഷിക്കുന്നുമില്ല .രണ്ടുപേർ ദിലീപിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് മുങ്ങിയത് -ഹണി റോസ്
ദിലീപിനൊപ്പം റിങ് മാസ്റ്ററിലും ,സനുഷ ദിലീപിനൊപ്പം മാസ്റ്റർമരുമകനിലും അഭിനയിക്കുന്നു മടങ്ങിയത് -ബ്യൂട്ടിഫുള്ളിന് ശേഷം മേഘ്‌ന രാജിനെയും കാണാതായി സനുഷ കുട്ടിയായി സിനിമയിലെത്തിയതാണ് .

എന്നാൽ വലിയ കുട്ടിയായപ്പോൾ അഭിനയം അവസാനിപ്പിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ താരത്തിനും കിട്ടി മൂന്നാല് നായികാ വേഷം ,ഹണി റോസും വന്നപ്പോൾ തന്നെ കൈ നിറയെ ചിത്രങ്ങളായിരുന്നു .പെട്ടെന്നാണ് താരം രംഗം കാലിയാക്കിയത്- മേഘ്‌നയെ കൊണ്ടുവന്നത് വിനയനായിരുന്നു ,കൊണ്ട് നടന്നത് അനൂപ് മേനോനും ,അനൂപ് മേഘ്‌നക്ക് ഒത്തിരി പടങ്ങൾ സമ്മാനിച്ചു.ഇരുവരും തമ്മിൽ നല്ല കെമിസ്ട്രിയുമായിരുന്നു എന്തോ അനൂപ് മേനോന്റെ വിവാഹത്തോടെ മേഘ്‌നയും വിടവാങ്ങിയോ എന്നറിയില്ല -ഒരു കാരണവും ഇല്ലാതെ കാണാമാറിയത്തേക്കു എന്തിനവർ പോയി എന്നറിയില്ല -വിവാഹം കഴിഞ്ഞിട്ടുമില്ല .എന്തായാലും അവർ ആരാധകരെ ഒഴിവാക്കി എങ്കിലും നമുക്കങ്ങിനെ ഇവരെ ഒഴിവാക്കാൻ കഴിയില്ലല്ലോ അതുകൊണ്ട് കാത്തിരിക്കാം .

You may also like...

Leave a Reply

Your email address will not be published. Required fields are marked *